Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപേ ഇതുകൊണ്ടൊന്നും പാപം തീരില്ല, മഞ്ജു വാര്യർ നീതിയുള്ള സ്ത്രീയാണെങ്കിൽ, ദിലീപ് അനുഭവിക്കും'; കമന്റുകൾ

നടി ആക്രമിക്കപ്പെട്ട കേസിൽ 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കേസിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.

ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ ദിലീപ് കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല. നടി കേസിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം ഉയർന്നപ്പോൾ ദൈവം എന്നെങ്കിലും ഒരിക്കൽ തനിക്കും സംസാരിക്കാൻ അവസരം തരുമെന്നും അതുവരെ ആർക്ക് വേണമെങ്കിലും തന്നെ കരിവാരി തേക്കാമെന്നുമായിരുന്നു ദിലീപ് നൽകിയ മറുപടി. നടി കേസിൽ വിധി വരാനിരിക്കെ അന്ന് ദിലീപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നുണ്ട്. ഇത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചിലർ കേസിൽ ദിലീപിനെ കുറ്റപ്പെടുത്തുമ്പോൾ കോടതി വിധി വരാൻ കാത്ത് നിൽക്കൂവെന്നായിരുന്നു നടനെ അനുകൂലിച്ച് കൊണ്ടുള്ള കമന്റുകൾ.

actor-dileep

'ഇദ്ദേഹം കുറ്റവാളി ആണോന്ന് കോടതി തീരുമാനിക്കട്ടെ അതുവരെ ഇദ്ദേഹത്തെ കുറ്റം പറയരുത്' എന്നാണ് ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റ്. എന്നാൽ അങ്ങനെയാണെങ്കിൽപ്രതികൾ ആകുന്ന ആരെയും ഒന്നും പറയാൻ പറ്റില്ലല്ലോയെന്നും ജനം വിധി എഴുതി കഴിഞ്ഞുവെന്നുമാണ് ചിലർ കുറിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യം നൽകി ഒഴിവായാലും കാണിച്ച കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതല്ലേയെന്നാണ് ദിലീപിനെ എതിർക്കുന്നവർ ഇതിന് മറുപടിയായി നൽകിയത്.

'ദൈവം ഇപ്പോൾ സംസാരിക്കുന്നുണ്ട് ,കാവ്യ മതിയായിരിന്നുവെങ്കിൽ എന്തിന് ഒരു സ്ത്രീയുടെ ജീവിതം തുലച്ചു ,അനുഭവിക്കണം നീ ആ സ്ത്രീ നീതി ഉള്ളവൾ ആണെങ്കിൽ', എന്നാണ് മറ്റൊരു കമന്റ്.

'ഇത്തരം ഡയലോഗുകൾ കൊണ്ടൊന്നും ചെയ്ത പാപം വിട്ടു പോവില്ല!' ,'കോടതി താങ്കളെ വെറുതെ വിടും എന്ന് ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു എന്ന് ഈയിടെ പുറത്തു വരുന്ന പോസ്റ്റാറുകളിലും മറ്റും വ്യക്തമായി.കാര്യങ്ങൾ ആ നിലക്കൊക്കെ എത്തിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ കേസിന്റെ നാൾവഴികൾ കണ്ടതും കേട്ടതുമായ് ഒരു സമൂഹം ഇവിടെ ഉണ്ട് ,ആ സമൂഹത്തിന്റെ മനസ്സിൽ ഉത്തരം കിട്ടിയിട്ടുണ്ട്', എന്നായിരുന്നു വേറൊരാൾ കുറിച്ചത്.

'ദൈവം ആ അവസരം കൊടുത്തത് അതിജീവിതക്കാണ്, അതാണ് നിന്നെ കുടുക്കിയ ധീരമായ നിലപാട്'

'ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ ചിലർക്കൊക്കെ നേരത്തെ വരും ചിലർക്ക് അല്പം വൈകും അത്രയേ ഉള്ളൂ', ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ഈ മാസം വിധി വരുമെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ മാസത്തിലാണ് 7 വർഷമായി തുടരുന്ന വിചാരണ നടപടികൾ അനസാനിച്ചത്. നിലവിൽ കോടതി അവധിയായതിനാലാണ് വിധി പ്രഖ്യാപനം വൈകുന്നത്.

2017 ലായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഓടിന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ കേസിൽ പൾസർ സുനിയെന്ന കൊച്ചിയിലെ കൊടുംകുള്ളവാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകാതെ തന്നെ കേസിൽ ഉൾപ്പെട്ട 6 പ്രതികളും പിടിയിലായി. പിന്നേയും ഏറെ കഴിഞ്ഞാണ് നടൻ പോലീസ് പിടിയിലാകുന്നത്. ചിലർ തന്നെ വിളിക്കാറുണ്ടെന്നും ഭീഷണിപ്പെടുത്താറുണ്ടെന്നും ചൂണ്ടിക്കാട്ടി ദിലീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തതത്, പിന്നീട് തെളിവുകൾ ഉണ്ടെന്ന് കാണിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+