'ദിലീപ് മക്കളെപ്പിടിച്ച് എന്റെ മുന്നില്‍ സത്യമിട്ടു,നടൻ പറഞ്ഞത് ഇതാണ്'; വെളിപ്പെടുത്തലുമായി സലീം കുമാർ
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ സ്വീകരിച്ച നിലപാട് ഒരിക്കലും തെറ്റായിരുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് സലീം കുമാർ. ദിലീപ് ചെയ്ത കാര്യങ്ങള്‍ ശരിയാണെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകള്‍ നമ്മള് അല്ലെന്നേ പറഞ്ഞിട്ടുള്ളു. വിധി നടപ്പാക്കേണ്ടത് മാധ്യമങ്ങളോ ജനങ്ങളോ അല്ല, കോടതിയാണ് വിധി നടപ്പിലാക്കേണ്ടത്. അത് മാത്രമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സലീംകുമാർ. അക്കാര്യത്തില്‍ പറഞ്ഞ നിലപാട് ഒരിക്കലും തെറ്റാണെന്ന് തോന്നിയിട്ടില്ല. ദിലീപ് അത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് ശരിയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. വിധിക്കാന്‍ നമ്മള് ആരുമല്ല. ചിലപ്പോള്‍ അയാള്‍ തെറ്റുകാരന്‍ അല്ലെങ്കിലോ? കോടതിയുടെ പരിഗണനയില്‍ നില്ക്കുന്ന കാര്യമാണല്ലോ. അയാള്‍ തെറ്റുകാരനല്ലെങ്കില്‍ നമ്മള് എന്ത് ചെയ്യും.

ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടോയെന്ന് ഞാന്‍ ദിലീപിനോട് ചോദിച്ചു. അപ്പോള്‍ മക്കളെ പിടിച്ച് സത്യമിട്ടുകൊണ്ട് പറയുകയാണ് ഞാന്‍ ചെയ്തിട്ടില്ലെന്ന്. ഞാനും ആലോചിപ്പോള്‍ ഒരു മനുഷ്യനും അങ്ങനെ ഒരിക്കലും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ അങ്ങനെ അദ്ദേഹം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ വിശ്വാസം ചിലപ്പോള്‍ ശരിയാകാം തെറ്റാകാം. എന്തായാലും കോടതി തീരുമാനിക്കട്ടെ.
ദിലീപിനെതിരെ സിനിമയില്‍ ലോബിയുണ്ടായിരുന്നോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. അക്കാര്യത്തില്‍ കൂടുതലായി സംസാരിക്കാനും എനിക്ക് താല്പര്യമില്ല. എന്റേതായ വിഷയങ്ങള്‍ ചോദിച്ചാല്‍ മതി. ദിലീപിന്റെ വിഷയങ്ങള്‍ അറിയാന്‍ അദ്ദേഹവുമായി നല്ലൊരു അഭിമുഖം സെറ്റ് ചെയ്തിട്ട് സംസാരിക്കുകയെന്നും സലീകുമാർ പറയുന്നു.
അധികം വൈകാതെ തന്നെ അഭിനയ രംഗത്തേക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അഭിനയിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിലും വലിയ വിരോധം ഒന്നുമില്ല. എനിക്ക് ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി. സീരിയസ് വേഷങ്ങള്‍ ചെയ്യണം, അല്ലെങ്കില്‍ കോമഡി ചെയ്യണം എന്നൊന്നും തീരുമാനിച്ച് വന്ന ആളല്ല ഞാന്‍. അങ്ങനെ ആയിപ്പോയതാണ്. നമ്മള് എന്തൊക്കെ ആകണമെന്ന് ആഗ്രഹിച്ചാലും നമുക്കൊരു ഗതി നിശ്ചയിച്ചിട്ടുണ്ട്. ആ ഗതിക്ക് അനുസരിച്ചേ പോകുകയുള്ളു.
ഒരു സീരിയസ് വേഷം വിജയിച്ചാല്‍ അതുവഴിയായിരിക്കും വളർച്ച. നേരെ മറിച്ച് കോമഡിയാണെങ്കില്‍ അതുവഴി. വിജയമാണ് എന്തിന്റേയും അടിസ്ഥാനം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ താല്പര്യം ചുമ്മാ ഇരിക്കാനാണ്. പിന്നെ വായിക്കും. ഷക്കീലയുടെ ആത്മകഥ ഇപ്പോള്‍ വായിച്ചു തീർത്തതേയുള്ളു. തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളൊക്കെ തുറന്ന് എഴുതിയിട്ടുണ്ട്. അത് നല്ല പുസ്തകമാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല. അവരുടെ ജീവിതം എന്താണെന്ന് അറിയാന്‍ പറ്റി.
മലയാളികളെക്കുറിച്ച് വളരെ പുച്ഛത്തോടെയാണ് ഷക്കീല എഴുതിയിരിക്കുന്നത്. കൊലയാളികളെ വിശ്വസിച്ചാലും മലയാളികളെ വിശ്വസിക്കരുതെന്നാണ് അവർ പറയുന്നത്. ഒരു പക്ഷെ അത് അവരുടെ അനുഭവം ആയിരിക്കും. എനിക്ക് അറിയില്ല. അത് വായിച്ചപ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയെന്നും ചിരിച്ചുകൊണ്ട് സലീംകുമാർ പറയുന്നു.
ഓണ്‍സ്ക്രീന്‍ ആയാലും ഓഫ് സ്ക്രീന്‍ ആയാലും തന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചിട്ടുണ്ടാകുക ഇന്നസെന്റ് ചേട്ടനായിരിക്കും. അദ്ദേഹത്തിന്റെ ചില ചേഷ്ടകളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ഇഷ്ടപ്പെട്ട കൊമേഡിയനും ഇന്നസെന്റ് ചേട്ടനായിരിക്കും. പപ്പു ചേട്ടനും അതുപോലെ തന്നെയാണ്.
സിനിമയിലെ ഡ്രഗ്സ് വിവാദത്തെക്കുറിച്ചൊന്നും എനിക്ക് അറിയില്ല. ആരും ഡ്രഗ്സ് ഉപോയിഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഈ പറയുന്ന നടന്മാരൊക്കെ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവർ ആരും എന്റെ മുന്നില്‍ വെച്ച് അങ്ങനെ ചെയ്തിട്ടില്ല. പിന്നെ എനിക്ക് എങ്ങനെ പറയാന്‍ പറ്റും അവർ ഡ്രഗ്സ് ഉപയോഗിക്കുന്നുണ്ടെന്ന്. ഞാന്‍ കാണാഞ്ഞിട്ടാണോയെന്നും എനിക്ക് അറിയില്ല. അറിയാത്ത കാര്യങ്ങള്‍ പറയരുത്. അവർ ചിലപ്പോള്‍ പുറത്ത് ഉപയോഗിക്കുന്നുണ്ടാകും. അതിനെക്കുറിച്ച് നമ്മള് ആലോചിക്കേണ്ട കാര്യം ഇല്ലാലോയെന്നും സലീംകുമാർ ചോദിക്കുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications