കുടുംബിനിയാകാന്‍ സിനിമ ഉപേക്ഷിച്ചു.. ഒടുവില്‍ സുകന്യയ്ക്ക് സംഭവിച്ചത്! ആലപ്പി അഷ്‌റഫ് പറയുന്നു
തെന്നിന്ത്യയില്‍ ഒരുകാലത്ത് ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് തിളങ്ങി നിന്ന താരമായിരുന്നു സുകന്യ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ച സുകന്യ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ചന്ദ്രലേഖ, സാഗരം സാക്ഷി, തൂവല്‍ കൊട്ടാരം, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉടയോന്‍, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ ചിത്രങ്ങളില്‍ സുകന്യയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ സിനിമയില്‍ ഉയരങ്ങള്‍ക്ക് കീഴടക്കുമ്പോഴും വ്യക്തിജീവിതത്തില്‍ പലപ്പോഴും തിരിച്ചടികളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. സുകന്യയുടെ വിവാഹ ജീവിതത്തില്‍ നേരിട്ട ദുരന്തങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു സുകന്യയുടെ വിവാഹം.

നര്‍ത്തകിയും ഗായികയും സംഗീത സംവിധായികയുമായിരുന്നു സുകന്യ എന്ന അഷ്‌റഫ് പറയുന്നു. സിനിമയില്‍ മുന്‍നിര നായിക എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. ശ്രീധര്‍ രാജഗോപാല്‍ എന്ന അമേരിക്കന്‍ ബിസിനസുകാരനെ ആയിരുന്നു സുകന്യ വിവാഹം കഴിച്ചത്. സിനിമയിലെ പണവും പ്രശസ്തിയുമെല്ലാം വേണ്ടന്നുവെച്ച് നല്ലൊരു കുടുംബിനിയായി ജീവിക്കണമെന്നായിരുന്നു നടിയുടെ ആഗ്രഹം.
ഇതിന് വേണ്ടി നല്ലൊരു കരിയര്‍ ഉപേക്ഷിച്ച് സുകന്യ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. എന്നാല്‍ സുകന്യയെ അവിടെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. അങ്ങനെ പീഡനങ്ങള്‍ ഏറ്റുവാങ്ങി തീര്‍ക്കേണ്ടതല്ല തന്റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ് ഒടുവില്‍ സുകന്യ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയെന്നും പിന്നാലെ വിവാഹ മോചിതയുമായി എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
പുതു നെല്ല് പുതു നാത്ത് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സുകന്യയുടെ അരങ്ങേറ്റം. അന്ന് മദ്രാസിലെ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു സുകന്യ. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഇന്‍ ഹരിഹര്‍നഗറിന്റെ റീമേക്കായിരുന്ന എംജിആര്‍ നഗറില്‍ ആണ് സുകന്യ അഭിനയിച്ച രണ്ടാമത്തെ ചിത്രം. ഈ സിനിമ ആലപ്പി അഷ്‌റഫായിരുന്നു സംവിധാനം ചെയ്തത്.
അന്ന് മുതല്‍ സുകന്യയുമായി ആലപ്പി അഷ്‌റഫിന് സൗഹൃദമുണ്ടായിരുന്നു. എംജിആര്‍ നഗറില്‍ എന്ന ചിത്രത്തിലേക്ക് സുകന്യയെ നിര്‍ദേശിക്കുന്നത് നിര്‍മാതാവായിരുന്ന ആര്‍ബി ചൗധരിയായിരുന്നു എന്നും താന്‍ നേരില്‍ ചെന്ന് ഇന്‍ ഹരിഹര്‍ നഗറിന്റെ വീഡിയോ കാസറ്റ് സുകന്യയ്ക്ക് നല്‍കിയാണ് സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്നും ആലപ്പി അഷ്‌റഫ് വീഡിയോയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications