മോഹന്‍ലാലിന്റെ നായിക, ഇന്ന് ദുബായില്‍ 35000 രൂപക്ക് ശരീരം വിറ്റ് ജീവിക്കുന്നു: ശാന്തിവിള ദിനേശ് പറയുന്നു
തന്റെ പ്രസ്താവനകളിലൂടെ നിരന്തരം വിവാദങ്ങളില്‍ ഇടം പിടിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയുള്ള അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്കെതിരായി ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, സംവിധായകന്‍ കമല്‍, അന്തരിച്ച സംവിധായകന്‍ കെജി ജോർജിന്റെ കുടുംബം തുടങ്ങി നിരവധിയാളുകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കേസുകള്‍ വന്നിട്ടും, തന്റെ ആദ്യ ചാനല്‍ പൂട്ടേണ്ടി വന്നിട്ടും വിവാദമാകുന്ന പല തുറന്ന് പറച്ചിലുകളും ആരോപണങ്ങളും ഇപ്പോഴും തുടരുന്നുണ്ട് ശാന്തിവിള ദിനേശ്. അത്തരത്തില്‍, ലൈറ്റ് ആക്ഷന്‍ ക്യാമറ എന്ന തന്റെ സ്വന്തം യൂട്യബ് ചാനലിലൂടെ അദ്ദേഹം നടത്തിയ ഒരു തുറന്ന് പറച്ചിലാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

'സിനിമയില്‍ വന്ന് അവസാനം ഒന്നുമല്ലാതെ ജീവിതം അവസാനിക്കുകയോ അവസാനിപ്പിക്കേണ്ടി വന്നവരോ ആയ നിരവധിയാളുകളുണ്ട്. നടിമാരില്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറയുന്നത് സാവിത്രി എന്ന് പറയുന്ന നടിയാണ്. വായില്‍ സ്വർണക്കരണ്ടിയുമായി ജനിച്ചവർ എന്ന് പറയാം. അവസാനം മദ്യഷാപ്പില്‍ പോയി മദ്യം കടം ചോദിക്കലൊക്കെയായിരുന്നു. അവസാനം മദ്യം കഴിച്ച് കഴിച്ച് ഒരു വശം തളർന്ന് ബോധമില്ലാത്തെ എത്രയോ കാലം കിടന്നതിന് ശേഷമാണ് ജെമിനി ഗണേഷിന്റെ കാതലായ സാവിത്രി മരിക്കുന്നത്.' സംവിധായകന്‍ പറയുന്നു
'നടന്മാരേക്കാള്‍ കൂടുതല്‍ നടികളാണ് കുടുബംത്തിന് വേണ്ടി ജീവിച്ച് അവസാനം രക്തസാക്ഷികളായി മാറുന്നതെന്നാണ് തോന്നുന്നത്. രക്തസാക്ഷികളായില്ലെങ്കിലും ജയഭാരതിയൂടേയും ഷീലയുടേയും പിആർ ഓമനയുടേയും കഥ അറിയാം. കുടുംബ കരകയറാനായിട്ട് അഹോരാത്രം പണിയെടുത്ത് സഹോദരിമാരേയും സഹോദരന്മാരേയും രക്ഷപ്പെടുത്തിയവരാണ് ഇവർ. പിആർ ഓമനയമ്മയെല്ലാം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെന്നൈയില്‍ ജീവിക്കുന്നു.'
'മോഹന്‍ലാലിന്റെ സിനിമയില്‍ നായികയായ, ഒരു പ്രശസ്തയായ നർത്തകിയുടെ മകളായ നല്ല സ്കിൻ ടോണുള്ള നടി ഗൾഫ് രാജ്യങ്ങളിൽ ഒരു നേരം കിടക്ക പങ്കിടാൻ 35000 രൂപ വാങ്ങി ശരീരം വിറ്റ് ജീവിക്കുന്നു. അവർ കല്യാണമൊന്നും കഴിച്ചിട്ടില്ല. ചെറുപ്പക്കാരിയാണ്. അവരുടെ അവസ്ഥ കേട്ട് എനിക്ക് ഭയങ്കര കഷ്ടം തോന്നി' ശാന്തിവിള ദിനേശ് പറയുന്നു.
'അവിടത്തെ ഏജന്റുമാർ കാണിക്കുന്ന ഫോട്ടോ എന്റെ സുഹൃത്ത് ദുബായില്‍ നിന്നും അയച്ച് തന്നു. അല്‍പം മാത്രം വസ്ത്രങ്ങളിട്ട രീതിയിലുള്ള ഫോട്ടോയാണ്. ആ കുട്ടിയുടെ ജീവിതം തീർന്നില്ലേ. മോഹൻലാലിന്റെ നായികയായിട്ട് പോലും പിടിച്ച് നിൽക്കാൻ പറ്റാതെ ശരീരം വിറ്റ് ജിവീക്കുകയാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications