Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കുഞ്ചാക്കോ ബോബനെ കണ്ട് പഠിക്കണം: ആ കാര്യം പറഞ്ഞതിന് ശേഷം ദിലീപ് വിളിച്ചിട്ടില്ല: ശാന്തിവിള ദിനേശ്

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ പിന്തുണച്ച് ചാനല്‍ ചർച്ചകളില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹവുമായി യാതൊരു പരിചയവും ഉണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. 118 മണിക്കൂറോളമാണ് ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. എനിക്ക് അദ്ദേഹത്തെ പരിചയമേ ഇല്ല. എന്നാല്‍ എന്റെ സിനിമയില്‍ നായികയായ പെണ്‍കുട്ടിയായിരുന്നു ആ കേസിലെ ഇര. ആ നടിക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. ഒരു ദിവസം മൂന്ന് ചാനല്‍ ചർച്ചകളിലൊക്കെ ആ സമയത്ത് പങ്കെടുത്തിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. ടേണിങ് സ്റ്റാർ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനെ ജനത്തിന് ഇഷ്ടമില്ലെങ്കില്‍ അദ്ദേഹം ജയിലില്‍ കിടക്കുമ്പോള്‍ പുറത്തിറങ്ങിയ രാമലീലയൊക്കെ വിജയിക്കുമോ? ദിലീപിന് ഇപ്പോള്‍ ചെറിയ പ്രശ്നമുണ്ട്. മോഹന്‍ലാല്‍ പോലുള്ള ഒരു താരം എങ്ങനെയുണ്ടായി എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ടിപി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗർ സെക്കന്‍ഡ് സ്ട്രീറ്റ്, വരവേല്‍പ്പ് പോലുള്ള സിനിമകള്‍ ചെയ്തിട്ടാണ്. പിന്നെ അദ്ദേഹം പാന്‍ ഇന്ത്യ, തേങ്ങ എന്നൊക്കെ പോയി വഴിതെറ്റി, നശിച്ചു.

dilee-kunchakko-

മോഹന്‍ലാലിന്റെ തുടക്കത്തിലെ ആ ചുവട് പിടിച്ച് വന്നയാളായിരുന്നു ജയറാം. പക്ഷെ പിന്നീട് അദ്ദേവും ക്ലീഷേ വേഷം ചെയ്യാന്‍ തുടങ്ങി. ആ സമയത്താണ് ദിലീപ് വന്ന് ജയാറാമിന്റെ സ്ഥാനം അടിച്ചോണ്ട് പോകുന്നത്. സി ഐ ഡി മൂസ പോലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ ടിവിയില്‍ വന്നാല്‍ പോലും കാണുന്ന ആളുകളാണ് മലയാളികള്‍. അത്തരത്തില്‍ കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് പോലെ മലയാള സിനിമയില്‍ വേറെ ആർക്കും ചെയ്യാന്‍ സാധിക്കാത്ത സിനിമകള്‍ ചെയ്ത് വന്നിരുന്ന ദിലീപും പെട്ടെന്ന് വഴി തെറ്റിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

ബാന്ദ്ര പോലുള്ള കേരളവുമായി ബന്ധമില്ലാത്ത കുറെ കൂതറ സിനിമ ചെയ്തതോടെയാണ് ദിലീപിന്റെ പതനം ആരംഭിക്കുന്നത്. അതില്‍ നിന്നും പാഠം പഠിച്ചാല്‍ അദ്ദേഹത്തിന് കൊള്ളാം. സിനിമ മാറിപ്പോയത് അദ്ദേഹം മനസ്സിലാക്കണം. കുഞ്ചാക്കോ ബോബന്‍ ചെയ്യുന്നതെങ്കിലും ദിലീപ് കണ്ടുപഠിക്കണം. ഒരു ചേക്ലേറ്റ് നായകനായി വന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ നിങ്ങള്‍ പോയി ഒന്ന് ഓഫീസർ ഓണ്‍ ഡ്യൂട്ട് കണ്ട് നോക്കിക്കേ. എന്ത് പക്വതയുള്ള നടനായി അദ്ദേഹം മാറി. കുഞ്ചാക്കോ തിരഞ്ഞെടുക്കുന്ന കഥകളും വ്യത്യസ്തമാണ്.

സിനിമയിലെ ഈ കാലം മാറുന്നത് ദിലീപ് അറിയുന്നില്ല. ദിലീപിന് ചുറ്റും കുറേ ഉപഗ്രഹങ്ങളുണ്ട്. അവർ 'ദിലീപേട്ടാ നിങ്ങള്‍ ഇത് ചെയ്താല്‍ മതി, നാളത്തെ ആക്ഷന്‍ ഹീറോ നായകനായി നിങ്ങള്‍ മാറും' എന്നും പറഞ്ഞ് അദ്ദേഹത്തെ വഴി തെറ്റിക്കുകയാണോയെന്ന് എനിക്ക് സംശയമുണ്ട്. അശ്വന്ത് കോക്ക് റിവ്യൂ ചെയ്തോ അല്ലെങ്കില്‍ ആരെങ്കിലും കൂവിയോ അല്ല ദിലീപ് പടങ്ങളെ തോല്‍പ്പിക്കുന്നതെന്നും ദിലീപ് സ്വയം നശിപ്പിക്കുന്നതാണെന്നും പറഞ്ഞതിന് ശേഷം അദ്ദേഹം എന്നെ വിളിച്ചിട്ടേയില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+