സൂര്യയുടെ കങ്കുവയിലെ നായിക, കാറുകളോട് പ്രിയം, ദിഷ പട്ടാണിയുടെ ആസ്തി ഇത്ര? പ്രതിഫലം ഇങ്ങനെ
മഹേന്ദ്ര സിംഗ് ധോണിയുടെ ബയോപിക്കിലൂടെ സിനിമാ ലോകത്ത് അരങ്ങേറിയ നടിയാണ് ദിഷ പട്ടാണി. ബോളിവുഡില്‍ സല്‍മാന്‍ ഖാന്റെ അടക്കം നായികയായി വലിയൊരു ആരാധക വൃന്ദത്തെയും നടി സ്വന്തമാക്കിയിട്ടുണ്ട്. ബാഗി 2, മലംഗ്, ഏക് വില്ലന്‍ റിട്ടേണ്‍സ്, രാധെ, പോലുള്ളവയാണ് നടിയുടെ പ്രധാന ചിത്രങ്ങള്‍. ദിഷ പട്ടാനിയുടെ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാണ്.
പ്രഭാസിനൊപ്പം കല്‍ക്കിയിലും, സൂര്യക്കൊപ്പം കങ്കുവയിലും ദിഷയാണ് നായിക. വമ്പന്‍ ചിത്രങ്ങളാണ് ഇവ രണ്ടും. അതേസമയം നടിക്ക് കാറുകളോടുള്ള ആരാധന പലര്‍ക്കും അറിയാന്‍ വഴിയില്ല. അതിനെ കുറിച്ചും, നടിയുടെ ആസ്തിയെ കുറിച്ചും ഒന്ന് പരിശോധിക്കാം.പത്ത് മില്യണ്‍ യുഎസ് ഡോളറാണ് ദിഷയുടെ ആസ്തി. അതും വെറും ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഇത്ര വലിയ ആസ്തി നടി സ്വന്തമാക്കിയത്. ഏകദേശം 75 കോടി രൂപയോളം വരുമിത്.

ദിഷയ്ക്കുള്ള വരുമാനം സിനിമകളില്‍ നിന്ന് മാത്രമല്ല, പരസ്യങ്ങളില്‍ നിന്നും, ബ്രാന്‍ഡ് ഡീലിംഗുകളില്‍ നിന്നുമാണ് വരുന്നത്. നിരവധി ഫാഷന്‍ ബ്രാന്‍ഡുകളുമായി പരസ്യത്തിനായി നടി കരാറുണ്ടാക്കിയിട്ടുണ്ട്. ഒരു കോടി മുതല്‍ ഒന്നര കോടി വരെയാണ് നടി ഒരു പരസ്യത്തിനായി വാങ്ങുന്ന പ്രതിഫലം. ഷാഷന്‍ മോഡലും, ടെലിവിഷന്‍ അവതാരകയുമാണ് ദിഷ. അതില്‍ നിന്നെല്ലാം നടിക്ക് വരുമാനം ലഭിക്കുന്നുണ്ട്. അതുപോലെ റിയല്‍ എസ്‌റ്റേറ്റിലും നടിക്ക് നിക്ഷേപമുണ്ട്. രാജ്യത്ത് ഉയര്‍ന്ന ആദായനികുതി അടയ്ക്കുന്ന നടിമാരിലൊരാളാണ് ദിഷ.
2013ല്‍ ഫെമിന മിസ് ഇന്ത്യ ഇന്‍ഡോറില്‍ റണ്ണറപ്പായിരുന്നു ദിഷ. ഫോബ്‌സിന്റെ സെലിബ്രിറ്റി പട്ടികയില്‍ ആറ് വര്‍ഷം കൊണ്ടാണ് നടി ഇടംപിടിച്ചത്. 43ാം സ്ഥാനത്തായിരുന്നു ദിഷ. വീടുകളോടും വലിയ താല്‍പര്യമുണ്ട് ദിഷയ്ക്ക്. ഖാറിലെ റുസ്തംജി പാരാമൗണ്ടിലെ 16ാം നിലയില്‍ നടിക്ക് അപ്പാര്‍ട്ട്‌മെന്റുണ്ട്. പ്രീമിയം കോംപ്ലക്‌സാണിത്. നഗരത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുന്ന വീടാണിത്.
ഈ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത് 17.85 ലക്ഷമാണ്. 5.95 കോടിയാണ് ഇതിന്റെ വില. ബാന്ദ്രയില്‍ മറ്റൊരു വീട് കൂടിയുണ്ട് നടിക്ക്. ഇവിടെയാണ് ദിഷ താമസിക്കുന്നത്. കടലിനോട് അഭിമുഖീകരിച്ച് നില്‍ക്കുന്ന ആഢംബര വീടാണിത്. ദിഷയ്ക്ക് കാറുകളോട് കൂടുതല്‍ സ്‌നേഹമുണ്ട്. ആഡംബര കാറുകള്‍ നടിയുടെ ശേഖരത്തിലുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എച്ച്എസ്ഇയാണ് ഇതില്‍ പ്രമുഖന്‍. 2019ലാണ് ദിഷ ഈ കാര്‍ സ്വന്തമാക്കിയത്. 1.51 കോടിയാണ് ഇതിന്റെ വില.
മെഴ്‌സിഡസ് ബെന്‍സ് എസ്450, ഹോണ്ട സിവിക്ക് ഹൈബ്രിഡ്, ഷെവറലെ ക്രൂസ്, എന്നിവയാണ് നടിയുടെ ശേഖരത്തിലെ പ്രമുഖ കാറുകള്‍. ഷെവറലെ ക്രൂസില്‍ നടിയെ ഫിലിം ഫെയര്‍ അവാര്‍ഡിന്റെ സമയത്തെല്ലാം പൊതുമധ്യത്തില്‍ കണ്ടിരുന്നു. മിനി കൂപ്പര്‍, ഓഡി, തുടങ്ങിയ ലക്ഷ്വറി ബ്രാന്‍ഡുകളും നടിയുടെ ഗരേജിലുണ്ട്. അതേസമയം കല്‍ക്കിയും, കങ്കുവയും റിലീസ് ചെയ്താല്‍ നടിയുടെ വരുമാനവും, അതുപോലെ ആസ്തിയും ഉയരാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications