Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ കാര്യങ്ങളും‌ ഡിവൈനിനോട് പറഞ്ഞിരുന്നു, പിന്നീട് ചതിക്കപ്പെട്ടുവെന്ന തോന്നൽ ഉണ്ടാവരുതല്ലോ'; ഡിംപിൾ റോസ്

കുടുംബ പ്രേക്ഷകരുടെ മനസ്സിൽ വളരെ മുൻപ് തന്നെ സ്ഥാനം നേടിയ നടിയാണ് ഡിംപിൾ റോസ്. ഡിംപിൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പറയാറുള്ളത്. ഡിംപിളിന്റെ സഹോദരൻ ഡോൺ വിവാഹ മോചിതനായപ്പോൾ ഡിംപിളിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഡിംപിളിന്റെ സഹപ്രവർത്തകയായിരുന്ന സീരിയൽ നടിയെ ആയിരുന്നു ഡോൺ വിവാഹം കഴിച്ചത്.

എന്നാൽ ഈ ബന്ധം മുന്നോട്ട് പോയില്ല, ഏറെ മുന്നോട്ട് പോകുന്നതിന് മുൻപ് തന്നെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വീണ്ടും വിവാഹിതനായ ഡോൺ സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇപ്പോൾ സഹോദരന്റെ രണ്ടാം വിവാ​ഹത്തെക്കുറിച്ച് പറയുകയാണ് ഡിംപിൾ. ഇതാണ് ഇവരുടെ കല്യാണ കഥ എന്ന ക്യാപ്ഷനോടെയാണ് സഹോദരന്റെയും ഭാര്യ ഡിവൈനിന്റെയും വിവാഹത്തെക്കുറിച്ച് ഡിംപിൾ പറയുന്നത്.

dimple rose

ആദ്യ വിവാ​ഹ ജീവിതം തകർന്ന ശേഷം ഡോൺ ചേട്ടൻ വലിയ വിഷമത്തിലായിരുന്നുവെന്നും ചേട്ടന്റെ ഒറ്റയ്ക്കുള്ള ജീവിതം തനിക്കും ഡാഡിക്കും അമ്മയ്ക്കുമെല്ലാം വലിയ വേദനയായിരുന്നുവെന്നും ഡിംപിൾ പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ഡിവൈന്റെ ആലോചന ഡോൺ ചേട്ടന് വരുന്നതെന്നും കോട്ടയം സ്വദേശിയാണ് ഡിവൈനെന്നും ആദ്യം ഈ വിവാഹം വേണ്ട എന്നാണ് തങ്ങൾ തീരുമാനിച്ചിരുന്നതെന്നും ഡിംപിൾ പറഞ്ഞു.

അന്ന് ഡിവൈനിന് ഇരുപത്തിമൂന്ന് വയസ്സ് മത്രമേ പ്രായമുണ്ടായിരുന്നുള്ളു, പോരാത്തതിന് ഡിവൈന്റെ ആദ്യ വിവാഹവുമാണ്. മറ്റൊരു വിവാ​ഹം എന്നത് ചേട്ടന് പേടിയായിരുന്നു. ഞാനാണ് ആദ്യം ഇനിഷേറ്റീവ് എടുത്ത് ഡിവൈനിനോട് സംസാരിച്ചത്, ഡിംപിൾ വ്യക്തമാക്കി. തങ്ങളെ സംബന്ധിച്ച് ഡോൺ ചേട്ടൻ ഹാപ്പിയായിരിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ, ഒരു നോർമൽ പെണ്ണുകാണലായിരുന്നില്ല, ചേട്ടനുമായി ബന്ധപ്പെട്ട എല്ലാ ഡീറ്റെയ്ൽസും ഫയലുമായാണ് തങ്ങൾ പോയതെന്നും ഡാഡിയേയും ചേട്ടനെയും കൺവീൻസ് ചെയ്യിക്കാൻ ഒരുപാട് സമയം എടുത്തുവെന്നും താരം പറയുന്നു.

ഈ വിവാഹം നടന്നതിൽ അഭിനന്ദിക്കേണ്ടത് ഡിവൈനിനെയാണെന്നും ആദ്യം ഡിവൈന്റെ ബന്ധുക്കൾക്ക് ഈ വിവാഹത്തോട് എതിർപ്പായിരുന്നുവെന്നും ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടി, ആദ്യമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുന്ന പെൺകുട്ടി രണ്ടാംകെട്ടുകാരനെ ഭർത്താവായി സ്വീകരിക്കണോ എന്നതായിരുന്നു അവരുടെ ചോദ്യം എന്ന് ഡിംപിൾ പറഞ്ഞു. ഡിവൈന്റെ സ്ഥാനത്ത് താനാണെങ്കിൽ ചിലപ്പോൾ സമ്മതിക്കുമായിരുന്നില്ല എന്നും ഡിംപിൾ പറഞ്ഞു.

വിവാഹം ഉറപ്പിക്കുന്ന സമയത്തും ഡോൺ ചേട്ടൻ മനസ്സുകൊണ്ട് ഒട്ടും തയ്യാറായിരുന്നില്ല, വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നെന്നും ഡിംപിൾ പറയുന്നു. എല്ലാ കാര്യങ്ങളും ഡിവൈനിനോട് പറഞ്ഞിരുന്നു. പിന്നീട് ചതിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാവരുതല്ലോ. കോടതിയിൽ നിന്ന് ഡോൺ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ്സും റെഡിയായിരുന്നു. പള്ളിയിൽ നിന്ന് ഡോക്യുമെന്റ്സ് ലഭിച്ചിരുന്നില്ല.

അതുകൊണ്ട് രജിസ്റ്റർ വിവാഹമാണ് നടത്തിയതെന്ന് ഡിംപിൾ പറഞ്ഞു. വിവാഹം രജിസ്റ്റർ ചെയ്ത ഉടൻ തന്നെ പല ​ഗോസിപ്പുകൾ വന്നിരുന്നുവെന്നും ഡിവൈന്റേത് രണ്ടാംകെട്ടാണെന്നും കുട്ടിയുണ്ടെന്നൊക്കെ പലരും പറഞ്ഞ് പരത്തിയിരുന്നതായും ഡിംപിൾ പറയുന്നു. എല്ലാം മറികടന്ന് അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അത് ഡിവൈന്റെ മിടുക്ക് തന്നെയാണെന്ന് താരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+