Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മോഹൻലാൽ ആരാധകഭ്രാന്തന് മാത്രം മനസിലാകുന്ന സുഖമുള്ള ഓർമ്മകൾ; കുറിപ്പുമായി ജൂഡ്

മോഹൻലാലിനെക്കുറിച്ച് കുറിപ്പുമായി സംവിധായകൻ ജൂഡ് ആന്തണി. മോഹൻലാൽ സിനിമകൾ കാണാൻ പോയ അനുഭവം പങ്കുവെച്ച ജൂഡ്
എമ്പുരാൻ ഇറങ്ങാൻ പോകുമ്പോൾ ഉണ്ടാകുന്ന ഈ ഓളം കണ്ടിട്ട് ഒരു ലാലേട്ടൻ ആരാധകൻ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മലയാളികളുടെ തിയേറ്റർ രസതന്ത്രത്തിന്റെ തമ്പുരാനാണ് മോഹൻലാലെന്നും ജൂഡ് കുറിച്ചു.

മണിച്ചിത്രത്താഴ് കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവും ജൂഡ് കുറിപ്പിൽ പറയുന്നു. 10 വയസുള്ളപ്പോൾ ആലുവ മാതാ മാധുര്യയിൽ മണിച്ചിത്രത്താഴ് കാണാൻ അപ്പനും അമ്മയും കൊണ്ടുപോയെന്നും ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ അടുത്ത ഷോക്ക് ടിക്കറ്റ് എടുത്തിട്ട് താഴെ മാധുര്യയിൽ വേറെ പടത്തിന് കേറി, ആ പടവും ഹൗസ്ഫുൾ "പവിത്രം". അത് മുഴുവൻ തീരാൻ നിക്കാതെ മണിച്ചിത്രത്താഴ് കാണാൻ വീണ്ടും മേളിലേ തിയേറ്ററിലേക്ക് പോയെന്നും മോഹൻലാൽ ആരാധകരായ ഒരു അപ്പനും അമ്മയ്ക്കും ജനിച്ച മോഹൻലാൽ ആരാധനായ മകന്റെ ആദ്യ തിയേറ്റർ പ്രാന്ത് അനുഭവം അതായിരുന്നുവെന്നും ജൂഡ് കുറിച്ചു.

jude

ജൂഡ് പങ്കുവെച്ച കുറിപ്പ്:

10 വയസുള്ളപ്പോൾ ആലുവ മാതാ മാധുര്യയിൽ മണിച്ചിത്രത്താഴ് കാണാൻ അപ്പനും അമ്മയും ഞങ്ങളെ കൊണ്ട് പോയി. ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ അടുത്ത ഷോക്ക് ടിക്കറ്റ് എടുത്തിട്ട് താഴെ മാധുര്യയിൽ വേറെ പടത്തിന് കേറി, ആ പടവും ഹൗസ്ഫുൾ "പവിത്രം". അത് മുഴുവൻ തീരാൻ നിക്കാതെ മണിച്ചിത്രത്താഴ് കാണാൻ വീണ്ടും മേളിലേ തിയേറ്ററിലേക്ക്. മോഹൻലാൽ ആരാധകരായ ഒരു അപ്പനും അമ്മയ്ക്കും ജനിച്ച മോഹൻലാൽ ആരാധനായ മകന്റെ ആദ്യ തിയേറ്റർ പ്രാന്ത് അനുഭവം അതായിരുന്നു.

പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ നരസിംഹം കാണാൻ ചാലക്കുടി പാലത്തിലെ ബ്ലോക്കിൽ കിടന്ന ബസിൽ നിന്നും ഇറങ്ങി ഓടി ഷോ തുടങ്ങുന്നതിനു മുൻപ് കിതച്ചത്തിയതും, എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഉദയനാണ് താരം കാണാൻ കാസറഗോഡ് ഇടി കൊണ്ട് ക്യൂവിൽ നിന്നതും ബാംഗ്ലൂർ ഇൻഫോസിസിൽ ജോലി ചെയ്യുമ്പോൾ ശിവജിനഗർ തീയറ്ററിൽ ഫുൾ മലയാളി ഓടിയൻസിന്റെ ഓളത്തിൽ നരനും ഹലോയും കണ്ടതും.

പുലിമുരുകൻ വന്നപ്പോ അമ്മൂമ്മമാർ വരെ ക്യൂ നിക്കുന്നത് കണ്ടതും സ്വന്തം അമ്മൂമ്മയെ കൊണ്ട് പോയതും ഒക്കെ ഒരു മോഹൻലാൽ ആരാധകഭ്രാന്തന് മാത്രം മനസിലാകുന്ന സുഖമുള്ള ഓർമകളാണ്. ഇന്ന് എമ്പുരാൻ ഇറങ്ങാൻ പോകുമ്പോൾ ഉണ്ടാകുന്ന ഈ ഓളം കണ്ടിട്ട് ഒരു ലാലേട്ടൻ ആരാധകൻ എന്ന നിലയിലും മലയാള സിനിമ പ്രേമി എന്ന നിലയിലും രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു. ലാലേട്ടാ ഇത് നിങ്ങള്ക്ക് മാത്രം സാധിക്കുന്ന ഒരു മാജിക്‌ ആണ്. മലയാളികളുടെ തിയേറ്റർ രസതന്ത്രത്തിന്റെ തമ്പുരാൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+