Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവർ വളരെ ബുദ്ധിപൂർവ്വം "രാമഭക്തി"യെന്ന നിഷ്കു കുപ്പായമണിയിച്ചു,ചിത്ര ചേച്ചി പാവമാണ്'; പ്രകാശ് ബാരെ

കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഗായിക കെ എസ് ചിത്രയുടെ വീഡിയോ വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമായിരുന്നു വഴിവെച്ചത്. ഗായകൻ സൂരജ് സന്തോഷ് അടക്കമുള്ളവർ ചിത്രയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിഞ്ഞതെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാകരുത് പ്രതികരണം എന്നായിരുന്നു സൂരജ് പറഞ്ഞത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ പ്രകാശ് ബാരെ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. വായിക്കാം-

'Dont shoot the messenger! Lets fight the message.. ചിത്രച്ചേച്ചി പാവമാണ്. ചേച്ചി മാത്രമല്ലല്ലോ, നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപാഠികളും അടങ്ങുന്ന ലക്ഷക്കണക്കിന് ആൾക്കാരാണല്ലോ ഈ അമ്പലക്കെണിയിൽ പെട്ടിരിക്കുന്നത്. അവരെ നമ്മൾ പഴിക്കുമ്പോൾ പുറകിൽ നിന്നുകളിക്കുന്ന ക്ഷുദ്രശക്തികളാണ് ജയിക്കുന്നത്. അവർക്കതാണ് വേണ്ടത്. അവർ അതിനാണ് ശ്രമിക്കുന്നത്. ഒന്നാലോചിച്ച് നോക്കൂ:

chithrabate-

- അവരല്ലല്ലോ അഞ്ഞൂറ് വര്ഷം പഴക്കമുള്ള പള്ളി പൊളിക്കാൻ ഗുണ്ടകളെ അയച്ചത്..
- അവരല്ലല്ലോ "ജയ് ശ്രീരാം" എന്ന ഉത്തരേന്ത്യൻ അഭിവാദനരീതിയെ ഒരു കൊലവിളിയാക്കി മാറ്റിയതും നമ്മുടെ വായിൽ തിരുകിക്കേറ്റിയതും..
- അവരല്ലല്ലോ പള്ളി നിലനിന്ന അഞ്ചുനൂറ്റാണ്ടിലോരോന്നിനും ഒന്നു വെച്ച് അഞ്ചുതിരിവിളക്കുകൾ തെളിയിക്കാൻ പദ്ധതിയിട്ടത്..
- അവരല്ലല്ലോ നമ്മുടെ നാമം ചൊല്ലൽ (ഹരേ രാമ ഹരേ രാമ, രാമാ രാമ ഹരേ ഹരേ) എന്നത് മാറ്റി ഹിന്ദിക്കാരുടെ ഭാഷ്യം അടിച്ചേൽപ്പിക്കുന്നത്..
- അവരല്ലല്ലോ രാമോത്സവങ്ങളും, മന്ത്ര അക്ഷതയും, കലശവും, അക്ഷയ പൂജയും, രാമ ദർബാറും, ഹനുമാൻ ചാലിസും, മഹാപ്രസാദവും, കാവി ഷാളുകളും സാരികളും നമ്മുടേതാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്..
- അവരല്ലല്ലോ ഇലക്ഷൻ പ്രമാണിച്ച് പണിതീരാത്ത അമ്പലം രാഷ്ട്രീയലാഭത്തിനായി ഉദ്ഘാടനം ചെയ്യിക്കുന്നത്..
- അവരല്ലല്ലോ ശങ്കരാചാര്യന്മാരെയും മറ്റുമതപണ്ഡിതരേയും മാറ്റിനിറുത്തി ഒരു രാഷ്ട്രീയക്കാരനെക്കൊണ്ട് പൂജ ചെയ്യിക്കുന്നത്..
- അവരല്ലല്ലോ ജീവിതകാലം മുഴുവൻ രാമനെ നെഞ്ചിലേറ്റി നടന്ന രാഷ്ട്രപിതാവിനെ അരുംകൊല ചെയ്യിച്ചത്..

അതുകൊണ്ട് അവരെ നമുക്ക് വെറുതെ വിടാം. പകരം പുറകിൽ നിന്നുകളിക്കുന്ന നേരും നെറിയുമില്ലാത്ത രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കാം.. അവർ വളരെ ബുദ്ധിപൂർവ്വം "രാമഭക്തി"യെന്ന നിഷ്കു കുപ്പായമണിയിച്ചു അവരുടെ വിദ്വെഷരാഷ്ട്രീയത്തെ വലിയൊരു ജനക്കൂട്ടത്തിന്റെ തലയിലേറ്റാൻ ശ്രമിക്കുന്നതിനെ തുറന്നു കാട്ടാം', പോസ്റ്റിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+