Get Updates
Get notified of breaking news, exclusive insights, and must-see stories!

മാർക്കോയെ മികച്ച സിനിമ എന്ന് വിളിക്കാൻ കാരണം എന്താണ്? ചോദ്യത്തിന് മറുപടിയുമായി വിനയൻ

മികച്ച അഭിപ്രായവുമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. തുടക്കം മുതൽക്ക് ഒടുക്കം വരെ വയലൻസുള്ള സിനിമയെ പിന്തുണച്ചും വിമർശിച്ചും അഭിപ്രായം വരുന്നുണ്ട്. മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത വയലൻസാണ് മാർക്കോയിൽ ഉള്ളത്.

ആദ്യ ദിവസം തന്നെ മികച്ച പ്രതികരണവും കളക്ഷനും നേടാൻ സിനിമയ്ക്ക് സാധിച്ചു. സംവിധായകരുൾപ്പെടെ നിരവധിപേർ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് രം​ഗത്ത് വന്നിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

unnnis

അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും...എന്നതിന്റെ തെളിവാണ് 'മാർക്കോ' എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം എന്നായിരുന്നു വിനയൻ പറഞ്ഞത്. എന്നാൽ വിനയന്റെ അഭിപ്രായത്തെ വിമർശിച്ച് കൊണ്ട് ഒരാൾ കമന്റിട്ടു. മാർക്കോ എന്ന സിനിമയെ മികച്ച ഫിലിം എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. വിനയൻ ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുമുണ്ട്.

ആദരണീയ വിനയൻ സാർ,
മാർക്കോ എന്ന സിനിമയെ മികച്ച ഫിലിം എന്നു വിളിക്കുന്നതിന് താങ്കൾക്ക് എന്താണ് പ്രേരണയായത് എന്ന് അറിയാൻ ആഗ്രഹിക്കുന്നു. വ്യക്തിപരമായി ഞാൻ എതും മലയാള സിനിമാ ചരിത്രത്തിൽ ഇത്ര കൂതറയായി തോന്നിയ സിനിമ കാണാത്തതാണ്. ഈ ചിത്രത്തിന്റെ എന്തെങ്കിലും പ്രത്യേകതയോ കലാപരമായ മികവോ താങ്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് അറിയാൻ ഞാനും ഇതുപോലെ അഭിപ്രായമുള്ളവരും ആഗ്രഹിക്കുന്നു. താങ്കളുടെ വ്യക്തിപരമായ വിലയിരുത്തലും വിശദീകരണവും ഞങ്ങൾക്കായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദരപൂർവം, രാജീവ്‌, എന്നായിരുന്നു കമന്റ്. ഈ കമന്റിന് വിനയൻ മറുപടി നൽകിയിട്ടുണ്ട്.

ഒരു ചിത്രം വിജയിപ്പിച്ചെടുക്കുന്നതിൽ അതിലെ നായകൻ എന്ന നിലയിൽ ഉണ്ണി മുകുന്ദൻ കാണിക്കുന്ന അർപ്പണ ബോധവും ആത്മാർത്ഥതയും എത്രമാത്രം ഉണ്ടന്ന് മനസ്സിലായതു കൊണ്ട് അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.. കൊമേഴ്സ്യൽ ഹിറ്റാകുക എന്നതാണല്ലൊ ഇത്തരം സിനിമകളുടെ ആത്യന്തികമായ ഉദ്ദേശം, എന്നാണ് വിനയൻ പറഞ്ഞത്

വിനയൻ പങ്കുവെച്ച കുറിപ്പ്:

അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും...എന്നതിന്റെ തെളിവാണ് 'മാർക്കോ' എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം.. ഒരു സിനിമയുടെ തുടക്കം മുതൽ.... അത് തീയറ്ററിൽ എത്തിക്കഴിഞ്ഞൂം.. ഒരു സംവിധായകനേക്കാളും നിർമ്മതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും... പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്... നിതാന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം.. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ...ആശംസകൾ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+