ബാന്ദ്ര ടീം കൊടുത്തത് എട്ടിന്റെ പണി: അശ്വന്ത് കോക്ക് ഉള്‍പ്പെടേയുള്ളവർക്കെതിരെ കോടതിയുടെ നടപടി
ദിലീപ്-അരുണ്‍ ഗോപി ചിത്രം ബാന്ദ്രയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നെഗറ്റീവ് നിരൂപണം നടത്തിയ വ്ലോഗർമാർ കുരുക്കില്‍. ഏഴ് വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോതടി ഉത്തരവിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വ്ലോഗർമാർക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.
പൂന്തുറ പൊലീസിനോടാണ് പരാതിയില്‍ കേസെടുത്ത് അന്വേണം നടത്താന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബാന്ദ്ര സിനിമയുടെ നിർമ്മാണക്കമ്പനിയായിരുന്നു അശ്വന്ത് ക്ലോക്ക് അടക്കമുള്ള 7 വ്ലോഗർമാർക്കെതിരെ കോടതിയെ സമീപിച്ചത്. 2023 നവംബർ 10 നാണ് ബാന്ദ്ര തിയേറ്ററുകളിലേക്ക് എത്തുന്ന്. രാവിലെ 11.30-ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂർ ആകുന്നതിനു മുൻപ് വ്ലോഗർമാർ നെഗറ്റീവ് പരാമർശങ്ങളുമായി എത്തുകയായിരുന്നുവെന്നാണ് പരാതി.

സിനിമാ വ്യവസായത്തെ തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചെന്നും സിനിമാ നിർമാതാവായ വിനായക ഫിലിംസിന്റെ ആരോപിക്കുന്നു. ഇതിനെ പിന്നാലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കമ്പനി സമർപ്പിച്ച സ്വകാര്യ അന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെയാണ് അന്വേഷണം. ചിത്രം റിലീസ് ചെയ്ത് 3 ദിവസം കൊണ്ട് തന്നെ കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിൽ റിവ്യൂ നടത്തി. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെക്കുറിച്ച് വ്യാജ പ്രചരണമാണ് ഇവർ നടത്തിയതെന്നും ഇവര്‍ക്കെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
സിനിമകൾ റിലീസ് ചെയ്യുന്നതിന് പിന്നാലെ തന്നെ റിവ്യൂ ബോംബിങ് ആണ് ചില യുട്യൂബർമാർ നടത്തുന്നതെന്നും വലിയ നഷ്ടമാണ് ഇത് തങ്ങൾക്ക് ഉണ്ടാക്കുന്നതെന്നുമാണ് സിനിമ പ്രവർത്തകർ ആരോപിക്കുന്നത്. ഹർജി പരിഗണിച്ച കോടതി റിവ്യൂ ബോംബിങ് എന്ന പരാമർശം നടത്തിയതും ശ്രദ്ധേയമായിരുന്നു.
നടൻ ദിലീപും റിവ്യൂവർമാർക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.'കഷ്ടപ്പാടൊക്കെ സഹിച്ച് ഒരു സിനിമ ഒരാൾ കൊണ്ടുവരുമ്പോൾ ഇത്ര വൃത്തികെട്ട സിനിമ എന്നൊക്കെ പറഞ്ഞ് ഒരാൾ തുടങ്ങുകയാണ്. പറയുന്നവൻ ചെലവാക്കുന്നത് നൂറ് രൂപയാണ്. ഇയാള് ചെലവാക്കുന്നത് കോടി രൂപയും. എന്റെ ടേസ്റ്റിന്റെ പുറത്ത് ഒരാളോട് കാണരുതെന്ന് പറഞ്ഞാൽ. മോശമാണെന്ന് പറഞ്ഞൊരു സിനിമ കാണാൻ പോകുമ്പോ കളിയാക്കുമോയെന്ന് പേടിച്ചിട്ട് ചിലർ വലിയും. സിനിമ വരുന്നതിന് മുൻപേ റിവ്യൂ ഉണ്ട്. എല്ലാവരും തിരക്കുള്ളവരാണ് ഇപ്പോൾ.അപ്പോ ഏതാണ് നല്ല റിവ്യ ഉള്ള പടം എന്നാണ് പലരും നോക്കുന്നത്'. എന്നായിരുന്നു ദിലീപ് പറഞ്ഞത്.












Click it and Unblock the Notifications