'കുറച്ച് പണം വേണമെന്ന് പ്രണവ്, ലാല്‍ സാറിനോട് ചോദിച്ചാല്‍ പോരേ എന്ന് പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെ'; ജീത്തു
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആളുകള്‍ക്ക് പ്രിയങ്കരനാണ്. സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും താരജാഡകളൊന്നുമില്ലാതെ പ്രണവ് പെരുമാറുന്നതിനെ കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. പ്രണവിന്റെ അവസാനം ഇറങ്ങിയ ഹൃദയം എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
നേര് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ജീത്തു ജോസഫ് പ്രണവിനെ കുറിച്ച് പറഞ്ഞത്. പ്രണവിനോട് തനിക്ക് വലിയ ബഹുമാനമാണ് എന്നും എല്ലാ കാര്യവും പെര്‍ഫെക്ട് ചെയ്യാനാണ് പ്രണവ് ആഗ്രഹിക്കുന്നത് എന്നും ജീത്തു ജോസഫ് പറയുന്നു. മോഹന്‍ലാലും ഈ അഭിമുഖത്തില്‍ പ്രണവിനെ കുറിച്ച് മനസ് തുറക്കുന്നുണ്ട്. ഇരുവരുടേയും വാക്കുകളിലേക്ക്

മോഹന്‍ലാല്‍
' ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്ത ഒരാളാണ്. യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ പറ്റും. അദ്ദേഹം ഒരു പുസ്തകം എഴുതുന്നുണ്ട്. യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. നമുക്കൊക്കെ ഒരുപാട് ഇഷ്ടമാണ്. പക്ഷെ നമ്മള്‍ ഇതിലേക്ക് കൂടുതല്‍ ശ്രദ്ധിച്ച് പോയി. വളരെ കാലം മുന്‍പ് എനിക്ക് വളരെ ഇഷ്ടമായിരുന്നു ട്രാവല്‍ ചെയ്യാന്‍. പക്ഷെ ഇത്തരം തിരക്കുകളില്‍ പെട്ട് പോയി. നമ്മളെ ഡിസൈന്‍ ചെയ്തത് ഇങ്ങനെ ആയിരിക്കാം.'
ജീത്തു ജോസഫ്
'പ്രണവിന് അങ്ങനെ ഒത്തിരി സിനിമകള്‍ ചെയ്യണം എന്നൊന്നുമില്ല. പക്ഷെ ചെയ്യുന്നത് വൃത്തിയായിട്ട് ചെയ്യണം എന്നുണ്ട്. ഗിറ്റാര്‍ വായിക്കുന്ന രംഗം ഉണ്ടായപ്പോള്‍ മ്യൂസിക് ഡയറക്ടറുടെ ഒപ്പം പോയിരുന്ന് അത് എങ്ങനെയാണ് എന്ന് ചെയ്ത് പഠിച്ചു. എന്താണോ ചെയ്യുന്നത് അതിന്റെ പെര്‍ഫക്ഷന് വേണ്ടി എഫര്‍ട്ട് ഇടുന്ന ഒരാളാണ്. അന്ന് ഇടയ്ക്ക് പറഞ്ഞിരുന്നു ട്രാവല്‍ ചെയ്ത് ബുക്ക് എഴുതണം എന്ന്.
അതിന് കുറച്ച് പൈസ വേണം എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു ഏ.. എന്താ പറഞ്ഞേ. അപ്പോള്‍ പറഞ്ഞു അല്ല എനിക്ക് കുറച്ച് പൈസ വേണം എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ലാല്‍ സാറിനോട് പറഞ്ഞ് കൂടെ എന്ന്. അപ്പോള്‍ പറഞ്ഞു, അല്ല എനിക്ക് എന്റേതായ രീതിക്ക് അധ്വാനിച്ചുണ്ടാക്കുന്ന പൈസ വേണം എന്ന്. എനിക്ക് ഭയങ്കര ബഹുമാനം തോന്നി. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കുമ്പോഴും അതിനകത്ത് പെര്‍ഫെക്ടായി ചെയ്യും.
ലൈഫ് ഓഫ് ജോസൂട്ടിയില്‍ ഒരു കണ്ടിന്യൂവിറ്റി മിസ്‌റ്റേക്ക് ഉണ്ടായിരുന്നു. കോസ്റ്റിയൂം ഡിസൈന്‍ ചെയ്യുന്നത് എന്റെ വൈഫായിരുന്നു. പ്രണവ് പറഞ്ഞു അല്ല ചേട്ടനോട് പറയേണ്ടേ. അപ്പോള്‍ ലിന്‍ഡ പറഞ്ഞു മിണ്ടണ്ട ചിലപ്പോള്‍ അങ്ങനെ അത് കടന്ന് പോകും എന്ന്. അപ്പോള്‍ പ്രണവ് പറഞ്ഞു അല്ലല്ല അങ്ങനെ ചെയ്യാന്‍ പാടില്ല, അത് പറയണം എന്ന് പറഞ്ഞു. പുള്ളിക്ക് അതെല്ലാം കറക്ടായി പോകണം എന്നുള്ള ചിന്തയാണ്. തെറ്റ് പറ്റിയാല്‍ അത് തിരുത്തി പോകണം എന്നുള്ളതാണ്'












Click it and Unblock the Notifications