Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ ശാപമാണ് പൃഥ്വിരാജിന്, ഒതുക്കിയതിന് തിരിച്ചടി'; അദ്ദേഹം തിരിച്ച് വരണം: ഏറ്റെടുത്ത് സംഘവും

എമ്പുരാന്‍ കൊളുത്തിവിട്ട വിവാദം കേരളത്തില്‍ ഇപ്പോഴും അതുപോലെ തന്നെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. 17 ഭാഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷമുള്ള എഡിറ്റഡ് വേർഷന്‍ ഇന്ന് വൈകുന്നേരത്തോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘപരിവാർ സമ്മർദങ്ങള്‍ക്ക് വഴങ്ങി സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിട്ടും മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരായ വിമർശനം ഇപ്പോഴും ശക്തമായി തുടരുകയാണ്.

മോഹന്‍ലാലിന് വിമർശനം ഉണ്ടായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ ആക്രമണം പൃഥ്വിരാജിനെതിരായിട്ടായിരുന്നു. സാധാരണ അണികള്‍ മുതല്‍ നേതാക്കളും വരെ എമ്പുരാന്റെ സംവിധായകനായ താരത്തെ വ്യക്തിപരമായി തന്നെ വിമർശിക്കുന്ന സ്ഥതിയാണുള്ളത്. വിമർശനം പലപ്പോഴും അധിക്ഷേപങ്ങളിലേക്കും അസത്യപ്രചരണങ്ങളിലേക്കും കടന്നിരിക്കുകയാണ്.

dileep-pritviraj-

ദിലീപ് - പൃഥ്വിരാജ്: ആര് ആരെ ഒതുക്കി?

സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് വിരുദ്ധ പ്രചരണം നടക്കുമ്പോള്‍ ഒരു വിഭാഗം ദിലീപ് വിഷയവും എടുത്തിടുന്നുണ്ട്. പ്രമുഖ സംഘപരിവാർ അനുകൂല പേജുകള്‍ അടക്കം ദിലീപിനെ ഒതുക്കിയത് പൃഥ്വിരാജ് ആണ് എന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിടുന്നു. 'ദിലീപ് ഓണ്‍ലൈന്‍' എന്ന ദിലീപ് ആരാധകകൂട്ടായ്മയുടെ ഫേസബുക്ക് പേജിന് കീഴെ വരുന്ന കമന്റുകളിലും ഇത്തരം ചർച്ചകള്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്.

പൃഥ്വിരാജ് മലയാള സിനിമയില്‍ ഉയർന്ന് വരുന്ന സമയത്ത് അദ്ദേഹത്തെ ഒതുക്കാന്‍ ദിലീപ് നോക്കിയെന്ന പ്രചരണം തുടക്കം മുതല്‍ തന്നെ സിനിമാ ലോകത്തുണ്ട്. 'പൃഥ്വിരാജ് നായകൻ ആയി ഉണ്ടെങ്കിൽ വേറെ ആരും അഭിനയിക്കരുത് എന്ന് വിലക്കിയിട്ടുണ്ട് അമ്മ. അതിന്റെ പുറകിൽ ദിലീപ് ആണോ എന്നറിയില്ല. പക്രു നായകൻ എന്ന് പറഞ്ഞാണ് വിനയൻ എല്ലാവരെയും അത്ഭുത ദ്വീപിലേക്ക് കൊണ്ടു വന്ന് ആ വിലക്ക് പൊട്ടിച്ചത്' എന്നാണ് ഒരു സിനിമ പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

'തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമക്ക് അഡ്വാന്‍സ് വാങ്ങിയ ദിലീപ് പിന്നെ ഡേറ്റ് പ്രശ്നം വന്ന് ഷൂട്ട് നീണ്ടു പോകുകയും പിന്നീട് പടം ഡ്രോപ്പുമായി. അപ്പൊ വിനയന്റെ നേതൃത്വത്തിൽ ഉള്ള മാക്ട ഫെഡറേഷന്‍ അഡ്വാന്‍സ് വാങ്ങുന്ന നടൻമാർ എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകണം എന്ന് പറഞ്ഞു. അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാൾ പ്രിഥ്വിരാജ് ആണ്. അതിന് ശേഷം ആണ് പ്രിഥ്വിക്ക് അപ്രഖ്യാപിത വിലക്ക് വരുന്നതും. പിന്നീട് വിനയന്റെ സത്യം അത്ഭുതദ്വീപ് ഒക്കെ ചെയ്താണ് പ്രിഥ്വി തിരിച്ചു വന്നത്' എന്ന് മറ്റൊരാളും ചൂണ്ടിക്കാട്ടുന്നു.

ആദ്യം കുഞ്ചാക്കോ ബോബന്‍ പിന്നെ പൃഥ്വി, ഇവർ രണ്ടുപേരും മാത്രമാണ് ദിലീപിന് വളർച്ചയിൽ ഒരു വെല്ലുവിളി ഉയർത്തിയത്. രണ്ട് പേർക്കും പുള്ളി ചില്ലറ പണികളും വെച്ച് കൊടുത്തിട്ടുണ്ട്, അവസരം വന്നപ്പോൾ അവർ തിരിച്ചും ചെക്ക് വെച്ചു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിലീപിൻ്റെ എതിർ വശത്ത് നിൽക്കുന്നു എന്ന് പറയപ്പെടുന്ന നടീ നടന്മാർ എല്ലാം സ്ഥിരം ഒരുമിച്ച് ഫോട്ടോ ഒന്നും ഇടാറില്ലെങ്കിലും ഇടക്കിടെ ഒത്തു കൂടുകയും നല്ല ബന്ധം പരസ്പരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് - മറ്റൊരു പ്രേക്ഷകന്‍ കുറിക്കുന്നു.

ദിലീപിന് കേസ് ആയതോണ്ട് കൂടിയാണ് പൃഥ്വിയുടെ കരിയർ ഗ്രാഫ് ഉയർന്നത്. ഒരു പക്ഷെ ദിലീപ് പഴയ ഫോമിൽ ആയിരുന്നേൽ പൃഥ്വി ഇന്ന് സിനിമയിൽ കാണില്ലായിരുന്നുഎന്നുപോലും തോന്നാറുണ്ട്. അവസരം കിട്ടിയപ്പോൾ എല്ലാം പൃഥ്വി ദിലീപ്ന് എതിർ ആയിരുന്നു. കിട്ടിയ അവസരം പൃഥ്വി മുതലാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും രണ്ടുപേരും ഇന്നും തികച്ചും അന്യരെ പോലെ സിനിമയിൽ നിലകൊള്ളുന്നുവെന്ന രീതിയിലുള്ള അഭിപ്രായവും ശക്തമാണ്.

എന്നാല്‍ പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ തന്നെ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമില്ലാതെ ദിലീപിന്റെ പേര് ഈയടുത്ത കാലത്തും മുമ്പുമൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്. ദിലീപ് അവന് നേരെ എന്തെങ്കിലും പരസ്യമായി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രഹസ്യമായി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ലെന്നാണ് മല്ലിക സുകുമാരൻ അന്ന് പറഞ്ഞത്.

പൃഥ്വിരാജിനെതിരെ താൻ നീങ്ങിയിട്ടില്ലെന്നാണ് ദിലീപും പറഞ്ഞത്. 'പൃഥ്വിരാജും ഞാനും ചെയ്യുന്ന കഥാപാത്രങ്ങൾ വ്യത്യസ്തമാണ്. ഏതെങ്കിലും പ്രൊഡ്യൂസറെ വിളിച്ച് ഈ റോൾ ഇങ്ങേർക്ക് വന്നതാണ്, അതിങ്ങ് തന്നേക്ക് എന്ന് പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യമില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം വരുമ്പോഴേ ഇത് സംസാരിക്കേണ്ട ആവശ്യമുള്ളൂ' എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.

സംഘം ഏറ്റെടുത്ത ദിലീപ്

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെതിരായ ആയുധമായി ദിലീപിനെ സംഘപരിവാർ അനുകൂല പ്രൊഫൈലുകള്‍ ഏറ്റെടുക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. 'ദിലീപ് ഇത് ചെയ്തു കാണില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുപാട് ആൾക്കാരുടെ കൂട്ടത്തിലാണ് ഞാനും. അത്രയ്ക്ക് മണ്ടനാണ് ദിലീപ് എന്ന് ആരും വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രക്ക് ഒറ്റപ്പെടുത്തി ആക്രമിച്ചിട്ടുണ്ട് ദിലീപിനെ എല്ലാവരും.' എന്നാണ് രഞ്ജിത് അയോധ്യ എന്നയാള്‍ കുറിക്കുന്നത്.

'ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോൾ അതിന്റെ മുൻപന്തിയിൽ പൃഥ്വിരാജ് ഉണ്ടായിരുന്നു. ദിലീപിനെ ഒഴിവാക്കേണ്ടത് പൃഥ്വിരാജിന്റെ ആവശ്യമായിരുന്നു ആ സമയത്ത്. ദിലീപിന്റെ സ്ഥാനത്താണ് പൃഥ്വിരാജ് മോഹൻലാലുമായി കൂട്ടുകെട്ട് ഉണ്ടാക്കിയതും. ദൈവം പോലും പൃഥ്വിരാജിനെ കൈവിട്ടു. സത്യത്തിൽ പൃഥ്വിരാജിന് ഇങ്ങേരുടെ ശാപമാണ്. എനിക്കുറപ്പാണ്. ഇത്രയും നാളും തെളിയിക്കപ്പെടാത്ത ഒരു കേസിന്റെ പിറകിൽ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോൾ ഇങ്ങേർക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇന്ന് മകനുവേണ്ടി മല്ലിക സുകുമാരനെങ്കിലും രംഗത്തിറങ്ങിയില്ലേ.' എന്നും രഞ്ജിത്ത് കുട്ടിച്ചേർക്കുന്നു.

മെഗാകളുടെ മുന്നിൽ തല ചൊറിഞ്ഞ് നിന്നും നിയന്ത്രിച്ച് നിർത്തേണ്ടവരെ നിയന്ത്രിച്ച് നിർത്തിയും സിനിമ മേഖല കൈയ്യടക്കിയത് കുരുട്ട് ബുദ്ധി വച്ചാണെങ്കിലും സ്വന്തം കുഴി തോണ്ടുന്ന ഒരു പണി അയാൾ ചെയ്യുമായിരുന്നോ എന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ തോന്നിപ്പോകുന്നു. ഇവനൊക്കെ കൂടി ഒതുക്കിയത് തന്നെയാവും അല്ലെങ്കിൽ ഇത്ര വർഷമായിട്ടും കൃത്യമായ തെളിവോടെ അയാളെ ശിക്ഷിക്കാൻ പറ്റേണ്ടതല്ലേ?- എന്നാണ് രാജേഷ് നാഥന്‍ എന്നയാള്‍ ചോദിക്കുന്നത്.

മാത്രമല്ല അങ്ങേരുടെ റേഞ്ചിന് കണ്ട മൂന്നാം കിട സുനിയെയൊക്കെ ഇതുപോലെയുള്ള കാര്യത്തിന് അയാൾ ഇറക്കുമോ. ഒരു ഒതുക്ക് നടന്നിട്ടുണ്ട് എന്ന കാര്യം ഉറപ്പ്. ലക്ഷദ്വീപ് മോറൻ തന്നെയാവും പിന്നിൽ ബുദ്ധി പറഞ്ഞ് കൊടുക്കാൻ ബി ബി സിയുണ്ടല്ലോ. സത്യത്തിൽ അവർ ചേർന്നതിന് ശേഷമാണ് ലവൻ വഴിമാറി പോയത്. എല്ലാം ഒന്ന് ഒന്നേന്ന് ഇഴകീറി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തന്നെ, 'എംബുരാൻ സിനിമ അതിൻ്റെ മാസ്മരിക ലവലിൽ നിൽക്കുമ്പോൾ ദിലീപ് ഒഴികെ എല്ലാ പ്രമുഖ നടന്മാരുടെയും സോഷ്യൽ മീഡിയ ഇടങ്ങളിൽ പോസ്റ്ററും മറ്റും നിറഞ്ഞു നിന്നു അല്ലങ്കിൽ എംബുരാൻ പ്രമോഷന് വേണ്ടി അവരെ പൃഥ്വിരാജ് ഉപയോഗിച്ചു തൻ്റെ ദിലീപ് വിരോധം വീണ്ടും വെളിവാക്കിയപ്പോൾ ദിലീപ് ഫാൻസ് ഒന്നടങ്കം അമർഷത്തിലാണെങ്കിലും സിനിമ വിജയിപ്പിക്കണം എന്നാണ് ദിലീപ് ആഗ്രഹിക്കുന്നത്.' എന്ന തരത്തിലുള്ള കമന്റുകളും സജീവമാണ്.

സിനിമയുടെ ഒരു ചടങ്ങിന് പോലും ദിലീപിനെ പങ്കെടുപ്പിച്ചും ഇല്ല എന്നാൽ മമ്മൂക്ക ഫാൻസിനെ സമാ ധാനിപ്പിച്ചു മമ്മൂട്ടിയെ പങ്കെടുപ്പിച്ചു പൃഥ്വി,ആൻ്റണി ബുദ്ധിയും ഗുണം ചെയ്യും. ശബരിമലയിൽ മമ്മൂക്കക്കായി വഴിപാട് വരെ നടത്തിയതും ഈ സിനിമയെ സഹായിക്കും. മലയാള സിനിമയിൽ പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞവർക്കായി 20-20 സിനിമ എടുത്ത് ധൈര്യം കാട്ടിയ ദിലീപിനെ പെൻഷൻ കിട്ടുന്ന ആരും മറക്കില്ല. മോഹൻലാൽ പോലും ദിലീപിന് നൈസായി പണി കൊടുത്തു ഒഴിവാക്കി എന്നാണ് സിനിമയിലെ അരമന രഹസ്യം എന്നും ദിലീപിനെ അനുകൂലിക്കുന്നവർ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+