'റസിയയുടെ ഉപ്പയാണെന്ന് പറഞ്ഞപ്പോൾ, കമൽ എന്നെ കളിയാക്കുകയാണോ എന്നാണ് മാമുക്കോയ ചോദിച്ചത്': കമൽ
കമൽ സംവിധാനം ചെയ്ത ചിത്രമാണ് പെരുമഴക്കാലം. 2004 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയ സിനിമയാണ്. ടി എ റസാഖ് ആണ് ചിത്രത്തിന്റെ രചന. കാവ്യ മാധവൻ, മാമുക്കോയ, മീര ജാസ്മിൻ തുടങ്ങിയ മികച്ച താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.
റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മീര ജാസ്മിൻ ആയിരുന്നു. റസിയയുടെ ഉപ്പയുടെ കഥാപാത്രം അവതരിപ്പിച്ചത് മാമുക്കോയ ആയിരുന്നു. ഇപ്പോൾ എന്തുകൊണ്ടാണ് ഈ വേഷം ചെയ്യാൻ മാമൂക്കോയെ തിരഞ്ഞെടുത്തത് എന്ന് പറയുകയാണ് കമൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം റസിയയുടെ ഉപ്പയുടേതായിരുന്നുവെന്നും സ്‌ക്രിപ്റ്റ് വർക്ക് ചെയ്യാനായി താനും റസാഖും കോഴിക്കോട് മഹാറണി ഹോട്ടലിൽ ആണ് ഇരുന്നതെന്നും ആ കഥാപാത്രത്തിലേക്ക് തങ്ങൾക്ക് പെട്ടെന്ന് വന്ന പേര് വേണു ചേട്ടന്റേതായിരുന്നുവെന്നും വേണു ചേട്ടനായിരുന്നു സാധാരണ അച്ഛന്റെ വേഷങ്ങൾ അവതരിപ്പിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞാണ് തങ്ങൾ മറ്റൊരു കാര്യം ആലോചിക്കുന്നതെന്നും കോഴിക്കോട് നടക്കുന്ന കഥയായത് കൊണ്ട് കോഴിക്കോടൻ ഭാഷ സംസാരിക്കുന്ന ആളുണ്ടെങ്കിൽ കൂടുതൽ നന്നാകില്ലേ, നമുക്ക് എന്ത് കൊണ്ട് മാമുക്കോയയെ ആലോചിച്ച് കൂടായെന്ന് ചിന്തിച്ചു.
വേണു ചേട്ടനോട് സിനമയെ പറ്റി സംസാരിച്ചിരുന്നില്ല, മാമുക്കോയ നല്ല സജഷനുമാണ്. എന്നാൽ അദ്ദേഹം അത്രയും സീരിയസ് ആയ റോൾ ചെയ്യുമോ എന്ന സംശയം റസാഖ് പറഞ്ഞു. മാമുക്കോയ അങ്ങനെ ഒരു റോൾ ചെയ്യും. അദ്ദേഹം നല്ല നടനല്ലേ, കോമഡി വേഷം മാത്രമല്ല സീരയസ് ആയ വേഷവും ചെയ്യുമെന്ന് ഞാൻ പറഞ്ഞു.
മാമുക്കോയയെ വിളിച്ച് ഞങ്ങൾ കോഴിക്കോട് ഉണ്ടെന്ന കാര്യം പറഞ്ഞപ്പോൾ രാത്രി അദ്ദേഹം ഞങ്ങളുടെ റൂമിലേക്ക് വന്നു, കമൽ പറഞ്ഞു. മാമുക്കോയയോട് കഥ പറഞ്ഞെന്നും കഥ കേട്ടപ്പോൾ ഇതിൽ ഏത് റോളാണ് ചെയ്യേണ്ടതെന്ന് എന്നാണ് അദ്ദേഹം ചോദിച്ചതെന്നും കമൽ പറയുന്നു.
കഥ മുഴുവനായി കേട്ട ശേഷം ഇതിൽ ഏത് കഥാപാത്രമാണ് എന്ന് ചോദിച്ചപ്പോൾ റസിയയുടെ ഉപ്പയാണെന്ന് പറഞ്ഞു. അത് കേട്ടതും അദ്ദേഹം ആദ്യം അള്ളോ എന്നാണ് പറഞ്ഞ് എന്ന് കമൽ പറയുന്നു. കമൽ എന്നെ കളിയാക്കുകയാണോ എന്നും ചോദിച്ചു. ഞാൻ ചെയ്താൽ ആളുകൾ സീരിയസായി എടുക്കുമോ,
തമാശയായി എടുക്കില്ലേയെന്നും ചോദിച്ചു. ഞാൻ മറുപടിയായി പറഞ്ഞത് ജീവിതത്തിൽ നിന്ന് ഒരുവ കഥാപാത്രത്തെ എടുക്കുമ്പോൾ അയാൾക്ക് തമാശ വേണോ വേണ്ടയോ എന്ന നമ്മൾ തീരുമാനിക്കുന്നത് അനുസരിച്ചല്ലേ എന്നായിരുന്നു എന്ന് കമൽ പറഞ്ഞു. കമലിന് കോൺഫിഡൻസ് ഉണ്ടെങ്കിൽ ചെയ്യാമെന്ന് മാമുക്കോയ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications