'ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമ എന്ന് മാത്രമാണ് ആ മഹാന്‍ മൊഴിഞ്ഞത്'; ഗോള്‍ഡില്‍ അല്‍ഫോണ്‍സ് പുത്രന്‍
താന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം പരാജയമായിരുന്നു എന്ന് പറയാനൊക്കില്ല എന്ന് അല്‍ഫോണ്‍സ് പുത്രന്‍. ഫേസ്ബുക്കില്‍ പങ്ക് വെച്ച ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണം. ഗോള്‍ഡ് പരാജയമായിരുന്നില്ലെന്നും തിയറ്ററില്‍ മാത്രമാണ് ചിത്രം പരാജയപ്പെട്ടതെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. പ്രീറിലീസിന് 40 കോടി കളക്ട് ചെയ്ത ഏക പൃഥ്വിരാജ് ചിത്രമായിരുന്നു ഗോള്‍ഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ഉന്നമിട്ട് കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്റെ പ്രതികരണം എന്നാണ് സോഷ്യല്‍ മീഡിയയുടെ സംസാരം. ചിത്രത്തിന്റെ കളക്ഷനെ പറ്റി തന്നോട് പറയുകയോ തന്നെ സഹായിക്കുകയോ ചെയ്തിട്ടില്ല എന്ന് അല്‍ഫോണ്‍സ് പുത്രന്‍ കുറ്റപ്പെടുത്തി. ഗോള്‍ഡില്‍ താന്‍ ഏഴ് ജോലികള്‍ ചെയ്തിട്ടുണ്ട് എന്നും അല്‍ഫോണ്‍സ് പുത്രന്‍ അവകാശപ്പെട്ടു.

അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഒരു പടം പൊട്ടിച്ചിതിലാണ് പ്രശ്‌നം, പൊട്ടിയതല്ല. റിലീസ് മുന്‍പ് 40 കോടി കളക്ട് ചെയ്ത് ഒരേയൊരു പൃഥ്വിരാജ് പടം ഗോള്‍ഡ് ആണ്, അതിനാല്‍ പടം ഫ്‌ളോപ്പ് അല്ല. തിയേറ്ററില്‍ ഫ്‌ളോപ്പ് ആണ്. അതിന് കാരണം ബാഡ് പബ്ലിസിറ്റിയും എന്നോട് ഒരുപാട് കള്ളം പറഞ്ഞതും തുക എന്നില്‍ നിന്ന് മറച്ചുവെച്ചതും എന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര ഇടുന്നപോലെ, ഒരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്.
ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഞാന്‍ ഏഴ് വര്‍ക്ക് ചെയ്തിട്ടുണ്ട് ആ സിനിമയില്‍. പ്രൊമോഷന്‍ സമയത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്‌ളോപ്പായത് തിയേറ്ററില്‍ മാത്രം. തിയേറ്ററില്‍ നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ട് എന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും ഒക്കെ പെടും. ഞാന്‍ പെടുത്തും,' എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്.
നിവിന്‍ പോളിയുമായി ചേര്‍ന്ന് ആദ്യ കാലങ്ങളില്‍ ചെയ്ത ഒരു ഷോര്‍ട് ഫിലിമിന്റെ ചിത്രം അല്‍ഫോണ്‍സ് പുത്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ഇത് ഏത് ലെന്‍സാണ് എന്ന് പറയാമോ എന്ന് ചോദിച്ചിരുന്നു. ഇതിന് താഴെ ഒരു ചിത്രം പരാജയമായാല്‍ എന്തിനാണ് ഇത്രയും വിഷാദത്തിലാകുന്നത് എന്നുള്ള ഒരു പ്രേക്ഷകന്റെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സിന്റെ പ്രതികരണം.
നേരത്തെ തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് കണ്ടുപിടിച്ചെന്നും ഇനി സിനിമകള്‍ ചെയ്യില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോളോവര്‍മാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് അല്‍ഫോണ്‍സ് പുത്രന്‍.












Click it and Unblock the Notifications