ദിലീപിന് ഉയർത്തെഴുന്നേൽപ്പെന്നോ?,എങ്ങനെ വെളിപ്പിക്കുമെന്ന് നോക്കുകയാണ്';രമ്യ ഹരിദാസിന് രൂക്ഷ വിമർശനം
ഈസ്റ്റർ ദിനത്തിൽ നടൻ ദിലീപ് പങ്കുവെച്ച സിനിമ പോസ്റ്റിന് താഴെ കമന്റ് ചെയ്ത മുൻ എംപി രമ്യ ഹരിദാസിനെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. നടന്റെ ഏറ്റവും പുതിയ ചിത്രമായ ദി പ്രിൻസ് ആന്റ് ഫാമിലിയുടെ പോസ്റ്റർ പങ്കുവെച്ചാണ് നടൻ ഈസ്റ്റർ ആശംസ അറിയിച്ചത്. ഇതിന് താഴെയാണ് രമ്യ ഹരിദാസ് കമന്റഅ ചെയ്തത്.
'ജീവിതത്തിൽ കനൽ വഴികൾ പിന്നിടുന്നവർക്ക് പ്രത്യാശയുടെ സുന്ദരമായ ഉയർത്തെഴുന്നേൽപ്പ് കാത്തിരിക്കുന്നു എന്ന സന്ദേശമാണ് ഓരോ ഈസ്റ്ററും. പ്രിയപ്പെട്ടവർക്ക് ഈസ്റ്റർ ആശംസകൾ' എന്നാണ് രമ്യ കുറിച്ചത്. എന്നാൽ ദിലീപിനെ പോലെ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ഒരാളോട് എങ്ങനെയാണ് ഉയർത്തെഴുന്നേൽക്കാനൊക്കെ ആശംസിക്കുകയെന്നാണ് ഇതിന് താഴെ മറുപടിയായി പലരും കമന്റ് ചെയ്തിരിക്കുന്നത്. വളരെ കഷ്ടമായിപ്പോയെന്നും ചിലർ കുറിച്ചു.

'ആർക്ക് ഉയർത്തെഴുന്നേപ്പെന്ന്, താങ്കളെയാണ് ഒരു വണ്ടിയിൽ കൊണ്ടുപോയി ഇമ്മാതിരി ചെയ്തികൾ എല്ലാം ചെയ്തുവെങ്കിൽ, ഇങ്ങനെ ഒരു ഉയർത്തെഴുന്നേറ്റ് ആശംസകൾ നേരുവോ, നിങ്ങളുടെ ഈ സ്വഭാവത്തിനാണ് ജനങ്ങൾ വീട്ടിൽ ഇരുത്തിയത്, ഓരോരുത്തർ എങ്ങനെ വെളുപ്പിക്കാം എന്നും പറഞ്ഞു ഇറങ്ങിയേക്കുകയാണ്, യേശുദേവനെയും ഇവനെയും ഒരേ കലപ്പയിൽ കൊള്ളാം, മുടുക്കി', ഒരാൾ കമന്റ് ചെയ്തു. കനല്‍ വഴി സ്വന്തം പ്രവര്‍ത്തിയുടെ ഫലമായാണ് എങ്കിലോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി ദിലീപിനെ വിമർശിച്ചുള്ള കമന്റുകളും ഉണ്ട്. നടിയെ ആക്രമിച്ച കേസ് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെതിരായ വിമർശനങ്ങൾ ഏറെയും.
അതേസമയം ദിലീപ് തന്റെ അഭിനയരീതി മാറ്റിപ്പിടിച്ചില്ലെങ്കിൽ പുതിയ സിനിമയായ ദി പ്രിൻസും വലിയ പരാജയം രുചിക്കുമെന്ന തരത്തിലുള്ള കമന്റുകളും ചിലർ പങ്കിടുന്നുണ്ട്. 'കഴിഞ്ഞ പടത്തിലെ പോലെ; തൊലിയിൽ ചവിട്ടി തെന്നി വീഴുന്ന സീനൊക്കെ വേണേ. അതേപോലെ വിഗ് താഴെപോകുന്ന സീനും. പൊളിക്കും. നിന്റെ കാലം കഴിഞ്ഞു കോവാല. തനിക്ക് ശാപം കിട്ടിപ്പോയി', ഒരാൾ കുറിച്ചു.
2017 ലെ രാമലീലക്ക് ശേഷം നല്ലൊരു സിനിമ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല , കാലം മാറിയതിന് അനുസരിച്ചു ദിലീപേട്ടനേയും മാറ്റാൻ സംവിധായകർ ശ്രമിക്കണം', എന്നാണ് മറ്റൊരു കമന്റ്. 'ഈ പടവും കൂടെ പൊട്ടിയാൽ പിന്നെ ആലുവയിൽ എന്തെകിലും പെട്ടിക്കട തുടങ്ങിക്കോ ജനപ്രിയ നായകാ, 'ക്ലിഷേ ആണേൽ നിങ്ങളുടെ സിനിമ ജീവിതത്തിൽ ഉയർച്ച ഉണ്ടാകില്ല, 2017വരെ നിങ്ങളുട ഏത് സിനിമയും ആളുകൾ വിജയിപ്പിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെ അല്ല രമാലീലക്ക് ശേഷം നല്ലൊരു ബ്ലോക്ക്‌ബെസ്റ്റർ ഉണ്ടായിട്ടില്ല', വേറൊരു കമന്റിൽ പറഞ്ഞു.
മെയ് 9 നാണ് ദിലീപിന്റെ 150ാമത്തെ ചിത്രം കൂടിയായ ദി പ്രിൻസ് ആന്റ് ദി ഫാമിലി റിലീസ് ആകുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്. ബിന്റോ സ്റ്റീഫൻ ആണ് സിനിമയുടെ സംവിധായകൻ. ദിലീപ്-ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്. അതേസമയം ദിലീപ് എട്ടാം പ്രതിയായ നടി ആക്രമണ കേസിലെ വിധി ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യം കേസിലെ വിചാരണ പൂർത്തിയായിരുന്നു. കോടതി അവധി കഴിഞ്ഞാൽ വിധി പ്രഖ്യാപനം ഉണ്ടായേക്കും. സംഭവം നടന്ന് ഏഴ് വർഷങ്ങൾക്കിപ്പുറമാണ് കേസിൽ വിധി വരാനിരിക്കുന്നത്.












Click it and Unblock the Notifications