'മഞ്ജു വാര്യർ ദിലീപിന് പേടി സ്വപ്നം'; മഞ്ജുവിനെ ആദ്യമായി കണ്ട ദിവസം ഓർത്തെടുത്ത ദിലീപിന് പൊങ്കാല
കൊച്ചി: സല്ലാപം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ ദിലീപിന്റെ ജീവിതത്തിലും എത്തുന്നത്. സിനിമയിൽ തുടങ്ങിയ ഇരുവരുടേയും സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. എന്നാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു.
ഇപ്പോഴിതാ മഞ്ജുവിനെ താൻ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. തന്റെ കൂടെ അഭിനയിച്ച നായികമാരെ ആദ്യമായി കണ്ടതിനെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ദിലീപിന്റെ പ്രതികരണം.

നവ്യ നായരെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. 'സിബി സർ കൊണ്ടുവന്നൊരു ഓഡിയോ ക്ലിപ്പാണ് ഞാൻ ആദ്യം കണ്ടത്. സിദ്ധു പനയ്ക്കലാണ് എന്നോട് നവ്യയെ കുറിച്ച് പറയുന്നത്. സിബി സർ ഒന്നും പറയുന്നില്ല, പക്ഷേ നല്ല ടാലന്റുള്ള കുട്ടിയാണ്, നിങ്ങളൊന്ന് കണ്ട് നോക്ക് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നവ്യയുടെ പെർഫോമൻസിന്റെ വീഡിയോ കണ്ടു. മഞ്ജുവിനെയും വിളിച്ച് നവ്യയുടെ വീഡിയോ കാണിച്ചു. സിബി സാറിനെ വിളിച്ച് ആ കുട്ടി ഒകെയാണല്ലോ എന്ന് പറഞ്ഞു. നമ്മൾ സിനിമയിൽ എടുത്തില്ലേലും അവൾ ഹീറോയിനാകും എന്നും പറഞ്ഞു. അങ്ങനെയാണ് സിബി സാർ നോക്കാമെന്ന് പറയുന്നത്.അങ്ങനെയാണ് നവ്യ വരുന്നത്.
നിഖില വിമൽ-ബാലയുടെ കണ്ടുപിടിത്തമാണ്. രസമായിട്ടാണ് തിരുവനന്തപുരം സ്ലാങ്ങ് ഒക്കെ അവൾ പറഞ്ഞത്. പിന്നീടാണ് അവളുടെ കലാപരമായ കുടുംബത്തിൽ നിന്നും വരുന്നതാണെന്ന് മനസിലായത്.
കാവ്യ മാധവൻ-കാവ്യയുമായി കണ്ടതൊക്കെ അത്ഭുതകരമായ കാര്യമാണ്. കാവ്യയെ പൂക്കാലം വരവായി എന്ന സിനിമയുടെ സമയത്താണ് ആദ്യമായി കാണുന്നത്. നായികയായി ചന്ദ്രൻ ഉദിക്കുന്നദിക്കിൽ എന്ന ചിത്രത്തിൽ എന്റെ ഒപ്പം അഭിനയിച്ചു. ലാലുവാണ് അവളെ തീരുമാനിക്കുന്നത്. അതിന് മുൻപ് കാണുമ്പോഴൊക്കെ നീ നായികയായി വരുമ്പോൾ നമ്മുക്കൊപ്പം മതി എന്നൊക്കെ പറയുമായിരുന്നു. ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒന്നും അറിയില്ലായിരുന്നല്ലോ.
മീരാ നന്ദൻ-ആദ്യമായി കാണുന്നത് എളമക്കരയിൽ ക്ഷേത്രത്തിൽ ഒരു പരിപാടിയിൽ വെച്ചാണ്. അവിടെ പാടാൻ വന്നതായിരുന്നു. ലാലുവാണ് കണക്ട് ചെയ്യുന്നത്.
മഞ്ജു വാര്യർ- ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ലോഹി സാറാണ് മഞ്ജുവിനെ കൊണ്ടുവരുന്നത്. മഞ്ജുവിനെ ഒറ്റക്ക് കണ്ടാൽ നല്ല പൊക്കമൊക്കെ തോന്നുമല്ലോ, അതുകൊണ്ട് അറിയാത്ത മട്ടിൽ ലോഹി സാർ മഞ്ജുവിനെ എന്റെ അടുത്ത് നിർത്തിച്ചു. സാർ എനിക്ക് പൊക്കമുണ്ടോ എന്നൊക്കെയാണ് നോക്കുകയാണ്.അന്ന് തൊട്ടാണ് ഞങ്ങൾ സുഹൃത്തുക്കളായത്', എന്നാണ് ദിലീപ് പറയുന്നത്.
അതേസമയം വീഡിയോയ്ക്ക് താഴെ ദിലീപിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. മഞ്ജു വാര്യരുടെ പേര് പറയാൻ പോലും ദിലീപിന് യോഗ്യത ഇല്ലെന്നാണ് കമന്റുകളിൽ ഏറെയും. ആ പേര് ഇപ്പോൾ ഒരു പേടി സ്വപ്നമല്ലേയെന്നാണ് ചില കമന്റുകൾ.സ്വന്തം ജീവിതത്തോട് പോലും സത്യസന്ധത പുലർത്താത്ത താൻ വെറുമൊരു നാടക നടൻ മാത്രമാണെന്നാണ് മറ്റൊരു കമന്റ്. നടി ആക്രമിക്കപ്പെട്ട കേസ് അടക്കം ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങളും ഉണ്ട്.












Click it and Unblock the Notifications