ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിപ്പോയെന്ന് ദിവ്യ ശ്രീധർ: എന്റെ മക്കള്‍ക്ക് നല്ലൊരു അപ്പയെ കിട്ടി, പരിചയം ഇങ്ങനെ
രണ്ടാം വിവാഹത്തിലേക്ക് കടക്കുമ്പോള്‍ ആദ്യമായി അഭിപ്രായം ചോദിച്ചത് മക്കളോടാണെന്ന് സീരിയല്‍ താരം ദിവ്യ ശ്രീധർ. പുതിയ ഒരാള്‍ വരുമ്പോള്‍ അമ്മയുടെ സ്നേഹത്തില്‍ കുറവുണ്ടാകുമോയെന്ന ആശങ്ക അവർക്കുണ്ടാകുമല്ലോ. അതുകൊണ്ട് തന്നെ അവരോടാണ് ആദ്യം ഇതേക്കുറിച്ച് ചോദിച്ചത്. ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മകളാണ്. മകന്‍ വളരെ ചെറുതാണ്. എന്റെ മക്കള്‍ക്ക് നല്ലൊരു അപ്പയെ കിട്ടി. ഞങ്ങള്‍ എല്ലാവരും ഹാപ്പിയാണെന്നും ദിവ്യ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ക്രിസ് വേണുഗോപാലുമായുള്ള ദിവ്യ ശ്രീധറിന്റെ വിവാഹം ഗുരുവായൂരില്‍ വെച്ച് കഴിഞ്ഞത്.
യഥാർത്ഥത്തില്‍ ഏട്ടനെ എനിക്ക് അറിയില്ലായിരുന്നു. പത്തരമാറ്റ് എന്ന സീരിയലിന്റെ വർക്കിനായി പോയിരുന്നു. ആദ്യമായി ഒരു സെറ്റില്‍ പോകുമ്പോഴുള്ള ഒരു ഭയം എനിക്കും ഉണ്ടായിരുന്നു. അവിടുത്തെ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നൊന്നും അറിയില്ലാലോ. ഏട്ടന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ സംസാരിച്ചിരുന്നില്ല. കൂടെ കസിന്‍ സൗമ്യചേച്ചിയുണ്ടായിരുന്നു. അവരുമായി ഞാന്‍ അടുത്തു. ഏട്ടന്‍ താടി വളർത്തിയതിനെക്കുറിച്ച് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സൗമ്യ ചേച്ചിയുമായി സംസാരിച്ച് കുറച്ച് കാര്യങ്ങളൊക്കെ അറിഞ്ഞു.

മൂന്നാമത്തെ ദിവസം സൗമ്യ ചേച്ചി വന്നില്ലായിരുന്നു. വീഡിയോസൊക്കെ എനിക്ക് അയച്ച് തരണമെന്ന് പറഞ്ഞാണ് അവർ പോയത്. അങ്ങനെ സൗമ്യ ചേച്ചിക്ക് അയച്ച് കൊടുക്കാനായി ഒരു പാട്ട് പാടിച്ച് റെക്കോർഡ് ചെയ്തു. ആ സമയത്താണ് ഫോണ്‍ നമ്പർ കിട്ടുന്നത്. വിവാഹ ബന്ധം വേർപെടുത്തിയിട്ട് എട്ട് വർഷത്തോളാണ്. മാനസികമായ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. ജീവിതത്തില്‍ എവിടേയും എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥ. നിരവധി പരിഹാസങ്ങള്‍ കേട്ടു. എന്തുണ്ടാക്കി എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ആരും എങ്ങനെ മക്കളുമായി ഇതുവരെ ജീവിച്ചുവെന്ന് ചോദിച്ചിട്ടില്ല.
മക്കളെ ഒന്ന് സേഫ് ആക്കിയിട്ട് മരിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഏട്ടന്‍ മോട്ടിവേഷന്‍ ക്ലാസൊക്കെ കൊടുക്കന്നയാളാണ്. ഡിപ്രഷന്‍ പോലെയൊക്കെ ആയ സമയത്താണ് എനിക്ക് ക്ലാസ് വേണമെന്ന് പറഞ്ഞത്. അങ്ങനെ മകളേയും കൂട്ടി വീട്ടിലേക്ക് വരാന്‍ പറഞ്ഞു. എന്നാല്‍ അന്ന് എനിക്ക് പോകാനായില്ല. ഞങ്ങള്‍ സംസാരിക്കുന്നത് സൗമ്യ ചേച്ചിക്ക് അറിയാമായിരുന്നുവെന്നും ദിവ്യ ശ്രീധർ പറയുന്നു.
കുറച്ച് ദിവസം കഴിഞ്ഞ് സൗമ്യ ചേച്ചി ചേദിച്ചു ' പെങ്ങളായിട്ട് ഞാനുണ്ട്, എന്റെ ഏട്ടന്റെ ഭാര്യയുടെ സ്ഥാനത്ത് വരാന്‍ താല്‍പര്യമുണ്ടോയെന്ന്'. ആ ചോദ്യം കേട്ടതോടെ ഞാന്‍ ഷോക്ക് ആയിപ്പോയി. പറയത്തക്ക വിദ്യാഭ്യാസം പോലും എനിക്കില്ല. ഏട്ടനാണെങ്കില്‍ എല്ലാ ഭാഷയും അറിയാം. ഞാന്‍ ആദ്യം പറഞ്ഞത് എനിക്ക് ഇംഗ്ലീഷൊന്നും അറിയില്ലെന്നായിരുന്നു. മലയാളം അറിയില്ലേ അത് പറഞ്ഞാല്‍ മതിയെന്നായിരുന്നു സൗമ്യ ചേച്ചിയുടെ പ്രതികരണമെന്നും ദിവ്യ വ്യക്തമാക്കുന്നു.
പരസ്പരം കുറേനാള്‍ സംസാരിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നതെന്ന് ക്രിസ് വേണുഗോപാലും വ്യക്തമാക്കുന്നു. ദൈവാനുഗ്രഹത്താല്‍ ഈ ഒരു നിമിഷത്തിലേക്ക് എത്തി. കുറേകാലം മുമ്പ് തന്നെ എനിക്ക് കണ്ണൂരില്‍ സ്ഥലമുണ്ട്. അതോടൊപ്പം കണ്ണൂർ എനിക്ക് വളരെ ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്. ദിവ്യ ഒരു കണ്ണൂർകാരിയാണ് എന്നതും ഒരു പ്ലസ് പോയിന്റാണ്.
ഞങ്ങള്‍ തമ്മില്‍ ആദ്യത്തെ ആ മൂന്ന് ദിവസമാണ് സംസാരിച്ചത്. അതിന് ശേഷം സംസാരിച്ചതൊക്കെ സൗമ്യയുമായിട്ടാണ്ട്. കുറച്ചുനാള്‍ കഴിഞ്ഞ് വിളിച്ചപ്പോള്‍ മക്കളെ സേഫ് ആക്കിയതിന് ശേഷം എനിക്ക് തീർത്ഥാടനത്തിന് പോകണം മറ്റൊന്നും വേണ്ടയെന്നാണ്. എന്നാല്‍ ഡ്രൈവറെ വേണമെങ്കില്‍ പറഞ്ഞോയെന്ന് ഞാനും പറഞ്ഞു. പിന്നീട് ഡ്രൈവറെ വേണോ കൂടെ യാത്ര ചെയ്യുന്ന ഒരാളെ വേണോയെന്ന തീരുമാനത്തിലേക്ക് എത്തിയത് ആ ഒന്ന് രണ്ട് ദിവസത്തിനുള്ളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്സോ കേസിൽ വെട്ടിലായി സിപിഎം നേതാക്കൾ -
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഫര്മാന് ഖാനെതിരെ പോക്സോ കേസ്, കേരള ഡിജിപിയെ വിളിപ്പിച്ചു -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില












Click it and Unblock the Notifications