Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി'; ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍

നടന്‍ ബിജു കുട്ടനെതിരെ 'കള്ളന്‍മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ല എന്നാണ് ഹുസൈന്റെ പരാതി. അഭിനയത്തിനും പ്രമോഷനും ഉള്‍പ്പടെയുള്ള തുക ബിജു കുട്ടന്‍ മുന്‍കൂറായി വാങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നും ഹുസൈന്‍ ആരോപിച്ചു.

സിനിമയിലെ ഏറ്റവും വലിയ കഥാപാത്രം ബിജു കുട്ടനാണ് എന്നും പ്രധാന അഭിനേതാക്കളെയൊന്നും പ്രമോഷന് കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിസഹകരണം കാണുമ്പോള്‍ തങ്ങളെ പോലുള്ള പുതിയ സിനിമാക്കാര്‍ ഭയന്ന് പുറകിലേക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു. പ്രെമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ് എന്ന് പറഞ്ഞവരാണ് തിരിഞ്ഞ് നോക്കാത്തത് എന്നും അദ്ദേഹം പറഞ്ഞു.

Biju Kuttan

'വളരെ പ്രയാസപ്പെട്ടാണ് ഈ സിനിമക്ക് ഫണ്ട് കണ്ടെത്തിയത്. കൃത്യമായ പ്രമോഷനില്ലാതെ സിനിമ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനാകില്ല. പ്രെമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ജനങ്ങള്‍ ഏറ്റെടുത്താല്‍ വിജയിക്കും,' ഹുസൈന്‍ പറഞ്ഞു. പ്രൊമോഷനായി പല ചാനലുകാരേയും വിളിച്ചെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വരുകയുള്ളൂ എന്നാണ് അവരും പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറു നായകന്മാരില്‍ പ്രാധാന്യമുള്ള മുഴുനീള വേഷമാണ് ബിജു കുട്ടന്‍ ഈ സിനിമയില്‍ ചെയ്യുന്നത്. എന്നാല്‍ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല എന്നും ഇനി അത് മനസിലാകണമെങ്കില്‍ അദ്ദേഹം തന്റെ ഈ വാക്കുകള്‍ കേള്‍ക്കണം എന്നും ഹുസൈന്‍ പറഞ്ഞു. സിനിമ കാണാന്‍ വിളിച്ചിട്ടു പോലും ബിജു കുട്ടന്‍ വന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു രീതിയിലും സഹകരിക്കുന്നില്ല എന്നും അവഗണനകള്‍ ഏറ്റുവാങ്ങിയാണ് വന്നിരിക്കുന്നത് എന്നും ഹുസൈന്‍ വ്യക്തമാക്കി.

പ്രൊമോഷന് വരാത്തതിന് കാരണം വ്യക്തമാക്കണം എന്നും തെറ്റിദ്ധാരണയാണെങ്കില്‍ ക്ഷമിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഡബ്ബിങ്, പ്രമോഷന്‍ അടക്കമാണ് പ്രതിഫലം നല്‍കുന്നത് എന്നും രണ്ട് മണിക്കൂറെങ്കിലും തങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ച് കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. നേരത്തെ ഡിസംബര്‍ 15 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അനന്നും പ്രൊമോഷന് ബിജു കുട്ടന്‍ സഹകരിച്ചില്ല.

അതിനാല്‍ ജനുവരി അഞ്ചിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. ലൊക്കേഷന്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് എന്നും ഷൂട്ട് തീരുന്നതിന് മുമ്പ് തന്നെ മുഴുവന്‍ പൈസയും മേടിച്ചു പോയതാണ് എന്നും അദ്ദേഹം പറഞ്ഞു. ടിവിയിലൊക്കെ ബിജു കുട്ടന്റെ പ്രവൃത്തി കാണുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത് എന്നും ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മള്‍ മനസ്സില്‍ കണ്ടിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇതെന്നും കുറുക്കന്‍ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത് എന്നും ഹുസൈന്‍ പറഞ്ഞു. ആ പേര് തന്നെ ബിജു കുട്ടന്‍ തിരഞ്ഞെടുത്തതാണ് എന്നും എന്നാല്‍ ഇപ്പോള്‍ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി എന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം മൊബൈലില്‍ ഒരു പ്രൊമോ വീഡിയോ എടുത്ത് അയച്ച് തരാമോ എന്ന് ചോദിച്ചിട്ട് പോലും ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+