Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂനിയർ ഡോക്ടറായി ഈ താരപുത്രി; ഇതോടെ മീനൂട്ടിയെക്കുറിച്ച് ചോ​ദിച്ച് ദിലീപ് ആരാധകർ

താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്നേഹം താരങ്ങളുടെ മക്കൾക്കും ലഭിക്കാറുണ്ട്. അടുത്തിടെ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം കഴിഞ്ഞപ്പോഴും നടൻ ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷിന്റെ വിവാഹം കഴിഞ്ഞപ്പോഴുമൊക്കെ ആ സ്നേഹം കണ്ടതാണ്.
ഇപ്പോൾ ബൈജുവിന്റെ മകൾ ഐശ്വര്യ ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്.

ബൈജുവിന്റെ മകൾ ഡോക്ടറാണ്. അടുത്തിടെയാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. പഠനം കഴി‍ഞ്ഞ് കേരളത്തിൽ ജോലി നോക്കുമ്പോഴാണ് ഐശ്വര്യയുടെ വിവാഹം. ഇതിന് പിന്നാലെ ഐശ്വര്യ അവധി എടുത്തിരുന്നു. ഇപ്പോൾ വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കുകയാണ് താരം. ചെന്നൈയിലാണ് ജോലിക്ക് കയറിയത്.

dileep

ചെന്നൈയിലെ ഏറ്റവും വലിയ ആശുപത്രിയിൽ ജൂനിയർ ഡോക്ടറായിട്ടാണ് ഐശ്വര്യ ജോലയിൽ പ്രവേശിച്ചത്. ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. ജോലിയിൽ കയറിയ ഐശ്വര്യയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്ന്. ഏപ്രിലിൽ ആയിരുന്നു ഐശ്വര്യയുടെ വിവാഹം. രോഹിത് ആണ് ഭർത്താവ്. ആമസോൺ കമ്പനയിൽ എ‍ഞ്ചിനീയറാണ് രോഹിത്ത്. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ വെച്ചാണ് വിവാഹം ഉണ്ടായത്.

തങ്ങളുടെത് പ്രണയ വിവാഹം അല്ലെന്നും മാട്രിമോണിയൽ വഴിയുള്ള ആലോചന ആണെന്നും ഐശ്വര്യ പറഞ്ഞിരുന്നു. അഞ്ച് മാസത്തെ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും പത്തനംതിട്ട സ്വ​ദേശിയാണ് രോഹിത്ത് എങ്കിലും മലയാളം അത്ര പരിചയമില്ലെന്നും
വളർന്നതും പഠിച്ചതുമൊക്കെ പ‍ഞ്ചാബിൽ ആണെന്നും പറഞ്ഞിരുന്നു. ഐശ്വര്യയുടെ വിശേഷങ്ങൾ ഇങ്ങനെ പുറത്തുവന്നതിന് പിന്നാലെ ആരാധകർ അറിയാൻ കാത്തിരിക്കുന്നത് ദിലീപിന്റെ മകൾ മീനാക്ഷിയുടെ വിശേഷങ്ങളാണ്.

മീനാക്ഷിയും എം ബി ബി എസ് കഴിഞ്ഞ് നിൽക്കുകയാണ്. ചെന്നൈയിൽ നിന്നുമാണ് മീനാക്ഷി എം ബി ബി എസ് പഠിച്ച് ബിരുദം നേടിയത്. മീനാക്ഷി എവിടെയാണ് പ്രാക്ടീസ് ചെയ്യാൻ കയറുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ദിലീപ് മകൾക്കായി ഹോസ്പിറ്റൽ കെട്ടുമോ, എന്നാണ് ഡോക്ടറുടെ വേഷത്തിൽ കാണാനാവുക എന്നിങ്ങനെ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

അതേ സമയം ഹോസ്പിറ്റൽ കെട്ടാനുള്ള പ്ലാൻ ഒന്നും ഇല്ലെന്ന് ദിലീപ് പറഞ്ഞിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി.
ദിലീപിനൊപ്പം പല പരിപാടികളിലും മീനാക്ഷി പങ്കെടുക്കാറും ഉണ്ട്. പവി കെയർ ടേയ്ക്കർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് മീനാക്ഷി എത്തിയിരുന്നു. അന്ന് മീനാക്ഷിയുടെ ഫോട്ടോ വൈറൽ ആയിരുന്നു. സാധരാണക്കാരിൽ ഒരാളെ പോലെ മാറിയിരിക്കുന്ന മീനാക്ഷിയുടെ ലാളിത്യമാണ് ചർച്ച ആയത്. മാളവിക ജയറാമിന്റെ വിവാഹത്തിനും കുടുംബ സമേതം ദിലീപ് എത്തിയിരുന്നു. അന്ന് മീനാക്ഷിയുടെ ലുക്ക് ചർച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+