മകന് പുലിമുരുകന് ഫാന്‍; പഴയതു പോലെയാകാന്‍ ലാലേട്ടന് കഴിയില്ല: ചിന്താഗതി മാറ്റണമെന്ന് തരുണ്‍ മൂര്‍ത്തി
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. സിനിമകളിലെ മോഹന്‍ലാലിന്റെ സ്വാഭാവികമായ കുസൃതിയും പ്രണയവും വൈകാരിക രംഗങ്ങള്‍ അതിതീവ്രമായി അവതരിപ്പിക്കാനുമുള്ള കഴിവുമൊക്കെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ മോഹന്‍ലാലിന്റെ അഭിനയത്തിന് ലഭിച്ച അംഗീകാരങ്ങള്‍ കണക്കില്പെടുത്താനാകില്ല.
കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനില്ക്കും. ഒരേസമയം കോമഡിയും നൃത്തവും ആക്ഷനും പ്രണയവും ഹീറോയിസവുമൊക്കെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് മോഹല്‍ലാല്‍ നല്കിയ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്.

എന്നാല്‍ 2018ല്‍ ഒടിയന് എന്ന ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ സിനിമയ്ക്കു വേണ്ടി നടത്തിയ മേക്ക് ഓവര്‍ മോഹന്‍ലാലിനു തന്നെ വിനയായി. വലിയ വിമര്‍ശനമാണ് മേക്ക് ഓവറിന് ലഭിച്ചത്. മോഹന്‍ലാലിന്റെ സ്വാഭാവികമായ ഭംഗി നഷ്ടപ്പെടുത്തി എന്ന വിമര്‍ശനമാണ് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്. പഴയ മോഹന്‍ലാലിനെ നഷ്ടപ്പെട്ടു എന്നു വിലപിക്കുന്നവരുമുണ്ട്.
മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങൡ വരുമ്പോള്‍ തങ്ങള്‍ക്ക് തൊണ്ണൂറുകളിലെ മോഹന്‍ലാലിനെ തിരിച്ചു വേണമെന്ന് പറയുന്ന ആരാധകരാണ് അധികവും.
എന്നാല്‍ ആരാകരുടെ ഈ സമീപനം ശരിയല്ലെന്ന് പറയുകയാണ് സംവിധായകനായ തരുണ്‍ മൂര്‍ത്തി. ധന്യ വര്‍മ്മയ്ക്ക് നല്കിയ അഭിമുഖത്തിലാണ്, താരങ്ങള്‍ക്ക് കാലഘട്ടത്തിന് അനുസരിച്ച് വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയാറാകണമെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞത്.
സൗദി വെള്ളക്ക, ഓപ്പറേഷന് ജാവ എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകന് തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയാണ് തുടരും. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രം മെയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇതിനോടനുബന്ധിച്ചു നല്കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തി ആരാധകരുടെ സമീപനത്തെക്കുറിച്ച് പറഞ്ഞത്.
തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍: 'പഴയ മോഹന്‍ലാലിനെ വേണമെന്ന സമീപനം ഇനി ഉപേക്ഷിക്കണം. അങ്ങനയൊരു മൈന്‍ഡ് സെറ്റ് നമ്മള് വെച്ചുപുലര്‍ത്താന്‍ പാടില്ല അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയ രീതികളുണ്ട്. പഴയ ലാലേട്ടനെ ഒരിക്കലും തിരിച്ച് കിട്ടില്ല. പഴയ ലാലേട്ടന് ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ക്ക് ഒരു ഇമോഷന് ഉണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിനയത്തിന് പുതിയൊരു സ്റ്റൈലാണുള്ളത്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിക്കും അഭിനയത്തിനുമെല്ലാം ഒരു പുതിയ സ്റ്റൈല്‍ ഫ്ളേവറുണ്ട്.
ലാലേട്ടന് കിട്ടിയിട്ടുള്ള ഏറ്റവും വലിയ പോസിറ്റീവ് എന്നത്, അദ്ദേഹത്തെ എന്റെ അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും മോനുമൊക്കെ ഇഷ്ടമാണ്. എന്റെ മോന് ഒരു പുലിമുരുകന് ഫാനാണ്. അത്രയും തലമുറയെ അദ്ദേഹത്തിന് ഇഷ്ടപ്പെടുത്താന് പറ്റിയിട്ടുണ്ട്. അപ്പോള്‍ അത്രയും തലമുറയ്ക്ക് എങ്ങനെ ഇഷ്ടപെടുമെന്ന് മാത്രം നമ്മള് നോക്കിയാല്‍ മതി' - തരുണ്‍ മൂര്‍ത്തി പറഞ്ഞു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications