Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറച്ചുകാലമായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാനെന്ന് ദിലീപ്; 'കൈയ്യിലിരിപ്പ് കൊണ്ടല്ലേ',ഒട്ടിച്ച് കമന്റുകൾ

കൊച്ചി: മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താൻ കഴിഞ്ഞ കുറച്ച് നാളുകളായി കരയുകയാണെന്ന് നടൻ ദിലീപ്. തനിക്ക് പിടിച്ച് നിൽക്കാൻ പുതിയ സിനിമയുടെ വിജയം ആവശ്യമാണെന്നും നടൻ പറഞ്ഞു. പവി കെയർ ടേക്കർ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ദിലീപിന്റെ പ്രതികരണം.

'എന്റെ അവസ്ഥ ഒക്കെ നിങ്ങൾക്ക് അറിയാം. കഴിഞ് 29 വർഷമായി കൊച്ചുകൊച്ചു വേഷങ്ങളൊക്കെ ചെയ്ത് ഇവിടെ എത്തിയൊരാളാണ് ഞാൻ. പ്രേക്ഷകരുടെ കൈയ്യടി പോലെ തന്നെ ഞാൻ ഇത്രയും പ്രശ്നങ്ങളിൽ നിൽക്കുമ്പോഴും എന്നെ വിശ്വസിച്ച് സിനിമ നിർമ്മിക്കുന്ന എന്റെ നിർമ്മാതാക്കൾ, എനിക്ക് പുതിയ കഥാപാത്രങ്ങൾ തന്ന സംവിധായകർ, കൂടെ അഭിനയിച്ച മറ്റ് താരങ്ങൾ എന്നിങ്ങനെ ഒരുപാട് പേരുടെ പ്രാർത്ഥനയാണ് ഈ ഞാൻ.

dileep2

അതുപോലെ തന്നെ ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് നിങ്ങൾക്ക് അറിയാം. ഞാൻ ഒരുപാട് കാലം നിങ്ങളെ ചിരിപ്പിച്ചു.കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞോണ്ടിരിക്കുന്നൊരാളാണ് ഞാൻ. ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്', എന്നാണ് ദിലീപിന്റെ വാക്കുകൾ. അതേസമയം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

നിങ്ങളുടെ കൈയ്യിലിരിപ്പാണ് ഇപ്പോൾ നിങ്ങൾ അനുഭവിച്ച് തീർക്കുന്നതെന്നാണ് ചിലരുടെ കമന്റ്. എത്ര കരഞ്ഞാലും കാര്യമില്ല, നല്ല സിനിമയാണെങ്കിൽ തീർച്ചയായും പ്രേക്ഷകർ അതിനെ ഏറ്റെടുക്കുമെന്നും ചിലർ കുറിച്ചു.ചില കമന്റുകൾ വായിക്കാം

'മിസ്റ്റർ ദിലീപ് താങ്കളെ മലയാളി ഒത്തിരി സ്നേഹിച്ചിരുന്നു. താങ്കളുടെ കയ്യിലിരുപ്പ് അതെല്ലാം ഇല്ലാതാക്കി. താങ്കളോട് ഒരപേക്ഷയുണ്ട് കുറച്ചു നാൾ മലയാള സിനിമയിൽ നിന്നും മാറി നിൽക്കണം. മലയാള സിനിമ ഒന്ന് പച്ചപിടിച്ചു വരികയാണ്. അതിനിടയിൽ ബാന്ദ്ര, തങ്കമണി പോലുള്ള സിനിമകൾ പ്രേക്ഷകരെ വെറുപ്പിച്ചു. ഇനിയും താങ്കളായിട്ട് പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്നും. അകറ്റരുത്. ഈ സിനിമയും പരാജയപ്പെട്ടാൽ ആ പുട്ടുകട നന്നായി നോക്കി നടത്തി അവിടിരിക്കുക.
പിന്ന ഈ സിനിമകൾ എല്ലാം നിർമ്മിക്കുന്നത് താങ്കളാണെന്ന് ആർക്കാ അറിയാത്തത്.. ഈ
ഒരു കാര്യം പറയാം സിനിമ നല്ലതാണേൽ ആളു കേറും. ഇല്ലേൽ എത്ര മോങ്ങിയാലും ആളു കേറില്ല'

'എത്ര നല്ല നടൻ മാരെ ആണ് ഒതുക്കി മൂലയിൽ ആക്കിയത്. ഇന്ന് സ്വയം മൂലയിൽ ആയി. പവൻ ആയി ശവം ആയി'

'കയ്യിലിരുപ്പ് നന്നായിരുന്നേൽ
ഇങ്ങനെ താങ്കൾക്ക് ഒരിക്കലും അവസ്ഥ വരില്ലായിരുന്നു.അഹങ്കാരം ആപത്ത്.ഉപ്പ്
തിന്നവൻ വെള്ളം കുടിക്കും'

'മഞ്ജുവാര്യർ എന്ന ഭാര്യയെ താങ്കൾ എന്ന് കണ്ണീരിലാഴ്ത്തി പടിയിറക്കി വിട്ടോ അന്ന് താങ്കളുടെ നല്ല കാലം അവസാനിച്ചു.. അതിനു കാരണക്കാരി ആയവളെ താങ്കൾ എന്ന് പടികയറ്റിയോ അന്ന് തുടങ്ങി താങ്കളുടെ കഷ്ടകാലം. ഇത് ഒരു സത്യം ആണ്. താങ്കളോടുള്ള ഇഷ്ടം കൊണ്ട് സത്യം സത്യം അല്ലാതെയാകുന്നില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+