Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് ചെയ്ത പിഴവ് അത്, നടനെ ദ്രോഹിച്ച രണ്ട് പേരെ ദൈവം ശിക്ഷിച്ചു'..മഞ്ജു വാര്യരുടെ ശാപമെന്നും കമന്റുകൾ

കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി മെയ് 9 ന് തീയറ്ററുകളിലെത്തും. ദിലീപിന്റെ 150ാമത്തെ ചിത്രമാണിത്. ഒരു വർഷത്തിന് ശേഷം എത്തുന്ന ദിലീപ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസനാണ് സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച വിവരം കഴിഞ്ഞ ദിവസം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിന് താഴെ ദിലീപിനെ വിമർശിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ നിറയുകയാണ്. മഞ്ജു വാര്യരെ ഓർമ്മിപ്പിച്ചും നടി ആക്രമിക്കപ്പെട്ട കേസ് പരാമർശിച്ചും ദിലീപിന്റെ സിനിമ തിരഞ്ഞെടുപ്പുകളെ വിമർശിച്ചുമെല്ലാമാണ് കമന്റുകൾ. ദിലീപിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരേയും കമന്റ് ബോക്സിൽ കാണാം. ചില കമന്റുകൾ ഇങ്ങനെ

dileepmanju2

'താങ്കളെ താങ്കളുടെ വളർച്ചയെ പകയോടെ നോക്കി കണ്ട പലരും ചേർന്ന് അധികാര പിൻബലത്താൽ താങ്കളെ കുറ്റാരോപിതൻ ആക്കി, എന്റെ മനസാക്ഷി അല്ല എന്റെ ബുദ്ധി കൊണ്ട് ചിന്തിച്ചപ്പോൾ അങ്ങനെ ഒരു അബദ്ധം ചെയ്തു സ്വന്തം ജീവിതം കളയാൻ മാത്രം ഉള്ള ഒരു വിഡ്ഢി അല്ല ദിലീപ്, അതും സൂപ്പർ സ്റ്റാറുകൾക്കും
മേലെ സൂപ്പർ ഹിറ്റുകൾ നൽകുന്ന മോസ്റ്റ് വാല്യൊബിൾ അൾട്ടിമേറ്റ് സ്റ്റാർ ആയ ദിലീപ്, താങ്കൾക്ക് പറ്റിയ പിഴവ് വ്യക്തിത്വം ഇല്ലാത്തവരെ സുഹൃത്തുക്കൾ ആയി
വിശ്വസിച്ചതാണ്, നാളെ ദിലീപ് ഏട്ടൻ നിരപരാധി എന്ന് കോടതി വിധിക്കും,
താങ്കൾ തിരിച്ചു വരും, പടങ്ങൾ ചെയ്യും, സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കും, താങ്കളെ ദ്രോഹിച്ചവരിൽ രണ്ട് പേർ ഇന്ന് പൊതുജനത്തിന്റെ മുന്നിൽ രാജ്യദ്രോഹികൾ
ആണ്,അതാണ് താങ്കൾ നിരപരാധി എന്ന് ദൈവം വിധിച്ച് അപരാധികളെ കുറച്ചു മാത്രം വൈകി ശിക്ഷി ച്ചത്,! സൗഹൃദങ്ങളെ എപ്പോഴും മൂന്നാം കണ്ണ് കൊണ്ട് കാണുക, രണ്ടു കണ്ണും കാണാത്തത് മൂന്നാം കണ്ണ് കാണും, അത് നമ്മുടെ മനസ്സിന്റെ
കൂർമ്മ ബുദ്ധിക്ക് അപ്പുറം ഉള്ള ഒരു ചെറിയ ട്രിക്ക്', നടനെ പിന്തുണച്ച് കൊണ്ട് ആരാധകൻ കുറിച്ചു.

ദിലീപിന്റെ സിനിമ തിരഞ്ഞെടുപ്പുകളെ വിമർശിച്ചുള്ള കമന്റുകൾ ഇങ്ങനെ-'പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയാലൊന്നും ന്യൂ ജനറേഷൻ ആക്സെപ്റ്റ് ചെയ്യുകയില്ല, വെറൈറ്റി വേണം', 'ദയവായി .നല്ല കഥയുള്ള കോമഡി എന്റർടെയിൻമെന്റിൽ ഫോക്കസ് ചെയ്യൂ, വിജയം ഉറപ്പ്, ബാന്ദ്ര തങ്കമണി പോലുള്ള മണ്ടത്തരങ്ങൾ ഒഴിവാക്കൂ, പ്ലീസ്', മറ്റൊരാൾ കമന്റിൽ പറഞ്ഞു. 'ഈ സിനിമയിൽ താങ്കൾ അഭിനയം മാത്രം നടത്തിയിട്ടുള്ളൂ എങ്കിൽ വിജയിക്കും , അല്ല സാർ പോയി സംവിധാനവും സ്ക്രിപ്റ്റ് മാറ്റലും ചെയ്തിട്ടുണ്ടെങ്കിൽ ഒരു പ്രതീക്ഷയില്ല .
പറയുന്നതിൽ ഒന്നും തോന്നരുത്', എന്നായിരുന്നു വേറൊരു കമന്റ്.

'സാധാരണ ഒരുപാട് തിരിച്ചുവരവുകൾ ഇപ്പോൾ ഉണ്ടായി
നിങ്ങളുടെ തിരിച്ചുവരവിന് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്
എവർഗ്രീൻ ദിലീപേട്ടൻ', മറ്റൊരു ആരാധകൻ കുറിച്ചു.

'പക്ഷെ നിന്റെ കറ ഏതു കടലിൽ കൊണ്ടു കഴുകിയാലും മാറില്ല, പാവം മഞ്ജുചേച്ചിയുടെ കണ്ണുനീരിന്റെ ശാപം ആണ്, നിന്റെയൊക്കെ പടം ഒടിടിക്കാർ എടുത്താൽ തന്നെ ഭാഗ്യം ആണ് എന്ന് കൂട്ടിക്കോ', ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. അതേസമയം ഇത്തരം കമന്റുകളോടൊന്നും ദിലീപ് പ്രതികരിച്ചിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ആ സംഭവത്തിന് ശേഷം നടന്റെ സിനിമകളെല്ലാം കനത്ത പരാജയമാണ് രുചിച്ചത്. ദിലീപിന്റെ സിനിമ തിരഞ്ഞെടുപ്പ് തന്നെയാണ് നടന് തിരിച്ചടിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. മലയാള സിനിമയിലെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ദിലീപിന് സാധിച്ചില്ലെങ്കിൽ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് സാധ്യമാകില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അടുത്ത മാസത്തോടെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഏപ്രിലിൽ പൂർത്തിയായിരുന്നു. കേസിൽ എട്ടാം പ്രതി കൂടിയായ ദിലീപിന്റെ ഭാവി എന്താകുമെന്നാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+