ദിലീപിന് വേണ്ടി മണിയെ ഒഴിവാക്കണം: പക്ഷെ മണിയുടെ ആ വാക്ക് എന്റെ ചങ്ക് തകർത്തു; തുടക്കം അവിടെയായിരുന്നു: നാദിർഷ
മിമിക്രി വേദിയില്‍ നിന്നും സിനിമയില്‍ എത്തിയ അടുത്ത സുഹൃത്തക്കളായിരുന്നു കലാഭവന്‍ മണിയും നാദിർഷയും ദിലീപും. മണിയുടെ മരണം വരേയും മൂവരും തമ്മിലുള്ള സുഹൃദ് ബന്ധം ഒരുപോലെ തുടർന്നു. കലാഭവന്‍ മണിയില്ലാത്ത ഈ ലോകത്ത് നാദിർഷയും ദിലീപുമൊക്കെ അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.
നാദിർഷയും ദിലീപും നേരത്തെ തന്നെ സുഹൃത്തുക്കള്‍ ആണെങ്കിലും കലാഭവനില്‍ വെച്ചാണ് മണി ഇവർക്ക് ഇടയിലേക്ക് വരുന്നത്. ആ കൂടിക്കാഴ്ചയെ കുറിച്ച് നാദിർഷയും മണിയും നേരത്തെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വിശദമായി സംസാരിച്ചിരുന്നു. ദിലീപിന് വേണ്ടി ഞാന്‍ മണിയെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഒരൊറ്റ വാക്കില്‍ തീരുമാനം മാറ്റിയെന്നായിരുന്നു നാദിർഷ മണിയുടെ സാന്നിധ്യത്തില്‍ തന്നെ ഒരിക്കല്‍ പറഞ്ഞത്.

കലാഭവന്റെ സ്റ്റേജുകളില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കൊച്ചിന് ഹരിശ്രീ, കലാഭവന്‍, ഓസ്കാർ എന്നിങ്ങനെ വിവിധ ട്രൂപ്പുകളായി മത്സര ബുദ്ധിയുടോ പരിപാടികള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. കലാഭവന്റെ ഗാനമേളകള്‍ക്ക് ഇടയിലായിരുന്നു മണി അന്ന് പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഒന്ന് രണ്ട് വേദികളില്‍ നിന്നും അദ്ദേഹത്തിന്റെ പരിപാടി കണ്ടിരുന്നുവെന്നും നാദിർഷ പറയുന്നു.
കായികമായിട്ടുള്ള കാര്യങ്ങളും അദ്ദേഹം ചെയ്യുമായിരുന്നു. സാധാരണ മിമിക്രിക്കാർ വായ കൊണ്ടാണ് കാണിക്കുന്നതെങ്കില്‍ തന്റെ ശരീരം കൊണ്ട് എന്ത് കാണിക്കാന്‍ കഴിയുമോ അത് പരമാവധി കാണിക്കുന്ന സമയാണ്. ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത് ഞാന്‍ അദ്ദേഹത്തെ ഒരു ഗള്‍ഫ് പരിപാടിക്ക് വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോഴാണ്.
ഗള്‍ഫ് പരിപാടിയിലേക്ക് പോകുന്നതിന് വേണ്ടി രണ്ട് മിമിക്രിക്കാർ വരുമെന്നാണ് പരിപാടി ഏറ്റെടുത്ത സെഞ്ചറി മമ്മിക്ക എന്നോട് പറഞ്ഞിരുന്നത്. ഒന്ന് ടിനി ടോം ആണ്, മറ്റൊന്ന് കലാഭവനിലുള്ള മണിയാണെന്നും പറഞ്ഞു. രണ്ടു പേരേയും എനിക്ക് അറിയാമായിരുന്നു. ആകെ രണ്ടു പേരെയാണ് വേണ്ടത്. പക്ഷെ എന്റെ കൂടെ ഇപ്പുറത്ത് ദിലീപ് നില്‍ക്കുന്നുണ്ട്. അവനും ഈ പരിപാടിയിലേക്ക് വരാന്‍ വേണ്ടി തയ്യാറായി നില്‍ക്കുകയാണ്.
ടിനി ടോമിന് ഓള്‍റെഡി അവസരം ഉറപ്പാണ്. കലാഭവന്‍ നോക്കിയിട്ട്, അദ്ദേഹം പറ്റില്ലെങ്കില്‍ ദിലീപിനെ കൊണ്ടുപോകാമെന്നും പറഞ്ഞിട്ടുണ്ട്. മണി എന്റെ മുന്നില്‍ സകല അഭ്യാസങ്ങളും കാണിച്ചു. കുരങ്ങ് നടക്കുന്നതെല്ലാം കാണിച്ചു. എന്നാല്‍ മനസ്സുകൊണ്ട് ഞാന്‍ ദിലീപിനെ കൊണ്ടുപോകാന്‍ പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയാണ്. അതിന് മണിയെ ഒഴിവാക്കണമായിരുന്നുവെന്നു.
അങ്ങനെയിരിക്കെയാണ് മണി പറയുന്നത് ഞാന്‍ ആന നടക്കുന്നത് പോലെ നടക്കുമെന്ന് പറയുന്നത്. എന്നാല്‍ അത് കാണിക്കെന്ന് പറഞ്ഞു. ആനയുടെ ബാക്ക് ആണ് കാണിക്കേണ്ടത്. അതിന് ബ്ലാക്ക് പാറ്റ് വേണം, എന്നാലെ ആനയുടെ കറക്ട് ഐറ്റം കിട്ടുകയുള്ളു. പക്ഷെ അദ്ദേഹം കറുത്ത പാന്റ് എടുത്തിരുന്നില്ല. ഞാന്‍ അതില്‍ പിടച്ച് കയറാന്‍ നോക്കിയപ്പോള്‍ അവന് പറഞ്ഞത് "ഒരു പാന്റേയുള്ളു, നാളെ പ്രോഗ്രാമിന് പോകാന്‍ വേണ്ടി അത് കഴുകിയിട്ടിരിക്കുകയാണ്' എന്നായിരുന്നു.
ആ വാക്കുകള്‍ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തില്ലെങ്കില്‍ പോലും കലാഭവന്‍ മണി ഈ ഗള്‍ഫ് ഷോയില്‍ വേണമെന്ന് അപ്പോള്‍ ഞാന്‍ തീരുമാനിച്ചു. സിദ്ധീഖ് ഇക്ക നയിച്ച ആ പരിപാടിയായിരുന്നു കലാഭവന്‍ മണിയുടെ ആദ്യ വിദേശ യാത്ര. ഒരു മാസക്കാലം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. ആദ്യം വേറെ വേറെ മുറികളിലാണ് താമസം.
ആദ്യം ഞാന്‍ നോക്കിയപ്പോള്‍ ഓർക്കസ്ട്രക്കാർ കിടക്കുന്ന മുറിയുടെ ഒരു കോണില്‍ ഷീറ്റ് വിരിച്ചാണ് അദ്ദേഹം കിടക്കുന്നത്. അതോടെ ഞാന്‍ അവനെ എന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുവന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് കിടന്ന് തുടങ്ങി. അതായിരുന്നു എല്ലാത്തിന്റേയും തുടക്കമെന്നും നാദിർഷ പറയുന്നു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications