'ഒരു ഫോൺകോൾ മാത്രം, മമ്മൂട്ടിയും മോഹൻലാലും സഹായത്തിനെത്തി', തുറന്ന് പറഞ്ഞ് വിനയൻ
ഉള്ളത് തുറന്ന് പറയുന്നവരെ മനസ്സിലാക്കുന്ന കൂട്ടത്തിലാണ് മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമെന്ന് സംവിധായകൻ വിനയൻ. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് ആശംസകൾ അറിയിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇരുതാരങ്ങളേയും കുറിച്ച് വിനയൻ മനസ്സ് തുറന്നത്. തനിക്കൊരു സഹായം ആവശ്യം വന്നപ്പോൾ ഒരു ഫോൺകോളിൽ തന്നെ മമ്മൂട്ടിയും മോഹൻലാലും സഹായിച്ചുവെന്നും വിനയൻ പറയുന്നു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം: മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ശ്രീ മോഹൻലാലിന്റെ വലിയ സ്വപ്നം "ബറോസ്" വൻ വിജയമാകട്ടേ എന്നാശംസിക്കുന്നു.... കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ അഭിമാനമായി നിറഞ്ഞു നിൽക്കുന്ന വടവൃക്ഷങ്ങളാണ് ശ്രീ മമ്മുട്ടിയും, മോഹൻലാലും.

സംഘടനാ പ്രശ്നങ്ങളിലെ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ശക്തമായി വിമർശനം ഉന്നയിക്കുമ്പോഴും.. ഞാനെന്റെ നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ ഉറച്ചു നിൽക്കുമ്പോഴും.. ഇവരുമായുള്ള വ്യക്തി ബന്ധങ്ങൾ അതിന്റേതായ വിലയോടുതന്നെ ഞാൻ കാത്തു സൂക്ഷിച്ചിരുന്നു..
"പത്തൊമ്പതാം നൂറ്റാണ്ട്" എന്ന സിനിമയിൽ തുടക്കത്തിലും അവസാനവും ഉള്ള നരേഷനിൽ മമ്മുക്കയുടെയും മോഹൻലാലിന്റെയും ശബ്ദമുണ്ടായാൽ നന്നായിരിക്കുമെന്നു തോന്നിയപ്പോൾ ഒരു ഫോൺ കോളു കൊണ്ടു തന്നെ എന്നെ സഹായിക്കാൻ തയ്യാറായ ഇവരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് 2022 ൽ ആ ചിത്രത്തിന്റെ റിലീസ് സമയത്ത് ഞാൻ എഴുതിയിരുന്നു.. വിനയൻ കേസൊക്കെ കൊടുത്ത് വെറുപ്പിച്ചിരിക്കയല്ലേ ഇവരെയൊക്കെ... എന്ന സംശയമായിരുന്നു അന്ന് നിർമ്മാതാവ് ഗോകുലം ഗോപാലേട്ടന് ഉണ്ടായിരുന്നത്.. കേസു കൊടുത്തത് വിലക്കിനെതിരെ ആയിരുന്നല്ലോ?
അതിൽ എന്റെ ഭാഗം ശരിയാണന്ന് വിധി വരികയും ചെയ്തു. ഏതായാലും.. കാര്യം കാണാൻ വേണ്ടി പുകഴ്ത്തി മറിക്കുന്നവരും നിലപാടുകൾ വിഴുങ്ങുന്നവരും ഏറെയുള്ള നമ്മുടെ നാട്ടിൽ ഉള്ളതു തുറന്നു പറയുന്നവരെ മനസ്സിലാക്കാൻ കുറച്ചു പേരെങ്കിലും ഉണ്ട്. അക്കൂട്ടത്തിലാണ് ശ്രീ മോഹൻലാലും മമ്മൂട്ടിയും എന്നാണ് ശ്രീ ഗോപാലേട്ടനോട് അന്നു ഞാൻ പറഞ്ഞത്..
ആ വിഷയം അവിടെ നിൽക്കട്ടെ.. ബറോസ് എന്ന സിനിമയെപ്പറ്റി പറയാനാണ് ഞാൻ വന്നത്.. മലയാളത്തിന്റെ അഭിമാനമായ ശ്രീ മോഹൻലാലിന്റെ ഡ്രീം പ്രോജക്ടാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന 3D ചിത്രം ബറോസ്.. ആ ചിത്രത്തിലുള്ള മോഹൻലാലിന്റെ വലിയ പ്രതീക്ഷ അദ്ദേഹം എനിക്കയച്ച ചില മെസ്സേജിൽ നിന്നു ഞാൻ മനസ്സിലാക്കുന്നു. ആ പ്രതീക്ഷ പൂവണിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .. നാളെ റിലീസ് ചെയ്യുന്ന "ബറോസ്സ്" ഒരു വലിയ വിജയമാകട്ടെ...
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications