Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപേട്ടാ.. എന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിപ്പോയി, ചേട്ടന്‍ വിജയിച്ചെന്ന് അവന് പറയേണ്ടി വന്നു: ശാന്തിവിള

മലയാളത്തിലെ ചില ഓണ്‍ലൈന്‍ സിനിമ റിവ്യൂവർമാരുടെ അഹങ്കാരത്തിനേറ്റ അടിയാണ് ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിജയമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. ഏറെ സന്തോഷത്തോടു കൂടിയാണ് ഞാൻ ഇന്നത്തെ വിഷയം സംസാരിക്കുന്നത്. ഈ പ്രോഗ്രാമിന്റെ താഴെ വന്ന് കോവാലന്‍ വീണ്ടും പൈസ അയച്ചുതന്നോ? കോവാലന്റെ കയ്യില്‍ നിന്നും എത്ര ലക്ഷം കിട്ടി എന്നൊക്കെ പറഞ്ഞ് ദിലീപിനേയും എന്നെയും കണക്ട് ചെയ്ത് കുറെ പമ്പര വിഡ്ഡികള്‍ ഇതിന്റെ താഴ വന്ന് കമന്റ് ചെയ്യുമെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറയുന്നു.

അവന്റെ അച്ഛനും മറ്റുള്ളവരും ചെയ്തത് പോലത്തെ നാറിയ പണികള്‍ ചെയ്യുന്നവരാണ് ദിനേശെന്ന് അവനൊക്കെ കരുതുന്നുണ്ടാകും. അതുകൊണ്ടുതന്നെ ഞാൻ ഈ പുല്ലന്മാരെ വകവക്കാറുമില്ല. അവനൊക്കെ ഒരു സുഖം കിട്ടുകയാണെങ്കിൽ അത് കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍.

dileep-aswanth-

ദിലീപിന്റെ 150 ആമത്തെ ചിത്രം വലിയ വിജയമായിരിക്കുന്നു. അശ്വന്ത് കോക്കിനെക്കെ പോലുള്ള മാനസിക അസുഖമുള്ള നിരൂപരെയൊക്കെ തോൽപ്പിച്ചുകൊണ്ട് സിനിമ വലിയ വിജയത്തിലേക്ക് കടക്കുന്നു. ഈ ചിത്രം നിർമ്മിക്കാനുള്ള അവസരം വന്നത് ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു. ഏതെങ്കിലും ഒരു പുതിയ നിർമ്മാതാവ് പുതുമുഖമായ ബിന്‍ഡോ സ്റ്റീഫനെ വെച്ച് ഈ പടം ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ തിയേറ്ററിൽ ഉണ്ടാകുന്ന മഹാവിജയം ഉണ്ടാകുമായിരുന്നില്ല. മാജിക് ഫ്രെയിമിന് കിട്ടിയതുപോലെ തിയേറ്ററുകളോ ഇങ്ങനെ വിറ്റെടുക്കാനുള്ള അവസരമോ ഉണ്ടാകില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നിയത് എന്തായാലും മാജിക് ഫ്രെയിംസ് തന്നെ ഈ 150 ആമത്തെ ചിത്രം ചെയ്തത് നന്നായെന്നും ശാന്തിവിള ദിനേശ് പറയുന്നു.

പൃഥ്വിരാജിന്റെ അടുത്ത സൗഹൃദക്കാരനായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ദിലീപിനെ വെച്ച് ആനുകാലിക പ്രസക്തമായ ഒരു വിഷയം പറയുന്ന ഒരു ചെറിയ സിനിമ എടുത്തു വലിയ വിജയമാക്കി എന്നത് ദിലീപിന് ഒരു അനുഗ്രഹമായെന്ന് ഞാൻ പറയും. ചെറിയ തിയേറ്ററുകളിൽ കളിക്കേണ്ട സിനിമ ആയിരുന്നില്ല ഈ ചിത്രം. ലോങ്ങ് റൺ ഇല്ലാത്ത ഇക്കാലത്ത് ദിലീപിന്റെ സിനിമയൊക്കെ വലിയ തിയേറ്ററുകളിൽ എത്തണമായിരുന്നു. എന്നാല്‍ വലിയ തിയേറ്ററുകളിലൊക്കെ തുടരും ഓടുകയാണ്.

തുടരും ജൈത്ര യാത്ര നടത്തുമ്പോൾ എന്തിന് പ്രിൻസ് ആൻഡ് ഫാമിലി റിലീസ് ചെയ്തു എന്ന സംശയം തോന്നാം. തുടരും ഇങ്ങനെ വിജയം നേടുമെന്ന് രഞ്ജിത്ത് പോലും ചിന്തിച്ച് കാണില്ല. ദിലീപിന്റെ അവസ്ഥ മോശമായതിനാലാണോ പറഞ്ഞ തുക കുറവായതുകൊണ്ടാണോ എന്നറിയില്ല ലിസ്റ്റിന്‍ സ്റ്റീഫൻ പ്രിൻസ് ആൻഡ് ഫാമിലിയുടെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സ് വിറ്റിട്ടില്ല. സാറ്റലൈറ്റ് കച്ചവടം നടന്നില്ല എങ്കിൽ പോലും സിനിമ തിയേറ്ററിൽ എത്തിക്കാനായി. സിനിമ ഹിറ്റ് ആയതിനാല്‍ ഇനിയിപ്പോ വലിയ തുക ലിസ്റ്റിന് ലഭിക്കാൻ സാധ്യതയുണ്ട്. മനോരമയുമായി എന്തോ ചർച്ചകള്‍ നടക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു.

പ്രിൻസ് ആൻഡ് ഫാമിലി ബ്രേക്ക് ഡൗൺ ആകും എന്ന് സിനിമയുമായി അടുത്ത ബന്ധമുള്ള ചിലർ എന്നോട് പറഞ്ഞിരുന്നു. തിയേറ്റർ കളക്ഷൻ കൊണ്ട്തന്നെ മുടക്കുമുതലും ലാഭവും കിട്ടും എന്ന് പറയുന്നു. അപ്പോള്‍ സാറ്റലൈറ്റ്, ഒടിടി ഒക്കെ വില്‍ക്കുന്നത് ഒടിടി ഒക്കെ വിക്കുന്നത് മിച്ചമായിരിക്കാം, അത് അങ്ങനെ തന്നെ ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

ഇവിടെ കോഴിക്കോടന്റേയും സിവിക്കിന്റെയും അശ്വതിയുടെയും വിജയകൃഷ്ണന്റെയും ഒക്കെ അപ്പൂപ്പനായി നടക്കുന്ന ചില നിരൂപകന്മാരുണ്ട്, ഒരു മൂന്നു നാല് പേരെ ഉള്ളൂ. സിനിമ തിയേറ്ററിൽ വന്നാൽ എങ്ങനെ അതിനെ പൊളിക്കാം എന്ന് ആലോചിക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. തങ്ങളെ കാണേണ്ട രീതിയില്‍ കണ്ടാല്‍ ഏത് തറപ്പടത്തേയും പൊക്കിപറയും. അങ്ങനെ അവർ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കുന്ന ചിലരുമുണ്ട്.

പ്രിൻസ് ആൻഡ് ഫാമിലി ഇറങ്ങിയതിന്റെ അന്ന് ഈ ചിത്രത്തെ ഇകഴ്ത്തികൊണ്ട് റിവ്യൂ ചെയ്തവൻ തന്നെ പറയുന്നു, എൻറെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി ദിലീപേട്ടൻ വിജയിച്ചുവെന്ന്. അപ്പോള്‍ ഈ കൂതറയുടെ വിലയിരുത്തൽ പക്ഷപാതപരമായോ വ്യക്തിഹത്യയോ ആണ് എന്ന് മനസ്സിലായി. ഇവന്റെ റിവ്യൂ കാണാന്‍ ലക്ഷക്കണക്കിന് ആളുകളുണ്ട്. എന്താണ് അതിന്റെ ഗുട്ടന്‍സ് എന്ന് എനിക്ക് അറിയില്ല.

ദിലീപ് ചെയ്യുന്നത് എത്ര നല്ല പടമായാലും വിജയിക്കില്ലെന്നാണ് ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ദിലീപിന്റെ ഭാഗ്യം കൊണ്ടാണോ ലിസ്റ്റീഫിന്റെ ഭാഗ്യം കൊണ്ടാണോ പുതിയ പുതിയ ഡയറക്ടറുടെ ഭാഗ്യം കൊണ്ടാണോ? എന്തായാലും പടം ഹിറ്റായി. ഇനി ഒരു തിരിച്ചുവരവില്ല എന്നാണ് ദിലീപിനെക്കുറിച്ച് പലരും പറഞ്ഞത്. എട്ടു വർഷമായി ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പലതും പറയുന്നു. പക്ഷെ ദിലീപ് മറുപടി പറഞ്ഞിട്ടില്ല. അത് അയാൾക്ക് അതിനുള്ള സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടാണ്. ദിലീപും പറയുന്നത് ദൈവം എനിക്ക് നിങ്ങളോട് സംസാരിക്കാവുന്ന ഒരു ദിവസം തരും എന്നാണ്. ആ ദിവസത്തിനായി നമുക്കും കാത്തിരിക്കാം. അല്ലാതെ സിനിമയിലൂടെ തനിക്ക് പറയാനുള്ളത് പറയില്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നുവെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+