'മണി ചിത്രം ഒഴിവാക്കിയതിന് കാരണം അത്, വിനയനോടുള്ള പക എന്തിന് മണിയോട് തീർത്തു';സംവിധായകൻ വിനയൻ
തിരുവനന്തപുരം: കലാഭവൻ മണിയെ കുറിച്ച് കുറിപ്പുമായി സംവിധായകൻ വിനയൻ. മരിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടും കലാഭവൻ മണിയെ പോലൊരു കലാകാരന് ഒരു സ്മാരകം പണിയാൻ സർക്കാർ തയ്യാറായില്ലെന്നത് അതിശയിപ്പിക്കുമെന്ന് അദ്ദേഹം കുറിച്ചു. സമുഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിൻെറ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നും അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
മണി വിടപറഞ്ഞിട്ട് എട്ടു വർഷം. സ്മരണാഞ്ജലികൾ. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിൻറെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എൻറെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു. വാസന്തിയും ലഷ്മിയുംപിന്നെഞാനും,കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി ഗുണശേഖരൻ എന്ന കഥാപാത്രവും ഒക്കെ ഏറെ ചർച്ചയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിരുന്നു.

മണിയുമായിട്ടുള്ള സിനിമാ ജീവിതത്തിലെ വർഷങ്ങൾ നീണ്ട യാത്രയും അകാലത്തിലുള്ള മണിയുടെ മരണവും എല്ലാം എൻറെ വ്യക്തി ജീവിതത്തെ പോലും സ്പർശിച്ചിരുന്നു. മണിക്കു നേരെയുണ്ടായ ചില വിവേചനങ്ങളെ എതിർത്തുകൊണ്ട് മലയാള സിനിമക്കുള്ളിൽത്തന്നെ പലപ്പോഴും എനിക്കു പ്രരികരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ നിന്നുണ്ടായ പ്രചോദനം തന്നെയാണ്,മണിയെക്കുറിച്ച് "ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന സിനിമ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.
മലയാളസിനിമയിൽ മറ്റാർക്കും കിട്ടാത്ത നിത്യ സ്മരണാഞ്ജലിയായി അങ്ങനൊരു ചിത്രം ചരിത്രത്തിൻെറ ഭാഗമാക്കാൻ കഴിഞ്ഞതിൽ ഏറെ കൃതാർത്ഥനാണു ഞാൻ.
ഈയ്യിടെ ആഘോഷ പൂർവ്വം നമ്മുടെ സർക്കാർ നടത്തിയ കേരളീയം പരിപാടി എല്ലാർക്കും ഓർമ്മയുണ്ടല്ലോ? അവിടെ വിവിധ നടൻമാരോടുള്ള ആദരസൂചകമായും മറ്റും 22 സിനിമകൾ പ്രദർശിപ്പച്ചിരുന്നു. പക്ഷേ കലാഭവൻ മണിയുടെ ഒരു ചിത്രം പോലും കേരളീയത്തിൽ പ്രദർശിപ്പിച്ചില്ല.
താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരൻറെ ഒരു സിനിമ പോലും അവിടെ പ്രദർശിപ്പിക്കാതിരുന്നത് ഇൗ ഇടതു പക്ഷ സർക്കാരിനു തന്നെ അപമാനകരമാണ് എന്നാണ് എൻറെ അഭിപ്രായം, ആ ഒഴിവാക്കലിനു കാരണം എന്താണന്ന് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞിരുന്നു. മണിയുടെ ചിത്രം എടുത്തിരുന്നുഎങ്കിൽ, അതിൽ വാസന്തിയും ലഷ്മിയും, കരുമാടിക്കുട്ടനും ആദ്യം തന്നെ ഉൾപ്പെടുത്തേണ്ടി വരും . നമ്മുടെ അക്കാദമിയിലെയും സാംസ്കാരിക വകുപ്പിൻറെയും ഭരണ സാരഥികൾക്ക് വിനയൻറെ ഒരു സിനിമ എടുക്കുന്ന് സഹിക്കാൻ കഴിയുന്ന കാര്യമല്ല.
ഞാൻ ചിരിച്ചു പോയി. നമ്മുടെ സാംസ്കാരിക നായകരുടെയും വകുപ്പു മേധാവികളുടെയും മാനസികാവസ്ഥയെപ്പറ്റി ഓർത്തപ്പോൾ എനിക്കവരോടു സഹതാപമാണു തോന്നിയത്.. വിനയനോടുള്ള പക എന്തിനു മണിയോടു തീർത്തു. പത്തൊൻപതാം നൂറ്റാണ്ട് എന്നഎൻറെ സിനിമയെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി ചലച്ചിത്ര അക്കാദമി ചെയർമാനും സാംസ്കാരിക വകുപ്പും ഒക്കെ കളിച്ച കളി നാട്ടിൽ വലിയ ചർച്ചയായി മാറിയ ഒന്നായതു കൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല.
സമുഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിൻെറ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. നമ്മുടെ സാംസ്കാരിക വകുപ്പിൻെറ മുൻഗണന ഏതിനൊക്കെയാണ് എന്നു ചോദിക്കേണ്ടിയിരിക്കുന്നു.പക്ഷേ ഒന്നുണ്ട് മണീ. ഏതു സാംസ്കാരിക തമ്പുരാക്കൻമാർ തഴഞ്ഞാലും കേരളത്തിലെ സാധാരണ ജനതയുടെ മനസ്സിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഒരു കലാകാരൻ മണിയേ പോലെ ആരുമില്ല.. അതിലും വലിയ ആദരവുണ്ടോ...?
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications