'ദിലീപിന്റേത് രക്ഷപ്പെട്ടെന്ന മുഖഭാവം, മഞ്ജു വാര്യരുടെ അവസാന കരച്ചിൽ'; അവസാനിക്കാത്ത ചർച്ച
കൊച്ചി: 1998 ലായിരുന്നു നടൻ ദിലീപും നടി മഞ്ജു വാര്യരും വിവാഹിതരാകുന്നത്. മഞ്ജു വാര്യർ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. ആരാധകരെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതം കൂടിയായിരുന്നു ഇരുവരുടേയും ഒന്നിക്കൽ.
മഞ്ജുവും ദിലീപും തമ്മിൽ പ്രണയമാണെന്ന അഭ്യൂഹങ്ങൾക്കിടെ ഒരു സുപ്രഭാതത്തിലാണ് വിവാഹ വാർത്ത പുറത്തുവരുന്നത്. വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും മഞ്ജു പൂർണമായും മാറി നിന്നു. പിന്നീട് മഞ്ജുവിന്റെ വിശേഷങ്ങൾ ആരാധകർ ദിലീപിലൂടെ മാത്രമാണ് അറിഞ്ഞത്. പൊതുഇടങ്ങളിൽ നിന്നെല്ലാം മഞ്ജു അകന്ന് കഴിഞ്ഞു. മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് അഭിമുഖങ്ങളിൽ ആവർത്തിച്ച് ദിലീപിനോട് ചോദ്യമുയർന്നെങ്കിലും കുടുംബ ജീവിതത്തിലാണ് മഞ്ജുവിന്റെ സന്തോഷമെന്നായിരുന്നു ദിലീപ് നൽകിയ ഉത്തരം.

ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് 2012 ൽ ഗുരുവായൂരിൽ മഞ്ജു വാര്യർ നൃത്തം അവതരിപ്പിക്കുന്നത്. വിദ്യാരംഭ ദിനത്തിലായിരുന്നു ഇത്. അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണോയിതെന്ന് ചോദ്യങ്ങൾ ഉയർന്നെങ്കിലും നൃത്തത്തോടുള്ള താത്പര്യം മാത്രമാണ് പിന്നിലെന്നായിരുന്നു അവരുടെ മറുപടി. 'സിനിമയിലേക്ക് വരണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. അങ്ങനെയൊരു പ്ലാനുമില്ല.അങ്ങനെയൊരാഗ്രഹം തോന്നി അതങ്ങ് ചെയ്തു. 14 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഡാന്‍സ് ചെയ്തിട്ടില്ല', എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.
അതേസമയം നൃത്താവതരത്തിന് ശേഷം ദിലീപും മഞ്ജുവും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന വാർത്തകൾ ശക്തമായി. ഇരുവരും ഉടൻ വേർപിരിഞ്ഞേക്കുമന്ന അഭ്യൂഹങ്ങളും ചൂടുപിടിച്ചു. ഇതിന് പിന്നാലെയാണ് 2014 ൽ ഇരുവരും വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒടുവിൽ ഒരു വർഷത്തിന് ശേഷം 2015 ൽ 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചിതരായി. ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹമോചനം കൂടിയായിരുന്നു ഇത്.
വിവാഹമോചനം കഴിഞ്ഞ് ഇരുവരും കോടതിയിൽ നിന്ന് ഇറങ്ങി വരുന്ന രംഗങ്ങളെല്ലാം അന്ന് വൈറലായിരുന്നു. ഇപ്പോൾ ഇതാ ആ പഴയ വീണ്ടും ചിലർ സോഷ്യൽ മീഡിയയിൽ കുത്തിപ്പൊക്കിയിട്ടുണ്ട്. ദിലീപിന്റെ എല്ലാ നഷ്ടങ്ങളുടേയും തുടക്കം എന്ന വരികളോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്.
വീഡിയോയ്ക്ക് താഴെ ദിലീപിനേയും മഞ്ജുവിനേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. മഞ്ജുവിന്റെ കരച്ചിലിന്റെ വിലയാണ് ദിലീപ് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് മഞ്ജു വാര്യരെ പിന്തുണക്കുന്നവർ കുറിക്കുന്നത്. അവരുടെ കണ്ണീരിന് ഒരുനാൾ ദിലീപ് മറുപടി പറയേണ്ടി വരുമെന്നാണ് ചിലരുടെ കമന്റ്.
കോടതിയിൽ നിന്നും ഇറങ്ങുമ്പോൾ കരയുകയാണ് മഞ്ജു വാര്യർ. അതേസമയം ദിലീപിന്റെ ഭാവത്തെ വിമർശിക്കുകയാണ് ചിലർ. ' പഞ്ചാബി ഹൗസിൽ കൊച്ചിൻ ഹനീഫയുടെ ഒരു ചിരിയുണ്ടല്ലോ രക്ഷപെട്ടല്ലോ എന്ന ഭാവത്തിൽ അതാണ് ദിലീപിലും കാണാൻ സാധിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ കമന്റ്.
'ദിലീപിന്റ പോക്ക് കണ്ടാൽ തോന്നും ഇലക്ഷനിൽ നിന്ന് ഭൂരിപക്ഷത്തോടെ ജയിച്ച പോലെ അവന്റെ പോക്ക്.. അവർ അനുഭവിക്കുന്ന സ്ത്രീ അനുഭവിക്കുന്ന മാനസിക വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.ഒരേസമയം ഒരേ ദിവസം ഒരു മകൾ നഷ്ടപ്പെടുക ഭർത്താവ് നഷ്ടപ്പെടുക മരിച്ചാൽ മരിച്ചെന്നു കരുതിയ സമാധാനിക്കാം, ഇത് അങ്ങനെയും അല്ല,മറ്റൊൾക്ക് വേണ്ടി.. പാവം പിടിച്ച ഒരു സ്ത്രീയെ ഒറ്റപ്പെടുത്തി. മാനസിക വേദന നൽകിയ ദുഷ്ടൻ ദൈവം പോലും പൊറുക്കില്ല. അവരുടെ ശക്തി അവരുടെ കുടുംബവും.സർവ്വശക്തനായ ദൈവവും അവരുടെ കൂടെയുണ്ട് അവരുടെ ഉയർച്ചയ്ക്ക് കാരണം', എന്നാണ് വേറൊരാൾ കമന്റ് ചെയ്ത്.
'അയാളുടെ മുഖത്ത് അന്ന് എല്ലാം നേടി എന്നൊരു ഭാവം ഉണ്ട്.. ഒന്നും നേടിയിട്ടില്ല എന്ന് പിന്നീട് അയാൾ അറിഞ്ഞു., മഞ്ജു ചേച്ചി ഇപ്പോൾ എല്ലാം നേടി, ഷീ ഈസ് എ ജെം' എന്നാണ് മറ്റൊരു കമന്റ്. ദിലീപ് ന്റെ ഒടുക്കവും മഞ്ജുവിന്റെ ന്റെ തുടക്കവും എന്ന് മറ്റൊരാൾ കുറിച്ചു. 'ഒരുത്തന്റെ അവസാനത്തെ ചിരിയും ഒരുവളുടെ അവസാനത്തെ കരച്ചിലും മഞ്ചു ചേച്ചി', എന്നാണ് വേറൊരു കമന്റ്.
അതേസമയം മഞ്ജുവിനെ വിമർശിച്ചുള്ളൊരു കമന്റ് ഇങ്ങനെ-'ഒരു കുന്തവും ഇല്ല, ഡോക്ടർ ആയ മകൾ ഇപ്പോഴും അച്ഛൻ്റെ കൂടെ, അപ്പോൾ തന്നെ മനസ്സിലാക്കാം ആരുടെ കൊണം കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായിട്ടുണ്ടാവുക എന്ന്. നമുക്ക് ഉഹിക്കാവുന്നതെ ഉള്ളൂ. ഇതൊരു പ്രശ്നം അല്ല, രണ്ടാൾക്കും രണ്ടാളുടെയും സന്തോഷം', ഇങ്ങനെ പോകുന്നു കമന്റ്.
അവർ പിരിയരുതായിരുന്നുവെന്നാണ് വേറൊരാൾ കുറിച്ചത്. 'എല്ലാം വ്യക്തിപരവും അവരുടെ രണ്ടു പേരുടെയും സ്വകാര്യതയുമാണ്. ദിലീപും മഞ്ജുവാര്യരും മലയാള സിനിമയുടെ മികച്ച നടനും നടിയും ആയതു കൊണ്ടാണ്. നാം ഓരോരുത്തരും അവരുടെതുമാത്രമായ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നത്.
എനിക്ക് രണ്ട് പേരുടെയും അഭിനയം വളരെ ഇഷ്ടമാണ്. അവർ വീണ്ടും ഒരുമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ പലകുറി ആഗ്രഹിച്ചു പോയിട്ടുണ്ട്.
ഈലോകത്ത് ഒന്നും ശാശ്വതമല്ല. എങ്കിലും. ഇരുകൂട്ടർക്കും ദൈവം നല്ലത് മാത്രം സമ്മാനിക്കട്ടെ .വിധിയെ തടുക്കാൻ ആർക്കും സാദ്ധ്യവുമല്ലല്ലോ', കമനറിൽ പറഞ്ഞു.
അതേസമയം വിവാഹമോചനത്തിന് ശേഷം ഇരുവരോടും പലരും കാരണങ്ങൾ തേടിയെങ്കിലും ദിലീപോ മഞ്ജു വാര്യരോ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല പരസ്പരം വിമർശിച്ചുകൊണ്ട് പൊതു ഇടങ്ങളിൽ പ്രതികരിച്ചിട്ടുമില്ല. അതേസമയം ദിലീപുമായി വേർപിരിഞ്ഞതിന് സിനിമ തിരക്കുകളിലാണ് മഞ്ജു. മലയാള സിനിമ കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് കൂടിയായിരുന്നു മഞ്ജുവിന്റേത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ രണ്ടാം വരവ്. പിന്നീട് പരസ്യ ചിത്രങ്ങളിലും മഞ്ജു തിളങ്ങി. നിലവിൽ തമിഴിലും താരം സജീവമാണ്.
എന്നാൽ 2017 ൽ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് ശേഷം കാര്യമായ ഹിറ്റുകൾ മലയാളത്തിൽ സമ്മാനിക്കാൻ ദിലീപിന് സാധിച്ചിട്ടില്ല. നടന്റെ സിനിമകൾ പലതും ബോക്സോഫീസിൽ കനത്ത പരാജയമായിരുന്നു. അതേസമയം നടന്റെ ഏറ്റവും പുതിയ ചിത്രമായ 'പ്രിന്‍സ് ആന്റ് ഫാമിലി' മെയ് 9 നു തീയറ്ററുകളില്‍ എത്തും. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപിന്റെ ചിത്രം എത്തുന്നത്. ദിലീപിന്റെ 150ാമത്തെ ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സിനിമയെ ഉറ്റുനോക്കുന്നത്. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന 'പ്രിന്‍സ് ആന്റ് ഫാമിലി'കുടുംബ ചിത്രമാണ്. ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അതിനിടെ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയും ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. ദിലീപ് അടക്കമുള്ള പ്രതികളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്. ഇനി വാദി ഭാഗത്തിന്റെ വിചാരണയാണ് നടക്കുന്നത്. ഇതിന് 10 ദിവസം ആവശ്യമായി വന്നേക്കും. വിചാരണ കൃത്യസമയത്ത് പൂർത്തിയായാൽ മെയ് ആദ്യ വാരത്തോടെ കേസിന്റെ വിധി വരുമെന്നാണ് വിലയിരുത്തുന്നത്.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടി ആക്രമിക്കാൻ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകിയെന്നാണ് ദിലീപിനെതിരായ കേസ്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ലാണ് ഓടുന്ന കാറിൽ വെച്ച് നടി അതിക്രൂരമായ ആക്രമണത്തിന് വിധേയായത്. കേസിൽ 85 ദിവസം ജയിലിൽ കിടന്ന ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്.












Click it and Unblock the Notifications