ഒരു സ്ത്രീ പോലും മോശം പറയാത്ത ദിലീപിനെ വേട്ടയാടിയില്ലേ: വേടന്‍ കേസില്‍ അരുണിനെതിരേയും അഖില്‍ മാരാർ
പീഡന പരാതിയില്‍ റാപ്പർ വേടനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതില്‍ പ്രതികരണവുമായി സംവിധായകന്‍ അഖില്‍ മാരാർ. ഒന്നിലധികം സ്ത്രീകൾ ഇതിന് മുൻപ് പരാതി പറഞ്ഞ വേടനെതിരെ ഒരു യുവ ഡോക്ടർ നൽകിയ പരാതി ഏറെ ഗൗരവം ഉള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മുൻപ് പെൺകുട്ടികൾ പരാതി പറഞ്ഞപ്പോൾ വേടൻ മാപ്പ് പറഞ്ഞൂ മുങ്ങി. പീഡിപ്പിച്ചാൽ മാപ്പ് പറഞ്ഞാൽ മതിയെന്ന രീതിയിൽ സ്ത്രീ സംരക്ഷണ അപ്പോത്സല പാർവതി തിരുവോത് അന്നൊരു ലൈക്ക് കൊടുത്തു പിന്തുണ നൽകിയെന്നും അഖില്‍ മാരാർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം തന്നെ വിഷയത്തില്‍ മാധ്യമപ്രവർത്തകന്‍ അരുണ്‍ കുമാർ സ്വീകരിച്ച നിലപാടിനേയും അദ്ദേഹം നിശിതമായ ഭാഷയില്‍ വിമർശിക്കുന്നുണ്ട്. അഖില്‍ മാരാറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നമ്മൾ ആരെ ആരാധിക്കുന്നുവോ അറിഞ്ഞോ അറിയാതെയോ അവരുടെ സ്വഭാവം നമ്മളിലേക്ക് ആകർഷിക്കപ്പെടും. പ്രശ്നങ്ങളും പ്രതിസന്ധികളും വളരെ കൂളായി കൈകാര്യം ചെയ്യാനും ദ്രോഹിച്ചവരോടും പോലും ശത്രുത ഇല്ലാതെ പക ഇല്ലാതെ എനിക്ക് പെരുമാറാൻ കഴിയുന്നത് ഞാൻ ആരാധിച്ചത് ധോണിയെയും ഉമ്മൻ ചാണ്ടി സാറിനെയും ഒക്കെ ആയത് കൊണ്ടാകാം.
രാമനെ അറിയാത്ത വേടൻ രാവണനെ ആരാധിക്കുന്നു. രാവണൻ ആരാണെന്ന് അറിഞ്ഞിട്ടാണോ എന്നെനിക്ക് അറിയില്ല രാവണന്റെ ഗുണങ്ങൾ അറിഞ്ഞോ അറിയാതെയോ വേടനിൽ നിലനിൽക്കുന്നുണ്ട്.
കാരണം ബ്രാഹ്മണൻ ആയ രാവണൻ വലിയൊരു ബലാൽ സംഗ വീരൻ ആയിരുന്നു. നിരവധി സ്ത്രീകളെ ക്രൂരമായി ഉപയോഗിച്ച രാവണൻ മറ്റൊരാളുടെ ഭാര്യ ആയ സീതയെ പോലും കാമിച്ചു.
രാവണന്റെ ആരാധകൻ ആയ വേടനും സമാന സ്വഭാവം പുലർത്തുന്നു.. ഒന്നിലധികം സ്ത്രീകൾ ഇതിന് മുൻപ് പരാതി പറഞ്ഞു വേടനെതിരെ ഒരു യുവ ഡോക്ടർ നൽകിയ പരാതി ഗൗരവം ഉള്ളതാണ്.. ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാം എന്ന ഉറപ്പ് കൊടുത്തു ഒരു പെൺകുട്ടിയെ വീണ്ടും വീണ്ടും ക്രൂരമായി ഉപദ്രവിക്കുന്നു. തന്റെ കാര്യങ്ങൾക്കായി അവളുടെ കൈയിൽ നിന്നും പണം വാങ്ങുന്നു. പിന്നീട് നിഷ്കരുണം തള്ളി കളയുന്നു.. പെൺകുട്ടി മാനസികമായി തകർന്നു സൈക്കാട്രിക് ട്രീറ്റ് മെന്റിൽ ആവുന്നു.
വേടൻ പുതിയ കാമുകിയെ കണ്ടെത്തുന്നു അവൾക്ക് വേണ്ടി പാട്ടെഴുതുന്നു. നവ അയ്യങ്കാളി ചമഞ്ഞു സമൂഹത്തിൽ വിലസുന്നു. തകർന്ന് പോയ ഒരു പെൺകുട്ടിക്ക് പരാതി കൊടുക്കാൻ അവകാശം ഇല്ലെന്നാണോ ഇടത് കപട പ്രൊഫസർ ജീവികൾ പറയുന്നത്.
മുൻപ് പെൺകുട്ടികൾ പരാതി പറഞ്ഞപ്പോൾ വേടൻ മാപ്പ് പറഞ്ഞൂ മുങ്ങി.. പീഡിപ്പിച്ചാൽ മാപ്പ് പറഞ്ഞാൽ മതിയെന്ന രീതിയിൽ സ്ത്രീ സംരക്ഷണ അപ്പോത്സല പാർവതി തിരുവോത് അന്നൊരു ലൈക്ക് കൊടുത്തു പിന്തുണ നൽകി.. അതെ സമയം വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അവസരം കിട്ടാൻ കിടന്ന് കൊടുത്ത കുറച്ചു പേര് പീഡനം എന്ന പേരിൽ വന്നപ്പോൾ ആഘോഷിച്ച അരുൺ കുമാർ എന്തിനു പൾസർ സുനി എന്ന ക്രിമിനൽ നൽകിയ ഒറ്റ മൊഴിയുടെ പേരിൽ ദിലീപ് എന്ന നടനെ ക്രൂരമായി വേട്ട ആടിയ അരുൺ കുമാർ രാവിലെ പറയുന്നു ആരെയും അനാവശ്യമായി വേട്ടയാടാൻ ഞങ്ങൾ അനുവദിക്കില്ല എന്ന്..
എന്റെ അരുൺ കുമാർ സാആആആആറേ....
ക്രിമിനൽ കേസിൽ ഒരാളുടെ ഹിസ്റ്ററി നോക്കുക പതിവാണ്.. നാളിത് വരെ ഒരു സ്ത്രീ പോലും മോശം പറയാത്ത ദിലീപ് പീഡന വീരനും ക്രൂരമായ ലൈംഗിക വൈകൃതം ഉള്ളവൻ എന്ന് പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങൾ വഴി മുൻപ് പറഞ്ഞ നിലവിൽ റപ്യൂട്ടഡ് ആയ ഒരു തൊഴിൽ ചെയ്യുന്ന സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ഉള്ള ഒരു പെൺകുട്ടിയുടെ മൊഴി സാറിന് വിശ്വാസമില്ല.. സാർ പറയുന്നത് ഇത് പഴയ ആരോപണം ആണെന്നാണ്.. ഇത് പഴയതല്ല അരുൺ സാറേ..
പരാതി കൊടുത്ത പെൺകുട്ടിയെ ഭീഷണി പെടുത്തുന്ന രീതിയിൽ ഉള്ള മാധ്യമ വേശ്യ പണി ആയി മാറരുത് അരുൺ കുമാറിന്റെ തൊഴിൽ. സത്യം അന്വോഷിക്കണം അത് സമൂഹത്തോട് പറയണം. ജാതിയോ മതമോ വർണ്ണമോ അല്ല കൈയിലിരുപ്പിനെയാണ് എതിർക്കുന്നത്..












Click it and Unblock the Notifications