മമ്മൂട്ടിയുടെ സിനിമകളെ കൂവിച്ചു, പോസ്റ്ററിന് ചാണകമേറ്, ഒന്നാമതാകൻ മോഹൻലാലിനെ ആർഎസ്എസ് സഹായിച്ചു: ആലപ്പി അഷ്റഫ്
സംഘപരിവാറിന്റെ വിമർശനങ്ങൾക്കൊടുവിൽ നിരവധി എഡിറ്റോഡ് കൂടി മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പേരിൽ മോഹൻലാൽ സോഷ്യൽ മീഡിയ വഴി ഖേദപ്രകടനവും നടത്തിയിരുന്നു. ഇതിന് പിന്നാലെ മോഹൻലാലിന് ആർഎസ്എസുമായും ബിജെപിയുമായുളള അടുപ്പവും ചർച്ചയായി.
സൂപ്പർതാരത്തിലേക്കുളള വളർച്ചയിലേക്ക് മോഹൻലാലിന് ആദ്യകാലത്ത് ആർഎസ്എസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അതിനായി മമ്മൂട്ടിയുടെ പോസ്റ്ററുകളിൽ ചാണകം തേക്കുകയും തിയറ്ററിൽ കൂവിക്കുകയും ചെയ്തിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ.

ആലപ്പി അഷ്റഫിന്റെ വാക്കുകൾ ഇങ്ങനെയാണ്: '' മോഹന്‍ലാലിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആദ്യകാല വളര്‍ച്ചയില്‍ ആര്‍എസ്എസിനുളള പങ്ക് വിസ്മരിക്കാനാകില്ല. ഇനി പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും അവിശ്വസനീയമെന്ന് തോന്നാം. ഇപ്പോള്‍ മോഹന്‍ലാലിന്റെ കൂടെ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും വിമര്ശിക്കുന്നവര്ക്കും ഇത് അറിയണമെന്നില്ല. കാരണം മോഹന്‍ലാലിന്റെ വളര്‍ച്ചയുടെ ആരംഭകാലത്ത് ഇവരാരും കൂടെ ഇല്ലായിരുന്നു.
പണ്ടൊരിക്കല്‍ തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ അദ്വാനി പങ്കെടുത്തിരുന്നു. അതും റാലിയും ഷൂട്ട് ചെയ്യാനായി ചുമതലപ്പെടുത്തിയിരുന്നത് തിരുവനന്തപുരത്തുളള ബിജെപിക്കാരായ സിനിമാക്കാരെ ആയിരുന്നു. അന്ന് രാത്രി സിനിമാക്കാരുടെ വകയായി പങ്കജ് ഹോട്ടലിന്റെ റൂഫ് ഗാര്‍ഡനില്‍ വെച്ച് അദ്വാനിക്ക് ഒരു ഡിന്നര്‍ ഒരുക്കി. അവിടേക്ക് മോഹന്‍ലാലിനെ കൂട്ടിക്കൊണ്ട് വന്നു.
അന്ന് മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തിളങ്ങി നില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്തും. മോഹന്‍ലാലിനെ അദ്വാനിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. മലയാള സിനിമയില്‍ കുതിച്ചുയരുന്ന ഒരു നായകന് ആണെന്നും എന്നാല്‍ ഒന്നാം സ്ഥാനത്ത് ഉളളത് മമ്മൂട്ടി എന്ന് പേരുളള മറ്റൊരു നടന് ആണെന്നും നമ്മള് വിചാരിച്ചാല്‍ ലാലിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാന്‍ പറ്റുമെന്നും പറയുന്നു. അതെങ്ങനെ എന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ എല്ലാ ശാഖകളിലും മോഹന്‍ലാലിന് പ്രോത്സാഹനം കൊടുക്കാന്‍ ഒരു നിര്‍ദേശം കൊടുക്കാന്‍ പറഞ്ഞാല്‍ മതിയെന്ന് പറയുന്നു.
ഉടന്‍ തന്നെ അദ്ദേഹം കേരളത്തിന്റെ ചുമതലയുളള നേതാവിന് നിര്‍ദേശം കൊടുക്കുന്നു, മോഹന്‍ലാലിന് വേണ്ട പ്രോത്സാഹനം കൊടുക്കണം, എന്താണ് വേണ്ടത് എന്ന് നോക്കി ചെയ്തോളൂ എന്ന്. അടുത്ത ദിവസം തന്നെ കേരളത്തിലെ എല്ലാ ശാഖകളിലേക്കും നിര്‍ദേശങ്ങള്‍ എത്താന്‍ തുടങ്ങി. പിന്നീട് സംഭവിച്ചതിനെ കുറിച്ച് ഇന്നുളളവര്‍ക്ക് ഒന്നും അറിയാന്‍ സാധ്യതയില്ല. പഴയ ആളുകള്‍ക്കും തിരുവനന്തപുരത്തുളള സിനിമാക്കാര്‍ക്കും അറിയാമായിരിക്കും.
കേരളത്തില്‍ അങ്ങോളമിങ്ങോളമുളള മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ചാണകമെറിഞ്ഞ് വികൃതമാക്കി. താനൊരിക്കല്‍ തിരുവനന്തപുരത്ത് നില്ക്കുമ്പോള് മനോരമ പത്രത്തില്‍ മമ്മൂട്ടിയുടെ ഒരു വലിയ പോസ്റ്ററില്‍ മുഴുവന്‍ ചാണകം പതിപ്പിച്ച ഒരു ഫോട്ടോ ഉള്‍പ്പെടെ ഒരു വാര്‍ത്ത വന്നിരുന്നു. അതിന്റെ തലക്കെട്ട്, മമ്മൂട്ടിയുടെ പോസ്റ്ററില്‍ വ്യാപകമായ ചാണക അഭിഷേകം എന്നായിരുന്നു. ആ വാര്‍ത്ത ഇന്നും ഓര്‍ക്കുന്നു.
ഇത് കൂടാതെ മമ്മൂട്ടിയുടെ സിനിമകള്‍ക്ക് തിയറ്ററുകളില്‍ കൂവിവിളികള്‍ ഉയരാനും തുടങ്ങി. ഈ വിഷയത്തില്‍ മമ്മൂട്ടി മാനസികമായി തളര്‍ന്നു. എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്ക്കുമ്പോള് മമ്മൂട്ടിയുടെ രക്ഷകനായി എത്തിയത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ആയിരുന്നു. ഞാനിതൊക്കെ കൊണ്ടാണ് സുരേഷ് കുമാര്‍ നന്മയുളള ആളാണ് എന്ന്. സുരേഷ് കുമാര്‍ മമ്മൂട്ടിയേയും കൂട്ടി ബിജെപി നേതാക്കളെ സമീപിച്ചു. പിപി മുകുന്ദന് പറഞ്ഞു, മോഹന്‍ലാലിന് പ്രോത്സാഹനം കൊടുക്കാന്‍ പറയുന്നത് മമ്മൂട്ടിയുടെ പോസ്റ്ററില്‍ ചാണകം എറിയാനല്ല. അത് അംഗീകരിക്കാനാവില്ല, അനുവദിക്കാനും ആവില്ല.
സുരേഷ് കുമാര്‍ മമ്മൂട്ടിയേയും കൂട്ടി ആര്‍എസ്എസ് കാര്യാലയത്തിലും പോയി. അവിടെ മമ്മൂട്ടിക്ക് നല്ല ആദരവും പരിഗണനയും ലഭിച്ചു. അതോടെ പ്രശ്നങ്ങള്‍ തീര്‍ന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി പാലഭിഷേകവും തിയറ്ററില്‍ പൂവ് വാരി എറിയുന്നതും അവര്‍ തുടങ്ങി വെച്ചു. ഈ കഥ ഇപ്പോള്‍ പറയുമ്പോള്‍ പിപി മുകുന്ദന് ഒഴികെ ബാക്കി എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍ക്കുക.
ഇതിപ്പോള്‍ പറയുന്നത് എമ്പുരാന് വിഷയത്തില്‍ മോഹന്‍ലാല്‍ എടുത്ത തീരുമാനത്തെ വിമര്‍ശിക്കുന്നവരോടാണ്. അദ്ദേഹത്തിന്റെ ഉയര്‍ച്ചയ്ക്ക് ചവിട്ടുപടി ഒരുക്കിയവരെ അദ്ദേഹം മറന്നിട്ടില്ല എന്നതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയാലും കോണ്ഗ്രസുകാരായാലും നിരവധി കലാകാരന്മാര്ക്ക് ഉയര്‍ന്ന് വരാനുളള വഴി ഒരുക്കിയിട്ടുണ്ട്. അതില്‍ ഒരു തെറ്റുമില്ല. അത് തുറന്ന് പറയാനുളള മനസ്സ് കാണിക്കണം. പക്ഷേ സ്വാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായി മനുഷ്യന് ചുരുങ്ങിപ്പോകുന്നു. ഏത് വിധത്തിലും പണവും പ്രശസ്തിയും അധികാരങ്ങളും നേടുവാനുളള അന്ധമായ ഓട്ടത്തിലാണ് സമൂഹം''.
-
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications