Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടന് ആദ്യം പേടി, അവസാനം ആകെ വിഷമം ആയി; അദ്ദേഹത്തെ ഞാന്‍ എടുത്ത് കറക്കി: റാനിയ റാണ

ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക് ആളെ എത്തിച്ച ഒരു ദിലീപ് ചിത്രമായും പ്രിന്‍സ് ആന്‍ഡ് ഫാമിലി മാറി. ദിലീപിന് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, മഞ്ജു പിള്ള, ജോണി ആന്റണി, ബിന്ദു പണിക്കർ, സിദ്ധീഖ്, ഉർവശി, ജോസുകൂട്ടി ജേക്കബ്, റാനിയ റാണ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു.

ഇപ്പോഴിതാ പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലെ വേഷത്തെക്കുറിച്ച് പുതുമുഖ താരമായ റാനിയ റാണ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖം ശ്രദ്ധേയമായി മാറുകയാണ്. ചിഞ്ചു റാണി എന്ന വ്ളോഗറുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ റാനിയ റാണ എത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തപഠനം ആരംഭിച്ച റാനിയ ഇന്ന് അറിയപ്പെടുന്ന നർത്തകി കൂടിയാണ്.

dileep-raniya-ranaa-

കുട്ടിക്കാലം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്നാണ് അഭിമുഖത്തില്‍ റാനിയ റാണ വ്യക്തമാക്കുന്നത്. ലോകപ്രശസ്തയായ നർതികയും സിനിമ നടിയും ആകണമെന്നുമായിരുന്നു കുഞ്ഞു നാളുകളിലെ പറയാറുണ്ടായിരുന്നത്. തമിഴില്‍ അടക്കം നേരത്തേയും ചില അവസരങ്ങളൊക്കെ വന്നിരുന്നെങ്കിലും അത് മുടങ്ങിപ്പോയി.

ഒരിക്കല്‍ തമിഴില്‍ ഇപ്പോഴുള്ള പ്രശസ്ത തമിഴ് നടന്റെ ചിത്രത്തില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ എഗ്രിമെന്റ് സൈൻ ചെയ്യുന്ന സമയമായപ്പോഴേക്കും അതും മുടങ്ങുകയാണുണ്ടായത്. എല്ലാത്തിനും ഒടുവില്‍ ആഗ്രഹം പോലെ കിട്ടിയ വേഷമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലേത്. ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.

പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാലയും അസിസ്റ്റന്റ് ഡയറക്ടർ മനുവും കൂടിയാണ് എന്നെ ബന്ധപ്പെട്ടത്. രണ്ടാമത്തെ ഓഡീഷന്‍ സംവിധായകന്റേയും എഴുത്തുകാരന്റേയും മുമ്പിലായിരുന്നു. അവരെല്ലാം ഓക്കെ പറഞ്ഞതിന് ശേഷം ദിലീപേട്ടനിലേക്ക് എത്തി. അങ്ങനെ ആ വേഷയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്നും താരം പറയുന്നു.

വേഷത്തെക്കുറിച്ച് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്നാല്‍ സിനിമയുടെ ടീമിന് നല്ല പേടിയുണ്ടായിരുന്നു. ഈ കഥാപാത്രം എങ്ങനെ ആയി വരും എന്നുള്ള ടെന്‍ഷനായിരുന്നു അവർക്ക്. പടത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് ചേട്ടൻ എനിക്ക് വളരെ ഡീറ്റെയിൽ ആയിട്ടുള്ള വിവരണം ആണ് തന്നത്. ചിരിക്കുമ്പോള്‍ ചുണ്ട് എത്രത്തോളം തുറക്കണം എന്നത് വരെ അദ്ദേഹം വിശദീകരിച്ചു തന്നു.

ഓരോ ഷോട്ടിനും 5 മിനിറ്റ് മുന്നേ ഷാരിസ് ചേട്ടൻ എന്റെ കൂടെ വന്നിരുന്ന് കാര്യങ്ങള്‍ പറഞ്ഞ് തരും. സിദ്ദീഖ് സാറിന്റെ കൂടെയായിരുന്നു ആദ്യ സീന്‍. പക്ഷെ അത് പടത്തില്‍ ഇല്ലാതെ പോയി. ഫസ്റ്റ് ഷോട്ടില്‍ തന്നെ അത് ഓക്കെയായിരുന്നു. പനി വന്നപ്പോൾ ചില സീനുകൾ ഏഴെട്ടു ടേക്ക് വരെയൊക്കെ പോയിട്ടുണ്ടെന്നത് ഒഴിച്ചാല്‍ ബാക്കിയൊക്കെ ഒന്ന് രണ്ട് ടേക്കില്‍ ഓക്കെയാക്കി.

എന്റെ കഥാപാത്രം ദിലീപേട്ടനെ എടുത്ത് കറക്കുന്ന ഒരു സീൻ ഉണ്ട്. അത്യാവശ്യം ജിമ്മും യോഗയും ഡാൻസും ഒക്കെ ചെയ്യുന്നതുകൊണ്ട് ഇത്തരമൊരു സീൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ഭയങ്കര എക്സൈറ്റമെന്റ് ആയിരുന്നു. എന്നാല്‍ ട്രയലില്‍ റോപ്പില്‍ കിടന്നത് വേറെ ഒരു ചേട്ടനായിരുന്നു. റോപ്പുള്ളതുകൊണ്ട് ആ സമയത്ത് കൈ വെച്ച് എക്സ്പ്രഷന്‍ മാത്രം കൊടുത്താല്‍ മതി. ട്രയൽ ചെയ്തപ്പോൾ വലിയ വെയിറ്റ് ഒന്നും തോന്നാത്തതുകൊണ്ട് എളുപ്പത്തില്‍ തന്നെ ചെയ്തു.

ടേക്ക് എടുക്കാനായി ദിലീപേട്ടന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ മാത്രമേ റോപ്പ് ഉണ്ടായിരുന്നുള്ളു. മുട്ടില്‍ ഇല്ല, അതായത് അപ്പോള്‍ ഭാരം മുഴുവന്‍ ഞാന്‍ തന്നെ തൂക്കേണ്ടി വരും. അങ്ങനെ ദിലീപേട്ടനെ ഞാൻ എടുത്തു കറക്കുന്ന സീൻ എടുത്തു. അത് ഒരു വലിയ ടാസ്ക് ആയിരുന്നു. ആ സീന്‍ എടുക്കുന്നതില്‍ ദിലീപേട്ടും ഭയങ്കര ടെന്‍ഷനായിരുന്നു.

'എടോ നീ എന്നെ താഴെ ഇട്ടാൽ എന്റെ നടുവൊടിയും, നീ താഴെ ഇടുമോ, ഇടുമോ' എന്നായിരുന്നു അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത്. എല്ലാവരും പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല. അദ്ദേഹത്തെ താഴെ ഇടാതെ ആ സീന്‍ ചെയ്തു. പക്ഷെ അദ്ദേഹത്തെ എടുത്തു തൂക്കിയിട്ട് താഴെ വീണപ്പോൾ എന്റെ കയ്യിലെ നഖം ഒടിഞ്ഞു, ചെരുപ്പ് പൊട്ടി, കാല് ചെറുതായിട്ട് ഇടിച്ചു. അതുകാരണം ദിലീപേട്ടന് ആകെ വിഷമമായി. എന്തെങ്കിലും പറ്റിയോ എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല ഓക്കെയാണെന്ന് പറഞ്ഞുവെന്നും റാനിയ റാണ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+