Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടറി ദിലീപ്... കൂടുതൽ എഴുതാനാകുന്നില്ല: ഷാഫിയുമായുള്ള പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുകയായിരുന്നു

കൊച്ചി: അന്തരിച്ച പ്രമുഖ സംവിധായകന്‍ ഷാഫിയെ അനുസ്മരിച്ച് സിനിമ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, മഞ്ജുവാര്യർ തുടങ്ങിയ പ്രമുഖരെല്ലാം ഷാഫിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. തന്റെ മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണെങ്കിലും അതിനും മുകളിലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലെന്നാണ് ദിലീപ് അനുസ്മരിക്കുന്നത്. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

'പ്രിയപ്പെട്ട ഷാഫി പോയി..... ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല..... ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്... പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ' - ദിലീപ് കുറിച്ചു.

dileep-shafi-

എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിലെന്നാണ് പ്രിയപ്പെട്ട സംവിധായകന്റെ വിയോഗ വാർത്ത് അറിഞ്ഞുകൊണ്ടുള്ള സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹമെന്നും സുരാജ് പറയുന്നു.

എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ. ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്. അദ്ദേഹത്തിന്റെ കുടുംബത്തിനു ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫിക്കയുടെ വിയോ​ഗത്തെക്കുറിച്ച് കേട്ട് എന്റെ ഹൃദയം തകർന്ന് പോയെന്നായിരുന്നു നടി മംമ്ത മോഹൻദാസിന്റെ പ്രതികരണം. ടു കൺട്രീസ് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ അതിശയകരമായ നർമ്മബോധത്തിൽ നിന്നുള്ള പോസിറ്റിവിറ്റിയാണ് അദ്ദേഹത്തിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചത്. ആശുപത്രിയിലായ അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചില്ല. ചികിത്സ കഴിഞ്ഞ് സുഖമായി അദ്ദേഹം മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും നടി പറഞ്ഞു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ അർധരാത്രിയോടെയാണ് ഷാഫി മരണപ്പെടുന്നത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംവിധായക ജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരനും അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സഹോദരിയുടെ മകനുമാണ് ഷാഫി. എറണാകുളം കലൂർ മണപ്പാട്ടി പറമ്പിലെ കൊച്ചിൻ സഹകരണ ബാങ്ക് ഹാളിൽ ഉച്ചവരെ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം രണ്ട് മണിക്ക് ശേഷം കലൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+