പ്രിന്‍സ് ആന്റ് ഫാമിലി മോശം പടമാണെന്നാണ് കരുതിയത്, പക്ഷെ..; അസീസ് നെടുമങ്ങാട്
ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ പ്രിന്‍സ് ആന്റ് ഫാമിലി മോശം ചിത്രമാണ് എന്നാണ് ആദ്യം കരുതിയിരുന്നത് എന്ന് നടന്‍ അസീസ് നെടുമങ്ങാട്. റിവ്യൂ കണ്ട തെറ്റിദ്ധാരണയില്‍ നിന്നാണ് ആ തോന്നല്‍ ഉണ്ടായത് എന്നും എന്നാല്‍ അത് ശരിയല്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു എന്നും അസീസ് പറഞ്ഞു. അടുത്തകാലത്തിറങ്ങിയ മനോഹരമായ ദിലീപ് ചിത്രമാണ് പ്രിന്‍സ് ആന്റ് ഫാമിലി എന്നും അദ്ദേഹം പറഞ്ഞു.
സിനിമാ റിവ്യു നടത്തുന്നവര്‍ അവരുടെ ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്‍പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അസീസ് നെടുമങ്ങാട് കൂട്ടിച്ചേര്‍ത്തു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ റിവ്യു കണ്ട് തെറ്റിദ്ധരിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സ് ആന്റ് ഫാമിലിയുടെ റിവ്യു കണ്ടപ്പോള്‍ സിനിമ കൊള്ളില്ലെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് നല്ല സിനിമയാണെന്ന് തിരച്ചറിഞ്ഞത്, അസീസ് പറയുന്നു.

'റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്. ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷേ സ്വന്തം ഇഷ്ടമില്ലായ്മ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപോള്‍ സിനിമ കൊള്ളില്ലെന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി,' അസീസ് നെടുമങ്ങാട് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് പ്രിന്‍സ് ആന്റ് ഫാമിലി റിലീസ് ചെയ്തത്. ദിലീപിന്റെ 150-ാമത്തെ സിനിമയാണ് ഇത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.
അസീസ് നെടുമങ്ങാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
'റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്, ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷെ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപ്പോള്‍ സിനിമ കൊള്ളില്ലന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. പക്ഷെ കുറച്ച് സുഹൃത്തുക്കള്‍ സിനിമ കണ്ടിട്ട്, ദിലീപേട്ടന്റെ കുറച്ചുനാള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവര്‍ പറഞ്ഞു.
ഞാനും പോയി പടം കണ്ടു. പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുവാ. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാല്‍ മതി. അടിപൊളി സിനിമ ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം. ഓള്‍ ദി ബെസ്റ്റ് ദിലീപേട്ടാ












Click it and Unblock the Notifications