വീട്ടിലെ സ്റ്റീല്‍ പാത്രങ്ങളും കപ്പും വരെ സമ്മാനമായി കിട്ടിയതാണ്; വൈറലായ അശ്വമേധം വീഡിയോയുടെ കഥ

യുവ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരു പോലെ പ്രതിഭ തെളിയിച്ച കലാകാരന്‍. സംവിധാനം ചെയ്ത ചിത്രങ്ങളും അഭിനയിച്ച ചിത്രങ്ങളും ഹിറ്റാക്കിയെടുത്ത അപൂര്‍വ ചരിത്രമാണ് ബേസിലിനുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സംവിധായകനാകാന്‍ ബേസിലിന് കഴിഞ്ഞു.

എല്ലാവരോടും നന്നായി ഇടപെടാനുള്ള ബേസിലിന്റെ വ്യക്തിത്വത്തിനും ആരാധകര്‍ ഏറെയാണ്. ഇക്കാര്യം പൃഥ്വിരാജ് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത അപൂര്‍വം നടന്മാരില്‍ ഒരാള്‍ കൂടിയാണ് ബേസില്‍. പലപ്പോഴും അഭിമുഖങ്ങളിലും സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളിലും ബേസിലും ധ്യാനും ടോവിനോയും ചേരുമ്പോള്‍ ചിരിയുടെ മാലപ്പടക്കം തന്നെ പൊട്ടാറുണ്ട്. ബേസിലും ധ്യാനും അഭിമുഖങ്ങളില്‍ പരസ്പരം ട്രോളുന്നത് പ്രേക്ഷകര്‍ക്കും ചിരി സമ്മാനിക്കാറുണ്ട്.

basil

കഴിഞ്ഞ ദിവസം ബേസിലിന്റെ ബാല്യത്തിലെ ഒരു വീഡിയോ കുത്തിപ്പൊക്കിയിരുന്നു. കൈരളി ടിവിയിലെ അശ്വമേധം പരിപാടിയില്‍ പങ്കെടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം വൈറലായത്. എട്ടാം ക്ലാസുകാരനായ ബേസിലിന്റെ പരിപാടിയിലെ ഗൗരവവും ജിഎസ് പ്രദീപിനോടുള്ള ചോദ്യങ്ങളും ഒക്കെ വലിയ ചര്‍ച്ച ആവുകയും ചെയ്തു.

വയനാട് നടന്ന അശ്വമേധം പരിപാടിയിലാണ് ബേസില്‍ പങ്കെടുത്തത്. അന്ന് എട്ടാം ക്ലാസിലാണ് ബേസില്‍ പഠിക്കുന്നത്. 17 ചോദ്യങ്ങള്‍ ജിഎസ് പ്രദീപ് ചോദിച്ച ശേഷമാണ് ബേസിലിന്റെ മനസിലുള്ള പ്രശസ്തനായ വ്യക്തിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ പ്രശസ്തനായ നര്‍ത്തകന്‍ ഉദയ് ശങ്കറിനെയാണ് ബേസില്‍ മനസില്‍ കണ്ടത്.

അശ്വമേധം വീഡിയോയിലെ ബേസിലിന്റെ ബ്രില്ല്യന്‍സിനെ പലരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ബേസിലിന്റെ ഇപ്പോഴുള്ള വളര്‍ച്ചയില്‍ അത്ഭുതപ്പെടാന്‍ ഇല്ലെന്നും പലരും പറയുന്നു. അതേസമയം രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിരുന്നു. ഇത് ടോവിനോ കാശ് കൊടുത്തു കുത്തിപ്പൊക്കിയതാണെന്ന അഭിപ്രായങ്ങളും പങ്കുവെച്ചു.

എല്ലാവരുടെയും പഴയ ഫോട്ടോകളും മറ്റും കുത്തിപ്പൊക്കുന്ന ബേസലിന് കിട്ടിയ മുട്ടന്‍ പണിയായിരുന്നു അശ്വമേധം വീഡിയോ. വീഡിയോ വൈറല്‍ ആയതിനു പിന്നാലെ ബേസില്‍ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു ചിത്രവും പങ്കുവെച്ചു. വലിയ ഗിറ്റാറുമായി നില്‍ക്കുന്ന കൗമാരകാലത്തെ ചിത്രമായിരുന്നു ബേസില്‍ പങ്കുവെച്ചത്. അശ്വമേധം മാത്രമല്ല ലേശം സംഗീതവും വശം ഉണ്ടെന്നാണ് ബേസില്‍ ഇതിന് അടിക്കുറിപ്പ് നല്‍കിയത്. എന്തായാലും ബേസിലിന്റെ കുത്തിപ്പൊക്കല്‍ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരിക്കുള്ള വകയായി.

ക്യൂവിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ അശ്വമേധം വീഡിയോയുടെ പിന്നാമ്പുറക്കഥ ബേസില്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ബേസിലിന്റെ വാക്കുകള്‍: വയനാട്ടില്‍ നടത്തിയ അശ്വമേധം എപ്പിസോഡിലാണ് അന്ന് പങ്കെടുത്തത്. ജിഎസ് പ്രദീപ് ജനങ്ങളില്‍ക്കിടയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം പറഞ്ഞപ്പോഴാണ് എന്നെ സ്റ്റേജിലേക്ക് വിളിച്ചത്. അങ്ങനെയാണ് പ്രദീപുമായി മത്സരിച്ചത്. ആ എപ്പിസോഡ് ടിവിയിലൊക്കെ വന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ അച്ചീമെന്റായിരുന്നു. അന്ന് കിട്ടിയ ഫലകം ഇപ്പോഴും വീട്ടില്‍ അതേപടി ഇരിപ്പുണ്ട്.

സഭാ കമ്പം ഒരിക്കലും ഉണ്ടായിട്ടില്ല. വീട്ടുകാര്‍ എല്ലാത്തിനും വിടുമായിരുന്നു. ഞാനും ചേച്ചിയും സ്‌കൂളിലും പള്ളിയിലും എല്ലാ കാര്യങ്ങളിലും ആക്ടീവായിരുന്നു. ക്ലാസിലും നല്ല മാര്‍ക്ക് മേടിക്കുന്ന കുട്ടിയുമായിരുന്നു.

പിതാവ് പുരോഹിതനും സ്‌കൂള്‍ അധ്യാപകനും ആയിരുന്നു. അമ്മയും സ്‌കൂള്‍ അധ്യാപികയാണ്. ഞാനും ചേച്ചിയും പള്ളിയിലെ പരിപാടികളില്‍ സജീവമായിരുന്നു. പ്രസംഗത്തിനും പാട്ടിനും ഫാന്‍സി ഡ്രസിനും അങ്ങനെ എല്ലാത്തിനും പങ്കെടുക്കും. ഓണാഘോഷ പരിപാടിയില്‍ കലാപ്രതിഭ ആകും.

ഇംഗ്ലീഷ് പ്രസംഗത്തിന് പോലും ചേരുമായിരുന്നു അങ്ങനെ ഇംഗ്ലീഷ് പ്രസംഗത്തിന് പങ്കെടുക്കാനുള്ള കപ്പാസിറ്റി ഒന്നും എനിക്കില്ല. സാധാരണ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്. അവിടെ ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ മാത്രമുള്ള കഴിവൊന്നുമില്ല.

ഒരിക്കല്‍ പൊലീസിന്റെ പീഡനം ആയിരുന്നു വിഷയം. പ്രസംഗത്തിന് 10 മിനിറ്റ് മുമ്പാണ് വിഷയം കിട്ടുന്നത്. ഉരുട്ടിക്കൊലക്കേസ് ഒക്കെ പ്രസംഗത്തില്‍ കൊണ്ടുവരണമെന്നുണ്ട്. എന്നാല്‍ ഈ വാക്കിന്റെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന് ഒന്നും അറിയില്ല. അവസാനം ഉരുട്ടിക്കൊലക്കേസ് എന്ന് മലയാളത്തില്‍ തന്നെ ഇംഗ്ലീഷ് പ്രസംഗത്തില്‍ പറഞ്ഞു. അങ്ങനെ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാം ചെയ്യാനുള്ള കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു.

വീട്ടില്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങളും കപ്പും ഗ്ലാസും എല്ലാം എനിക്കും ചേച്ചിക്കും സമ്മാനമായി കിട്ടിയതാണ്. ഒന്നും മേടിക്കേണ്ടി വന്നിട്ടില്ല. അന്ന് ട്രോഫി കിട്ടുന്നത് കുറവാണ്. ഷോക്കേസിലും ഒരു ലോഡ് ട്രോഫികള്‍ ഉണ്ട്. ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളും ചെയ്യാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. അതൊക്കെ തന്നെയാണ് സിനിമയിലേക്ക് വന്നപ്പോള്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സഹായിച്ചത് - ബേസിലിന്റെ വാക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+