Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ ഇനി പിടിച്ചാൽ കിട്ടില്ല, നടി കേസിൽ ശിക്ഷിക്കപ്പെടില്ല... കാരണം'; മോഹൻലാലിന്റെ സഹോദൻ പറയുന്നു

മോഹൻലാലിനെക്കാൾ നടനെന്ന നിലയിൽ തനിക്കിഷ്ടം മമ്മൂട്ടിയെ ആണെന്ന് മോഹൻലാലിന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ​ഗോപിനാഥൻ നായർ. മോഹൻലാൽ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പുറകെ പോകുന്നതാണ് പ്രശ്നം. അതേസമയം മമ്മൂട്ടി കൃത്യതയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. മോഹൻലാലിന് സിദ്ധി ഉണ്ടെങ്കിലും ബുദ്ധി മമ്മൂട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഗോപിനാഥൻ നായരുടെ വാക്കുകളിലേക്ക് -'എത്രയോ സിനിമകൾ പുതിയ ആളുകളുടെ കൂടി മമ്മൂട്ടി ചെയ്യുന്നുണ്ട്. ആവനാഴി, ബൽറാം തുടങ്ങിയ പടങ്ങളൊക്കെ ഞാൻ നൂറ് തവണ കണ്ടിട്ടുണ്ട്. ലാലേട്ടൻ ചേട്ടൻ ആണെങ്കിലും നടനെന്ന നിലയിൽ മമ്മൂട്ടിയോടാണ് താതപര്യം. ആവനാഴിയിലെ അവസാന രംഗങ്ങളൊക്കെ ഇപ്പോൾ കണ്ടാലും നമ്മുക്ക് രോമാഞ്ചം തോന്നും.

dileepmohanlalmammoottynew

ഒരിക്കൽ ഞാൻ എന്റെ റിപ്പോർട്ടിങ് മാനേജരോട് ചോദിച്ചു മോഹൻലാൽ ആണോ മമ്മൂട്ടിയാണോ നല്ല നടനെന്ന്. അദ്ദേഹം പറഞ്ഞത് മോഹൻലാലിന് സിദ്ധിയുണ്ട്, മമ്മൂട്ടിക്ക് ബുദ്ധിയുണ്ടെന്നാണ്. മമ്മൂട്ടി സാർ കൃത്യമായി കാൽക്കുലേറ്റ് ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. കോസ്റ്റൊക്കെ കുറച്ചൊക്കെയാണ് അദ്ദേഹം ചെയ്യുന്നത്. ഇപ്പോൾ തന്നെ വിനായകനുമായിട്ടുള്ള സിനിമ വെറും 20 ദിവസം കൊണ്ടാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അപ്പോൾ റിസ്ക് ഇല്ലല്ലോ.

മമ്മൂട്ടിയുടെ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയും പരാജയമായിരുന്നില്ല. അതേസമയം മോഹൻലാൽ പോകുന്നത് ബിഗ് ബജറ്റ് സിനിമകൾക്ക് പുറമെയാണ്. ചെറിയ സിനിമകൾക്ക് പുറകെയൊന്നും അദ്ദേഹം പോകുന്നില്ല. ഞാനും മോഹൻലാലും തമ്മിൽ 32 സിനിമകളുടെ ലൊക്കേഷനിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. അദ്ദേഹം ആരോടെങ്കിൽ മോശമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല. പുള്ളി അൽപം കഴിക്കും. എന്നാലും മോശമായി പെരുമാറയിട്ടില്ല.

മോഹൻലാലിനോട് പ്രണയം തോന്നി വരുന്നവർ ഇഷ്ടം പോലെ കാണും. ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ 3000 പെണ്ണുങ്ങൾ എന്ന വാക്കൊക്കെ പുള്ളി പറഞ്ഞത് കൊണ്ടാണ് പ്രശ്നമായത്. അല്ലെങ്കിൽ വലിയ ചർച്ചയൊന്നും ഉണ്ടാകില്ലായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന സിനിമകളുടെ ലൊക്കേഷനിലാണ് ഞാൻ പോയിട്ടുള്ളത്. അവിടെയൊന്നും ഹേമക്കമിറ്റി റിപ്പോർട്ടിൽ പറയുന്നത് പോലെയുള്ള സംഭവങ്ങൾ നടന്നിട്ടില്ല. പുള്ളി വളരെ സ്ട്രിറ്റ്ക് ആണ്. എല്ലാ കാര്യങ്ങളും നോക്കിയേ അദ്ദേഹം പോകാറുള്ളൂ.

മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിവാക്കാൻ പാടില്ലായിരുന്നു. ഇനി മമ്മൂട്ടിയോ അല്ലെങ്കിൽ സുരേഷ് ഗോപിയോ അമ്മയുടെ നേതൃസ്ഥാനത്ത് വരണം. സുരേഷ് ഗോപി വന്നാൽ സംഘടനയെ നന്നായി കൊണ്ടുപോകും. ദിലീപ് എന്ന നടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല ബിസിനസ് ഐഡിയ ഒക്കെ ഉള്ളയാളാണ്. ദിലീപ് ഉത്രാടം നക്ഷത്രക്കാരനാണ്. പുള്ളിയുടെ ഏഴരവർഷത്തെ കർഷകാലം മാർച്ച് തീരുന്നതോടെ തീരും. പിന്നെ ദിലീപിനെ പിടിച്ചാൽ കിട്ടില്ല. ഈ സമയം കഴിഞ്ഞ് പോയാൽ കേസിൽ ദിലിപിനെ ശിക്ഷിക്കാനൊന്നും പോകുന്നില്ല. ഇതിനോടകം അനുഭവിച്ചതല്ലേ. മാർച്ച് 29 വരെയല്ലേ ഈ സമയമൊക്കെ ഉള്ളൂ. ഇതൊക്കെ കൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ ദിലീപിന് വന്നത്. എന്നിരുന്നാലും ദിലീപ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ചെയ്യേണ്ട ജാതകക്കരാൻ ഒന്നുമല്ല ദിലീപ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+