Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത് ശിവന്‍ അന്തരിച്ചു; വിടപറയുന്നത് വ്യത്യസ്തതകള്‍ സമ്മാനിച്ച സംവിധായകന്‍

മുംബൈ: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. 65 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ യോദ്ധ അടക്കം നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളത്തില്‍ ആറ് സിനിമകളും ഹിന്ദിയില്‍ എട്ട് ചിത്രങ്ങളും സംവിധാനം ചെയ്തു. എ ആര്‍ റഹ്‌മാനെ മലയാളത്തിന് പരിചയപ്പെടുത്തി കൊടുത്ത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.

1990 രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായ വ്യൂഹം ആണ് ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രം യോദ്ധ നിരൂപകപ്രശംസ സ്വന്തമാക്കി. ചിത്രത്തിന് ബോക്സോഫീസ് വിജയം നേടാനായില്ലെങ്കിലും പിന്നീട് വലിയ ചര്‍ച്ചയായി. മിനിസ്‌ക്രീനില്‍ ഇന്നും ഏറെ കാഴ്ചക്കാരുള്ള ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് യോദ്ധയുടെ സ്ഥാനം.

sangeeth sivan

മലയാളത്തിന് അത്ര കേട്ടുപരിചയമില്ലാത്ത ബുദ്ധിസത്തിനൊപ്പം ബ്ലാക്ക് മാജിക്, നന്മ-തിന്മ പോരാട്ടം, ഹാസ്യം, ആക്ഷന്‍, സംഗീതം എന്നിവയെല്ലാം വേണ്ടവിധത്തില്‍ ചേര്‍ത്താണ് യോദ്ധ ഒരുക്കിയത്. ഡാഡി, ഗാന്ധര്‍വം, ജോണി, നിര്‍ണയം, സ്നേഹപൂര്‍വം അന്ന എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് മലയാള ചിത്രങ്ങള്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനാണ്.

ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് കലാരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ കാലത്ത് ഡോക്യുമെന്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഗീത് ശിവന്‍ യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം.

സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്ന സപ്ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നിവയാണ് മറ്റ് ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തില്‍ ഒരുക്കിയ 'ജോണി'ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് സംഗീത് ശിവന്‍ മടങ്ങുന്നത്. അതേസമയം സംഗീത് ശിവന്റെ മരണത്തില്‍ നടന്‍ മോഹന്‍ലാല്‍ അനുശോചനം അറിയിച്ചു. വ്യക്തിപരമായി വളരെ അടുപ്പമുള്ള കുടുംബമാണ് സംഗീതിന്റേതെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ് എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+