'ദിലീപ് കേസിൽ കുടുങ്ങിയ സമയത്തും വിജയിച്ചു.. 30 കോടിയുടെ ബിസിനസ് ആണ് നടന്നത്'; സംവിധായകൻ
കൊച്ചി: മലയാള സിനിമയിൽ ആരൊക്കെ വന്ന് പോയാലും ദിലീപിന്റെ താരമൂല്യം ഇല്ലാതാകുന്നില്ലെന്ന് സംവിധയാകൻ സാബു സർഗം. സിനിമ പരാജയപ്പെടുന്നത് തിരക്കഥ മോശമായതിനാലായിരിക്കാം. അല്ലാതെ നടി ആക്രമിക്കപ്പെട്ട കേസിൽ കുടുങ്ങിയത് കൊണ്ട് ജനമനസിൽ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടുവെന്ന് കരുതുന്നില്ലെന്നും സാബു പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മലയാള സിനിമയില്‍ മാത്രമല്ല മറ്റേത് സിനിമയിലാണെങ്കിലും കഥകൊണ്ടോ സാങ്കേതിക മികവുകൾ ഇല്ലാത്തത് കൊണ്ടോ ഒക്കെ സിനിമ പരാജയപ്പെട്ട് പോയേക്കാം. പണ്ട് സിനിമ തീയറ്ററിന്റെ പുറത്ത് കപ്പലണ്ടി വിറ്റ് നടന്നിരുന്നവർക്ക് പോലും സിനിമയുടെ ടെക്നിക്കൽ വശങ്ങളെ കുറിച്ച് ഇപ്പോൾ അറിയാം. കാരണം സിനിമ ഇപ്പോൾ അത്രയും ജനകീയമായി. സിനിമ പരാജയപ്പെടാൻ താരങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഘടകങ്ങൾ കാരണമാകുമെന്ന് ഞാൻ കരുതുന്നില്ല.

അങ്ങനെയെങ്കിൽ രാമലീല ദിലീപേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായ സിനിമയാണ്. കേസ് നടന്ന് കൊണ്ടിരിക്കുമ്പോഴായിരുന്നു ആ ചിത്രം റിലീസ് ചെയ്തത്. കേസ് സ്ത്രീകളെ സ്വാധീനിച്ചെന്നോ, അദ്ദേഹത്തിന്റെ സ്റ്റാർഡത്തെ ബാധിച്ചെന്നോ പോലുള്ള അവസ്ഥ ഉണ്ടാകില്ല.കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ 30 കോടിയുടെ ബിസിനസ് നടന്നെന്നാണ് ഞാൻ മനസിലാക്കുന്നത്.
അതേസമയം സിഐഡി മൂസ, കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട് തുടങ്ങിയ സിനിമകളുടെ ശ്രേണിയിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താൻ ആകില്ല. പക്ഷേ ദിലീപിൽ നിന്നും ആറ് വയസുള്ള കുട്ടി മുതല്‍ തൊണ്ണൂറ് വയസാവര്‍ വരെ പ്രതീക്ഷിക്കുന്നത് ഇത്തരത്തിലുള്ള കഥകളാണ്. അവർക്ക് ചിരിക്കുകയാണ് വേണ്ടത്.
നടി കേസിൽ മലയാള സിനിമയിൽ നിന്ന് കുറച്ച് നടിമാർ അതിജീവിതയ്ക്ക് അനുകൂലമായി വന്നിട്ടുണ്ടെങ്കിലും പിന്നീട് ദിലീപ് എന്ന നടനെ മലയാള സിനിമ കൈവിടില്ലെന്നാണ് മനസിലാക്കിയത്. സിനിമ പരാജയപ്പെടാൻ കാരണം തിരക്കഥ മോശമായത് കൊണ്ടായിരിക്കും. തോക്കും ആക്ഷനുമൊന്നുമല്ല ചിരി തന്നെയാണ് ദിലീപിൽ നിന്ന് ആളുകൾ പ്രതീക്ഷിക്കുന്നത്.
ഒരു സമയത്ത് സൂപ്പർ സ്റ്റാറുകളേക്കാൾ ഇൻഡസ്ട്രി ഭരിച്ചത് ദിലീപായിരുന്നു. ദിലീപിന്റെ ശരാശരി ചിത്രങ്ങൾ പോലും നല്ല സാറ്റലൈറ്റ് റെയ്റ്റിന് വിറ്റുപോകുമായിരുന്നു. സാറ്റലൈറ്റ് വാല്യുവും ഓവർസീസ് വാല്യുവും ഏറ്റവും കൂടുതലുള്ള നടൻ ദിലീപ് തന്നെയായിരുന്നു. കേസ് പോലുള്ള സംഭവങ്ങൾ ഇതിനൊക്കെ ഇടിവ് വന്നിട്ടുണ്ടെന്നത് സത്യമാണ്.
സിനിമയെ ബാധിക്കാത്ത തരത്തിലുള്ള പുറത്തുള്ള ചില സംവിധാനങ്ങൾ ഉണ്ടല്ലോ, . ഒടിടി ഓക്കെ ഒരു ടീമിന്റെ കൈയ്യിലാണ്, അവർ പറയുകയാണ് അദ്ദേഹത്തിന്റെ പടം പോകില്ല,അതുകൊണ്ട് സിനിമ എടുക്കേണ്ട എന്ന് പറഞ്ഞാൽ ദിലീപ് സിനിമ എടുക്കില്ല. അല്ലാതെ ജനങ്ങളുടെ മനസിൽ നിന്നും ദിലീപ് പോയെന്ന് കരുതുന്നില്ല. ദിലീപിന് എന്നും മലയാള സിനിമയിൽ സ്ഥാനമുണ്ട്.
ദിലീപിന് തുടർച്ചയായി വലിയ പരാജയങ്ങൾ ഉണ്ടായിട്ടില്ല. ന്യൂഡൽഹി പോലൊരു സിനിമ ഇല്ലായിരുന്നെങ്കിൽ മമ്മൂട്ടിക്കൊരു തിരിച്ചുവരവ് ഉണ്ടാകില്ല. മോഹൻലാലിനെ നോക്കൂ, സിനിമകൾ തുടർപരാജയമാണ്. അതേസമയം ദിലീപിന്റെ കാര്യത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല'.












Click it and Unblock the Notifications