Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയുടെ വീട്ടുകാർ റിയാസിനെ പേടിക്കേണ്ടതില്ല, എന്നെയല്ലേ പേടിക്കേണ്ടത്'; ജാസ്മിൻ പറയുന്നു

കൊച്ചി: ബിഗ് ബോസിലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ താരമാണ് ജാസ്മിൻ മൂസ. തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച ജാസ്മിൻ പക്ഷേ ഷോ പൂർത്തിയാകും മുൻപ് തന്നെ ബിഗ് ബോസിൽ നിന്നും ഇറങ്ങിപോകുകയായിരുന്നു.

ബിഗ് ബോസ് ഷോ കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ജാസ്മിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താത്പര്യം ഏറെയാണ്. ഇപ്പോഴിതാ തന്റെ ഷോ അനുഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മല്ലു ടോക്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിഗ് ബോസിലെ സഹമത്സരാർത്ഥികളുമായുള്ള അടുപ്പത്തെ കുറിച്ചും ജാസ്മിൻ മനസ് തുറുന്നു.

riyas2-

ഷോയിൽ വെച്ച് ദിൽഷയുമായി വലിയ സൗഹൃദം ജാസ്മിന് ഉണ്ടായിരുന്നു. ഷോ കഴിഞ്ഞും ഇരുവരും ഈ സൗഹൃദം നിലനിർത്തുണ്ട്. ഇരുവരും ഒരു ഫ്ലാറ്റിലാണ് ഇപ്പോൾ കഴിയുന്നത്. ഫ്ളാറ്റിലേക്ക് താമസം മാറാൻ തന്റെ ഉറ്റ സുഹൃത്തായ റിയാസിനേയും താൻ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ദിൽഷയുടെ മാതാപിതാക്കൾക്ക് റിയാസ് റൂമിലേക്ക് വരുന്നതിനോട് താത്പര്യം ഇല്ലെന്നും ജാസ്മിൻ പറഞ്ഞു.

'റിയാസിനോട് ഞാൻ എന്റെ റൂമിലേക്ക് വരാൻ പറഞ്ഞിരുന്നു. പക്ഷേ ദിലുവിന്റെ അമ്മക്ക് മെൻസിനെ പറ്റില്ല പറഞ്ഞു. ശരിക്കും ദിലുവിന്റെ മാതാപിതാക്കൾ എന്നെയാണ് പേടിക്കേണ്ടത്, ഞാൻ ലെസ്ബിയൻ ആണല്ലോ.അങ്ങനെയുള്ളപ്പോള്‍ റിയാസിനെയല്ലല്ലോ എന്നെയല്ലേ പേടിക്കേണ്ടത്? ഇതാണ് സ്റ്റിഗ്മ', എന്നായിരുന്നു ജാസ്മിന്റെ വാക്കുകൾ.

'സ്ത്രീയും പുരുഷനും ഒരിക്കലും ഒരുപോലെയല്ല, ശാരീരിക ക്ഷമതയിലും ഫിസിക്കൽ അപ്പിയറൻസിലുമെല്ലാം വ്യത്യസ്തത ഉണ്ടാകും. എന്നാൽ പരസ്പരം കാണിക്കുന്ന ബഹുമാനം ആണ് പ്രധാനം. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം നല്ല രീതിയിൽ ഉപയോഗിക്കാം. എന്നാൽ ജനങ്ങൾക്ക് അതൊന്നും കാണേണ്ട. സീരിയൽ പോലുള്ള കാര്യങ്ങളാണ് ആളുകൾക്ക് വേണ്ടത്. അതാണ് വേണ്ടതെന്ന് അവിടെ പോകുന്നവർക്ക് കൃത്യമായി അറിയാം.

ഒരു നടൻ, നടി ഗൃഹനാഥൻ രൂപത്തിലുള്ളൊരാൾ, ഗൃഹനാഥ ഇങ്ങനെ കുറച്ചുപേർ ഉണ്ടാകും. പക്ഷേ കുഞ്ഞനിയനും അനിയത്തിയൊന്നും ഉണ്ടാകൂല. അവർക്ക് ഒരു സ്റ്റേജ് എത്തുമ്പോൾ മനസിലാകും ഇനി നമ്മുക്ക് ഹീറോ ആകാൻ പറ്റില്ലെന്ന്. അപ്പോൾ സൈഡ് റോൾ പിടിച്ച് പോകും.

പല കാര്യങ്ങളും റിയാസ് ബോധവത്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവൻ കട്ട താടിയും മസിലുമൊക്കെ ഉള്ള ആളായിരുന്നുവെങ്കിൽ ആളുകൾ കൊണ്ടാടിയേനെ. ആളുകളുടെ രൂപം വെച്ചല്ല, അവർ നൽകുന്ന സന്ദേശം എന്താണ്, പറയുന്ന കാര്യങ്ങൾ എന്താണ് ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.

ദിൽഷയൊക്കെ ആ ഷോ കഴിഞ്ഞപ്പോൾ അനുഭവിച്ചത് എനിക്ക് അറിയാം. ഒരിക്കൽ പോലും അവനോട് പ്രണയമാണെന്ന് ഷോയിൽ ദിൽഷ പറഞ്ഞിട്ടില്ല. ഫ്രണ്ട് എന്ന രീതിയിൽ മാത്രമാണ് പറഞ്ഞത്. വേറൊരാൾക്ക് ഫീലിംഗ്സ് വന്നത് ഇവർ സ്വീകരിക്കാത്തതിന് ഇവർക്ക് തെറിവിളി. ദിൽഷയെ തേപ്പുകാരിയെന്നാണ് വിളിച്ചത്.

അത്രയും ബുദ്ധിമുട്ടിയത് കൊണ്ടാണ്
ബിഗ് ബോസിൽ നിന്നും ഞാൻ ഇറങ്ങിപ്പോന്നത്. എനിക്ക് വലിയ കടങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നിട്ടും ഞാൻ ഇറങ്ങിപ്പോന്നു. വെറുത്ത് പോയിട്ടാണ് ഇറങ്ങിയത്. ഞാൻ ഒരിക്കൽ പോലും എന്റെ നിലപാടിൽ നിന്ന് വ്യതിചലിച്ചിട്ടില്ല', ജാസ്മിൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+