'ദിലീപ്, ഭാര്യയും മക്കളും ഇല്ലാത്തവർക്കും നിങ്ങൾ കോമഡി പീസാണ്'; പ്രിന്‍സ് ആന്‍ഡ് ഫാമിലി വീഡിയോക്ക് കമന്റുകൾ
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിന്റെ പുതിയ ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ഔദ്യോഗിക തീം വീഡിയോ ചിത്രത്തിന്റെ അണിയറക്കാർ പുറത്തുവിട്ടത്. 'ദി സോള്‍ ഓഫ് പ്രിന്‍സ്' എന്നാണ് വീഡിയോക്ക് പേര് നൽകിയിരിക്കുന്നത്. 'ഭാര്യയും മക്കളുമുള്ളവര്‍ക്ക് ഞാനൊരു കോമഡീപീസായിരിക്കും'എന്ന് ദിലീപ് കഥാപാത്രം പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. തീം സോങ് ഇതിനോടകം വൈറലായിട്ടുണ്ട്.
താരത്തിന്റെ പുതിയ ചിത്രത്തിന് ആശംസകൾ അറിയിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. അതേസമയം വീഡിയോക്ക് താഴെ നടനെതിരേയും ചിലർ വിമർശനം ഉയർത്തുന്നുണ്ട്.നടന്റെ സിനിമകളുടെ തുടർ പരാജയങ്ങളും ഒരേ രീതിയിലുള്ള അഭിനയശൈലിയുമാണ് ചിലർ പരിഹസിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസടക്കം ചൂണ്ടിക്കാട്ടിയാണ് ചിലരുടെ വിമർശനങ്ങൾ.

'ഭാര്യയും മക്കളും ഉള്ളവർക്കും ഇല്ലാത്തവർക്കും താങ്കൾ കോമഡി പീസ് ആണ് ദിലീപ്. താങ്കൾ എല്ലാവർക്കും മുകളിലാണെന്നും തന്നെ തൊടാൻ ഒരാൾക്കും പറ്റില്ലെന്നുമുള്ള താങ്കളുടെ അഹങ്കാരം മിഥ്യ ആണെന്ന് നിങ്ങൾക്കു മനസിലാക്കി തന്നാണ് താങ്കളെ ജനങ്ങൾ കോമഡി പീസാക്കിയത്', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സാക്ഷാൽ ഓസ്‌ക്കാറു പടം കൊണ്ട് വന്നാലും തന്നെ പോലെയുള്ള ഒരു ക്രിമിനലിന്റെ പടം കാണില്ലെന്നാണ് മറ്റൊരു കമന്റ്.
'മിമിക്രി നായകരുടെ കാലം കഴിഞ്ഞു
പ്രേക്ഷകരുടെ അഭിരുചികൾ മാറി
പണ്ട് ദിലിപിനെയും മുകേഷിനെയും ടിനി ടോമിയെയും ധർമ്മ ജനെയുമൊക്ക ആളുകൾ ഇഷ്ടപ്പെട്ടിരുന്നു ഇപ്പോൾ കാലം മാറി
നിർമ്മാതാക്കൾ പണം പോകാതെ ശ്രദ്ധിക്കുക',മറ്റൊരു കമന്ിൽ പറയുന്നു.
'2000 ലെ പോലെ പഴത്തൊലിയിൽ തെന്നി വീഴുമ്പോൾ ചിരിക്കുന്ന ജനറേഷൻ അല്ല ഇപ്പൊ. ഓവർ നാച്ചുറലിറ്റി കാണിച്ചു പിടിച്ചു നിന്ന ബേസിൽ ജോസഫിനെ വരെ മടുത്തു തുടങ്ങി, അപ്പൊ ആണ് പേട്ടന്റെ ഓവറേറ്റഡ് കോമഡി .. പിന്നെ പേട്ടന്റെ ഹിറ്റ് ആയ പടങ്ങളിൽ ഒന്നും പേട്ടൻ കാരണം അല്ല വിജയിച്ചത്. ഹനീഫ, അശോകൻ, സലിം കുമാർ, ജഗതി, ഇന്നസെന്റ് ഒക്കെ ആണ് മാറ്റർ', ഒരാൾ കുറിച്ചു.
അതേസമയം നടനെ പിന്തുണച്ചും വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകിയും നടന്റെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. നടനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളിലൊന്ന് ഇങ്ങനെ-'സ്വന്തം ജീവിതത്തിൽ ആഗ്രഹിച്ച നേട്ടം ( success ) സ്വന്തമാക്കാൻ കഴിയാതെ പരാജയപ്പെട്ടു പോയതിൻറെ അപകർഷതയ്ക്ക് ആശ്വാസം കണ്ടെത്താൻ ഫേസ്ബുക്കിൽ മറ്റുള്ളവരെ പുലഭ്യം പറഞ്ഞും അവഹേളിച്ചും മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിച്ചും ആത്മ രതി അടയുന്ന വിഷ ജന്തുക്കളുടെ കഴിഞ്ഞ 8 വർഷത്തെ പ്രധാന ഇരയാണ് ദിലീപ്.തങ്ങളുടെ മനസ്സിലെ വിസർജ്ജ്യം കൊട്ടി കളയാൻ ഉള്ള ഒരു കക്കൂസ് ആയിട്ട് ഇത്തരം ആളുകൾ സാമൂഹ്യ മാധ്യമങ്ങളെ ചൂഷണം ചെയ്യുന്നത്.അത്തരക്കാരുടെ പതിവ് അധിക്ഷേപ-ശാപ വാക്കുകൾ മുറ തെറ്റാതെ ഈ പോസ്റ്റിനു കീഴെയുമുണ്ട്.
ദിലീപിനെതിരെയുള്ള കേസ്, കെട്ടി ചമച്ചുണ്ടാക്കിയ ഒരു കള്ള കേസാണ് എന്ന് പറയുന്നവരിൽ ആദ്യത്തെയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത സമയം ജയിൽ ഡിജിപി ആയിരുന്ന, കേരളത്തിലെ ആദ്യ വനിത ഐപിഎസ് ആയ ശ്രീമതി ആർ ശ്രീലേഖയാണ്. അതിലും വലുതല്ല ഈ ഫേസ്ബുക്കിൽ കിടന്നു വിരൽ തുമ്പിലൂടെ വിഷം ചീറ്റുന്ന ഒരു കീടവും.
പടം നല്ലതാണെങ്കിൽ ഓടട്ടെ എന്ന് പ്രത്യാശിക്കുന്നു', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications