Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാലം മായ്ക്കാത്ത മുറിവുകളില്ല'; സൗമിനി ജെയ്നിനൊപ്പമുള്ള ഫോട്ടോയുമായി ജൂഡ്

കൊച്ചി മുൻ മേയർ സൗമിനി ജെയ്നിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ആന്റണി. ഫോട്ടോയ്ക്ക് അദ്ദേഹം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാലം മായ്ക്കാത്ത മുറിവുകളില്ല. തെറ്റിദ്ധാരണകൾ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോ എടുത്ത ഫോട്ടോ. സൗമിനി ജെയ്ൻ മാമിനും ഭർത്താവിനുമൊപ്പം, എന്നാണ് അദ്ദേഹം കുറിച്ചത്. ജൂഡിന്റെ അമ്മ റോസമ്മ, ഭാര്യ ഡയാന, മക്കൾ എന്നിവരും ചിത്രത്തിലുണ്ട്.

2017 ലാണ് സംവിധായകൻ ജൂഡ് ആന്തണിയും അന്നത്തെ കൊച്ചി മേയറായിരുന്ന സൗമിനി ജെയ്നും തമ്മിൽ നിയമപോരാട്ടം ഉണ്ടായത്. ഒരു ഷോർട്ട് ഫിലിമിന്റെ ചിത്രികരണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് ഇരുവരും തമ്മിലുള്ള തർക്കത്തിലേക്കും നിയമ പോരാട്ടത്തിലേക്കും എത്തിയത്. നിരവധി കമന്റുകൾ ഈ പോസ്റ്റിന് വരുന്നുണ്ട്.

jude

അന്ന് മേയർ ആയിരുന്നപ്പോൾ പറഞ്ഞതിൽ മാഡത്തിനും വിഷമം ഇന്നുണ്ടായിട്ടുണ്ടാവും. എന്തൊക്കെ നമ്മൾ നേടിയാലും, ,കീഴടക്കിയാലും നാമെല്ലാം മണ്ണിനു കീഴടങ്ങണം ഒരു ദിവസം. അതുവരെ മാത്രമേ എവിടെ നമ്മുക്ക് ഇടമുള്ളു, ,അതുവരെ തെറ്റുകൾക്കു മാപ്പുകൾ പരസ്പരം ഒരു ചെറു പുഞ്ചിരി കൊണ്ടാണെങ്കിൽ അങ്ങനെ, ഒരു ഫോൺ കാളിൽ ആണെകിൽ അങ്ങനെ, യാദൃശ്ചികമായി കണ്ടപ്പോഴാണെങ്കിൽ അവിടെ വെച്ചൊന്നു സംസാരിക്കുക. അപ്പൊ തീരും എല്ലാം.

എനിക്ക് ജൂഡിനേയും സൗമിനി മാഡത്തേയും ഇഷ്ടമാണ്. പക്ഷെ അന്ന് ആ വാർത്ത കണ്ടപ്പോൾ ഞാൻ എന്റെ സിനിമാ എന്ന വികാരത്തിൽ ജൂഡിന്റെ ഒപ്പം ആയിരുന്നു. ഇന്ന് ജൂഡ് വലിയ ഉയരങ്ങൾ താണ്ടി വലിയ ചലച്ചിത്രകാരനായിരിക്കുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു സ്നേഹമായി തെറ്റിദ്ധാരണ മാറി എന്ന് കണ്ടപ്പോൾ ഒരുപാടു സന്തോഷം. കാലം മറക്കാത്ത മുറിവുകൾ ഈ പ്രപഞ്ചത്തിൽ ഇല്ല, എന്നാണ് സംവിധായകൻ രാജേൽ് രാജ് കുറിച്ചത്.

ഒരു ബോധവത്ക്കരണ വീഡിയോ ആണ് ജൂഡ് അന്ന് ഷൂട്ട് ചെയ്തത്. എന്നാൽ ഇതിനിടയിലാണ് തർക്കം ഉണ്ടാവുന്നത് സൗമിനി ജെയ്ൻ ജൂഡിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഈ വീഡിയോ ചിത്രീകരിക്കുന്നതിന് എറണാകുളം സുഭാഷ് പാർക്ക് വിട്ട് നൽകണം എന്നാവശ്യപ്പെട്ടതായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ സൗമിനി ജെയ്നിനെതിരെ ജൂഡും ജൂഡിനെതിരെ സൗമിനി ജെയ്നും ഫേസ്ബുക്കിൽ വിമർശിച്ച് ആ സമയത്ത് കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+