Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ആ പേര് വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു: ഇതില്‍ പഴയത് പോലെ ഒന്നും കുത്തി കയറ്റിയിട്ടില്ല

മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ ദിലീപിന്റെ 150-ാമത് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് പ്രേക്ഷകരെ വലിയ രീതിയില്‍ ആകർഷിക്കാൻ കഴിയാതെ വന്നതിന്റെ പശ്ചാത്തലത്തിൽ, ഈ സിനിമയും സമാന വിധിയാകുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ, പ്രിൻസ് ആൻഡ് ഫാമിലി പ്രേക്ഷകരെ ആകർഷിക്കുക മാത്രമല്ല, ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഒരു ശക്തമായ തിരിച്ചുവരവിന്റെ അടയാളമായും മാറുകയാണ്.

ഒരു ക്ലീൻ ഫാമിലി എന്റർടെയ്‌നർ എന്ന നിലയിൽ, മികച്ച തിരക്കഥയും ശക്തമായ ഇമോഷണൽ കണക്ഷനും ചേർന്ന് ഈ ചിത്രം പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നുവെന്ന് ജിതിന്‍ രാജ് എന്ന പ്രേക്ഷകനും അഭിപ്രായപെടുന്നു. സിനിഫൈല്‍ എന്ന പ്രമുഖ സിനിമ പ്രേക്ഷകരുടെ കുറിപ്പില്‍ അദ്ദേഹം എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

dileep-new-small-

പ്രിൻസും അയാളുടെ ഫാമിലിയെ കുറിച്ചും പറയുന്ന ദിലീപിന്റെ 150 മതു ചിത്രം. ഈ ഇടക്ക് ഇറങ്ങിയ ദിലീപ് ചിത്രങ്ങൾക്ക് പ്രേക്ഷകരെ ആകർഷിക്കാൻ പറ്റീല എന്ന വസ്തുത മനസ്സിൽ വച്ചുകൊണ്ട്, ഈ സിനിമയും ഏറെ കുറെ അതുപോലെ ആകും എന്ന് കരുതി ഇരുന്നപ്പോൾ വരുന്ന പോസിറ്റീവ് റെസ്പോൺസ് ഒക്കെ കണ്ടു, എന്നാൽ ഒന്ന് കണ്ടു നോക്കാം എന്ന് കരുതി പോയി കണ്ട സിനിമ, കുറ്റം പറയരുതല്ലോ നല്ലൊരു ക്ലീൻ ഫാമിലി എന്റർടെയ്നർ അതാണ് പ്രിൻസ് ആന്‍ഡ് ഫാമിലി.

നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടായാൽ അയാൾ തിരിച്ചു വരും എന്ന് ആരൊക്കെയോ പറഞ്ഞത് സ്മരിക്കുന്നു, എടുക്കുന്ന സെലെക്ഷൻ പോരായ്മയും, ഇപ്പോൾ ഉണ്ടായ ജീവിത സാഹചര്യം കാരണം പഴയ ഒരു ഫ്ളക്സ്ബിലിറ്റി എവിടെയൊക്കെയോ കൈ മോശം വന്ന ദിലീപ് എന്ന നടന് ജീവ ശ്വാസം പോലെ കിട്ടിയ ഒരു മികച്ച സ്ക്രിപ്റ്റ്, പുള്ളി ഇതിൽ വേണം എന്ന് കരുതി അവഹിനയിച്ചത് കൊണ്ടും അതുപോലെ അവസാന ഭാഗങ്ങളിൽ ഇമോഷണൽ കണക്ടിവിറ്റി പ്രേക്ഷകർക്ക് കിട്ടുന്നു എന്നുള്ള വല്യ പോസിറ്റീവ് കൊണ്ടും ഈ സിനിമ ശ്രദ്ധിക്കപ്പെടും.

ശരിക്കും നല്ല കഥ കിട്ടിയാൽ ഇന്നും ദിലീപ് എന്ന നടന്റെ പെർഫോമൻസ് നമ്മൾ ഊഹിക്കുന്നതിലും അപ്പുറം ആവും, അത് പോലെ പ്രശ്നങ്ങൾ പലതും ഉണ്ടായാലും അയാൾക്ക് വേണ്ട പ്രേക്ഷകർ (പ്രത്യേകിച്ചു കുടുംബ പ്രേക്ഷകർ ഇന്നും അവിടെ തന്നെ ഉണ്ട്) എന്നുള്ള തിരിച്ചറിവും അത്‍ഭുതപ്പെടുത്തുന്നു. കാരണം ഞാൻ കണ്ട തീയേറ്റർ ഹൌസ് ഫുള്‍ ആയരുന്നു. അതിൽ 80% ആൾക്കാരും കുടുംബ പ്രേക്ഷകരും ആയിരുന്നു. അപ്പോള്‍ ഈ പ്രശ്നങ്ങൾ ഒന്നും പുള്ളിയുടെ നല്ല സിനിമയെ ബാധിക്കില്ല. അത് കൊണ്ട് ഉറപ്പിച്ചു പറയാം ജനപ്രിയ നായകൻ (അപ്രിയ നായകൻ എന്ന പേര് വരുന്ന വരെ.... വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു).

ആദ്യ പകുതി ലൈറ്റ് കോമഡി ഒക്കെ ആയി പോകുന്ന സിനിമ. അത്യാവശ്യം ചിരിക്കാൻ ഉള്ള മുഹൂർത്തങ്ങൾ ഉണ്ട്. പഴേത് പോലെ ചളി കോമഡി കുത്തി കയറ്റാതെ സിറ്റുവേഷൻ അനുസരിച്ചു കോമഡി ഫിൽറ്റർ ചെയ്ത് പ്രേസേന്റ് ചെയ്തിരിക്കുന്നു. ഹരി ശ്രീ അശോകൻ പോലേ അല്ലെങ്കിൽ കൊച്ചിൻ ഹനീഫ്ക്ക പോലെ ദിലീപ് നു കിട്ടിയ പുതിയ കോമ്പോ ജോണി ആന്റണി. രണ്ടുപേരും നന്നായി സ്‌ക്രീൻ സ്പേസ് യൂട്ടിലൈസ് ചെയ്തിട്ടുണ്ട്.

രണ്ടാം പകുതി ക്കു തൊട്ട് മുന്നേ ഒരു നായികയുടെ എൻട്രി ഉണ്ട് മോനെ. ഇരുത്തം വന്ന ഒരു നായികയുടെ ലെവൽ പെർഫോമൻസ്. ഹൈ എനർജി എന്റെ പൊന്നോ ഷോ സ്റ്റീലർ എന്നൊക്കെ പറഞ്ഞാൽ അതാണ്. ഐറ്റം റാണിയായ റാണ എന്ന പുതു മുഖം ചിഞ്ചു റാണിയെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ പൊളിച്ചു. രണ്ടാം പകുതി അവളുടെ ഒരു പെർഫോമൻസും ദിലീപ് എന്ന നടന്റെ ഇമോഷണൽ ബിഹേവിയറും രണ്ടും കൂടി ക്ലബ് ആയ കിടു കെമിസ്ട്രി.

കൂടെ കട്ടക്ക് മഞ്ജു പിള്ള (ഫലിമി ക്കു ശേഷം അവർക്ക് കിട്ടുന്ന ഒരു സൂപ്പർബ് വേഷം സഫിയത്ത) പിന്നെ സിദ്ധിക്ക്, ബിന്ദു പണിക്കർ, ധ്യാൻ, ജോസൂട്ടി, മീനാക്ഷി അങ്ങനെ പോകുന്നു കാരക്റ്റർ. അവസാനം ക്യാമിയോ ആയി വന്ന ഉർവശ്ശി വരെ തകർത്തു. പിന്നെ പറയാൻ മറന്നൊരു പേരുണ്ട്, കഥയിലെ മമ്മി, കണ്ടവർക്ക് മനസ്സിലാവും ലത ദാസ് നല്ല കഴിവുള്ള താരമാണ്. അവർക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ എന്നെ കിട്ടേണ്ടത് ആയിരുന്നു. ഇതിൽ അവർക്ക് കിട്ടിയ ആ കാരക്റ്റർ ഒരു ബ്രേക്ക് ആവട്ടെ. ഇനി മലയത്തിലെ നല്ല നല്ല കാരക്റ്റർ റോൾ അവർക്ക് ലഭിക്കട്ടെ എന്നും ആശംസിക്കുന്നു.

ഷാരിസിന്റെ എഴുത്ത് എടുത്ത് പറയണം. ജനഗന മനയിൽ തുടങ്ങി ഇതിൽ എത്തുമ്പോൾ അയാളുടെ എഴുത്തിന്റെ ഒരു മാസ്മരികത കാണാൻ സാധിക്കും, പിന്നെ ബിന്റോ സ്റ്റീഫൻ എന്ന പുതു മുഖ സംവിധായകന്റെ തികച്ചും അച്ചടക്കത്തോടെയുള്ള മേക്കിങ്ങുമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ഒരു ക്ലീൻ ഫാമിലി സബ്ജെക്ട്. രേനദേവിന്റെ കളർ ഫുൾ ക്യാമറ, സനൽ ദേവന്റെ മ്യൂസിക്, സാഗർ കേസിന്റെ കട്ട്സ്, സമീറ സനീഷിന്റെ കോസ്റ്റ്യും എന്നിവയും മികച്ച് നില്‍ക്കുന്നു.

സോഷ്യൽ മീഡിയ റിവ്യൂവേഴ്സിന്റെ നെഗറ്റീവ് എന്ത് കൊണ്ട് എന്ന് മനസ്സിലാക്കാൻ ഇതിലെ തീം നോക്കിയാൽ മതി. അത്രക്ക് റിവ്യൂ ഒന്നും നോക്കണ്ട വ്യക്തി പരമായി സിനിമയെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ, പണ്ടൊക്കെ ദിലീപ് എന്ന നടന്റെ സിനിമ കണ്ടു നിങ്ങൾക്ക് ഒരുപാട് ഇഷ്ടമായിട്ടുണ്ട് എങ്കിൽ ഒന്നും നോക്കണ്ട ധൈര്യമായി ടിക്കറ്റ് എടുത്തോ. നെഗറ്റീവ് റിവ്യൂ നോക്കി നല്ലൊരു സിനിമ കാണാതിരിക്കണ്ട. എന്തായാലും അഭിപ്രായം മാറി വന്നിട്ടുണ്ട് സിനിമക്ക് പോസിറ്റീവ് ആണ് എല്ലാ കേന്ദ്രങ്ങളിലും. ലിസ്റ്റിനു നന്ദി നല്ലൊരു സിനിമ തന്നതിന് ദിലീപ് എന്ന നടന് റീ എന്‍ട്രി കൊടുത്തതിനു.- അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

അതേസമയം, പ്രിന്‍സ് ആന്റ് ഫാമിലിക്ക് മികച്ച സ്വീകരണം നല്‍കിയതിന് നന്ദിയെന്ന് ദിലീപും അഭിപ്രായപ്പെട്ടു. ഈ സിനിമയുടെ അഭിപ്രായം പറഞ്ഞത് ഞങ്ങള്‍ ചെയ്ത പരസ്യങ്ങളിലൂടെയല്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ ഈ സിനിമയ്ക്കുണ്ടായിരുന്നുള്ളൂ. അടുത്തകാലത്തിറങ്ങിയവയില്‍ ഏറ്റവും പരസ്യം കുറവ് ചെയ്ത സിനിമകളിലൊന്നാകും. അവിടെ ഇവിടെയായി കുറച്ച് ഫ്‌ളക്‌സുകള്‍ വച്ചിരുന്നുവെന്ന് മാത്രം. പി ന്നെ മെയ് 9 ന് റിലീസുണ്ടാകുമെന്ന് പറഞ്ഞു. അതല്ലാതെ വേറൊന്നും ഈ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നില്ല എന്നാണ് ഒരു അഭിമുഖത്തില്‍ താരം കഴിഞ്ഞ ദിവസം പറഞ്ഞത്.

സിനിമ കണ്ട ശേഷം, ആരെങ്കിലും ഈ സ "'പ്രിൻസ് ആൻഡ് ഫാമിലി'" സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചാൽ അവരെ ഓടിച്ചിട്ട് അടിക്കുക എന്ന നിലയിൽ പ്രവർത്തിച്ചത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. സോഷ്യൽ മീഡിയയും വളരെ പ്രധാനപ്പെട്ടതാണ്. ആരെങ്കിലും നെഗറ്റീവ് പറഞ്ഞാൽ അവരെ ശക്തമായി വിമർശിച്ചിരുന്നത് യൂട്യൂബേഴ്‌സാണെന്നാണ് ദിലീപ് പറയുന്നത്. മൗത്ത് പബ്ലിസിറ്റി കിട്ടിയ സിനിമയാണ്. നിങ്ങൾ സിനിമ കണ്ട ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത് പോലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+