ജയസൂര്യയെ ആ സംവിധായകന്‍ വെള്ളം കുടിപ്പിച്ചു: എനിക്ക് പാര, ചെകിളക്കിട്ട് ഒന്ന് ഞാന്‍ കൊടുത്തേനെ
ദോസ്ത്, പത്രം അടക്കമുള്ള ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന വിനയന്‍ ചിത്രത്തിലൂടെ ആദ്യമായി നായകനായി മാറുന്നത്. വന്‍വിജയമായി മാറിയ ആ ചിത്രത്തോടെ തന്നെ ജയസൂര്യ എന്ന നടനെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഊമപ്പെണ്ണിന് ഉരിയാടാ പയ്യനും മുമ്പ് കാലചക്രം എന്ന ചിത്രത്തില്‍ അവസരം ചോദിച്ച് എത്തിയ ജയസൂര്യയെക്കുറിച്ച് ഓർക്കുകയാണ് സംവിധായകന്‍ ജോമോന്‍. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലചക്രത്തിന്റെ വർക്ക് നടന്നുകൊണ്ടിരിക്കുമ്പോള്‍ എറണാകുളത്തെ ഹൈവെ ഹോട്ടലിലെ ഞങ്ങളുടെ മുറിയില്‍ വന്ന ജയസൂര്യ ചാന്‍സ് ചോദിച്ചു. അന്നേ നല്ല ചുള്ളനായിരുന്നു. ചിത്രത്തിലെ ഒരു വേഷത്തിലേക്ക് ആളെ റെഡിയായിട്ടുമില്ല. എങ്കിലും ഞാന്‍ പറയാമെന്ന് ജയസൂര്യയോട് പറഞ്ഞെങ്കിലും അദ്ദേഹം വിടുന്നില്ല. അങ്ങനെ ഞങ്ങള്‍ നേരെ സംവിധായകന്റെ മുന്നിലേക്ക് എത്തി.

സംവിധായകന്‍ നോക്കുമ്പോള്‍ നാളെ എടുക്കേണ്ട ഒരു സീനിലെ വേഷത്തിലേക്ക് ആളെ റെഡിയായിട്ടില്ല. അപ്പോള്‍ ഞാന്‍ ജയസൂര്യയെ ചൂണ്ടിക്കാണിച്ച് ഇയാള്‍ ഓക്കെയല്ലേ എന്ന് ചോദിച്ചു. ആ ഓക്കെയെന്നായിരുന്നു സംവിധായകന്റെ മറുപടി. താഴെ വന്ന് ജയസൂര്യയുടെ ഫോണ്‍നമ്പറും അഡ്രസുമൊക്കെ വാങ്ങിച്ച് കണ്‍ട്രോളറുടെ അടുത്ത് കൊടുത്ത് നാളെ ഇദ്ദേഹത്തെ വിളിച്ചോളൂ എന്ന് പറഞ്ഞു.
ആ സിനിമയില്‍ ജയസൂര്യ നല്ല രീതിയില്‍ തന്നെ അഭിനയിച്ചു. ആ സംവിധായകന്‍ വെറുതെ ഒന്നുകൂടെ എടുക്കാം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ചില സംവിധായകന്‍മാർ അങ്ങനെയാണ്. പുതിയ പിള്ളേരെ വെച്ച് പടം എടുക്കുമ്പോള്‍ എത്ര നന്നായി അഭിനയിച്ചാലും പോരാ എന്ന ചിന്ത വരും. ജയസൂര്യ അഞ്ച് ആറ് ടേക്ക് എടുക്കേണ്ടി വന്നു.
രണ്ടാമത്തെ ടേക്കില്‍ തന്നെ ഞാന്‍ സംവിധായകന്റെ ചെവിയില്‍ പോയി ഇത് ഓക്കെയല്ലേ എന്ന് ചോദിച്ചിരുന്നു. നമുക്ക് വേണ്ട രീതിയിലായിരുന്നു അദ്ദേഹം അഭിനയിച്ചത്. എന്നാലും സംവിധായകന്‍ വീണ്ടും എടുക്കാന്‍ പറയുകയായിരുന്നു. 35 ഓളം സംവിധായകന്മാരോടൊപ്പം ഞാന്‍ പ്രവർത്തിച്ചിട്ടുണ്ട്. ഓരോരുത്തർക്കും വ്യത്യസ്തമായ സ്വഭാവമാണ്.
മാനസികമായി ഇഷ്ടപ്പെട്ട ഒരുപാട് സംവിധായകന്മാരുണ്ട്. ശശി മോഹന്‍, തമ്പി കണ്ണന്താനം, സംഗീത് ശിവന്‍,ജേസി എന്നിവരെയെല്ലാം വലിയ ഇഷ്ടമായിരുന്നു. ഇവരോടൊല്ലാം വർക്ക് ചെയ്യാന്‍ ഇഷ്ടമായിരുന്നു.
സിനിമ മേഖലയില്‍ എനിക്ക് ഒരു പണിയും കിട്ടിയിട്ടുണ്ട്. രണ്ട് സിനിമകളില്‍ വർക്ക് ചെയ്ത ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. എപ്പോഴും മുന്നോട്ട് കയറിപ്പോകണം എന്നാണല്ലോ എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ ഗുരുവിനേയും ചീഫിനേയും ചവിട്ടിത്താഴ്ത്തി മുന്നോട്ട് പോകണമെന്ന് ചിന്തിക്കാന്‍ പാടില്ലാലോ.
ആ സിനിമയിലേക്ക് അസോസിയേറ്റ് ഡയറക്ടറായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പറഞ്ഞ മറ്റേയാള്‍ ഞാനൊരു ഗമയുള്ള ആളാണെന്ന് ഒരു കാരണവും ഇല്ലാതെ ആ സിനിമയിലെ ഡയറക്ടറോട് പറഞ്ഞ്. ആ സംവിധായകന്‍ അങ്ങനെ തന്നെ അത് വിശ്വസിച്ചു. ഇതെല്ലാം എനിക്ക് പിന്നീടാണ് മനസ്സിലാകുന്നത്. മറ്റൊരു അസിസ്റ്റന്റ് ഡയറക്ടർ തടഞ്ഞത് കാരണമാണ്, ഇല്ലെങ്കില്‍ അവന്റെ ചെകിളക്കിട്ട് ഒന്ന് കൊടുത്തേനെയെന്നും ജോമോന്‍ പറയുന്നു.












Click it and Unblock the Notifications