മമ്മൂക്ക ഇങ്ങനെ ചെയ്യുമോ, കേട്ടാൽ ആരും വിശ്വസിക്കില്ല; ഷൂട്ടിംഗ് സെറ്റിലെ രസകരമായ സംഭവം
പ്രായം എഴുപത് കഴിഞ്ഞെങ്കിലും മുപ്പത്തിയഞ്ചിന് മേൽ ആരും പറയില്ല, ഫിറ്റ്നസിന്റെ കാര്യം പിന്നെ പറയേണ്ട കാര്യമില്ല. നല്ല ഫിറ്റ് ബോഡി, യുവത്വം തുളുമ്പുന്ന ചർമ്മം, ട്രെന്റിനൊപ്പം സഞ്ചരിക്കുന്ന സ്റ്റൈലും ഡ്രസ്സിംഗും, ആരെക്കുറിച്ചാണ് പറയുന്നത് എന്ന് ഇപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായിക്കാണും.
അതെ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് തന്നെ. ഇത്രത്തോളം ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയമാണ്. ദിവസം കഴിയുന്തോറും ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് മമ്മൂട്ടി ഇങ്ങനെ ശരീരം സൂക്ഷിക്കുന്നത് എന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുള്ള കാര്യമാണ്.

ആഹാരത്തിന്റെ കാര്യത്തിൽ കൃത്യമായ നിയന്ത്രണം വെയ്ക്കുന്ന ആളാണ് മമ്മൂട്ടി. എത്ര രുചികരമായ ഭക്ഷണം മുന്നിൽ വെച്ചാലും തന്റെ അളവ് കഴിഞ്ഞ് അപ്പുറത്തേക്ക് അദ്ദേഹം കഴിക്കാറില്ല. എല്ലാത്തിനും അത്ര കൃത്യതയാണ്. മമ്മൂട്ടിയുടെ ഭക്ഷണ ശീലത്തെക്കുറിച്ച് അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കൊക്കെ അറിയാവുന്നതാണ്. എന്നാൽ ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾ അമ്പരന്നുപോകും.
കാതൽ ദ കോർ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഈ രസകരമായ സംഭവം നടക്കുന്നത്. സംവിധായകൻ ജിയോ ബേബിയാണ് ഈ സംഭവം പറഞ്ഞത്. സിനിമയിൽ മമ്മൂട്ടി കപ്പ ചിപ്സ് കഴിക്കുന്ന ഒരു രംഗം ചിത്രീകരിക്കേണ്ടതായിട്ടുണ്ടായിരുന്നു. അതിനായി കുറച്ച് കൂടുതൽ ചിപ്സ് പ്രോപ്പർട്ടി എന്ന നിലയിൽ വാങ്ങി സൂക്ഷിച്ചിരുന്നു.
ആരോഗ്യവും ഡയറ്റുമൊക്കെ ശ്രദ്ധിക്കുന്ന ആളായത് കൊണ്ട് മമ്മൂട്ടി ഒന്നോ രണ്ടോ എടുക്കും എന്നായിരുന്ന ജിയോ ബേബി കരുതിയത്. എന്നാൽ കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ ഒരു പാക്കറ്റ് കാലിയായി. സെറ്റിൽ ഉണ്ടായിരുന്ന തന്റെ മകനായിരിക്കും കഴിച്ചത് എന്നാണ് ജിയോ ബേബി കരുതിയത്. അവനായിരിക്കും കൂടുതൽ ഖവിച്ചതെന്നാണ് ജിയോ കരുതിയത്. എന്നാൽ അപ്പോഴേക്കും അടുത്ത പാക്കറ്റ് പൊട്ടിക്ക് എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴാണ് പാക്കറ്റ് കാലിയിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമായത്.
കുറച്ച് ചിപ്സ് കയ്യിൽ എടുത്ത് അത് ചേർത്തുപിടിച്ചൊരു അടിയാണ് മമ്മൂട്ടി. ആ അടിയിൽ ചിപ്സ് പാെടിയും. ഇത് മുന്നിൽക്കൊണ്ടുവെച്ചാൽ തീരും എന്ന് നേരത്തെ മമ്മൂക്ക മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നാണ് ജിയോ പറയുന്നത്. മമ്മുക്ക ഇത്രയെല്ലാം കഴിക്കുമോ എന്ന ചോദ്യത്തിന് കഴിക്കും എന്നും തന്നെ പോലെ വെറുതെ നടക്കുകയല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications