ദിവ്യ ശ്രീധർ അണിഞ്ഞത് ലക്ഷങ്ങൾ വിലവരുന്ന ഡയമണ്ട് ആഭരണങ്ങൾ?; കരയാൻ കാരണം?..മറുപടി ഇതാ
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടൻ ക്രിസ് വേണുഗോപാലിന്റേയും നടി ദിവ്യ ശ്രീധറിന്റേയും വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവർക്കും നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണമാണ്. രണ്ട് പേരുടേയും പ്രായത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അധിക്ഷേപങ്ങൾ ഏറെയും.
ക്രിസ് വേണുഗോപാലിന് പ്രായക്കൂടുതലാണെന്നും 60 കാരനായ കിഴവനെ പണത്തിന് വേണ്ടിയാണ് ദിവ്യ വിവാഹം കഴിച്ചതെന്നുമൊക്കെയായിരുന്നു ചിലരുടെ ആക്ഷേപം. എന്നാൽ തങ്ങളുടെ പ്രായം പറഞ്ഞ് ഇത്തരക്കാരുടെ വായടപ്പിച്ചു ഇരുവരും. ദിവ്യയ്ക്ക് 43 ഉം തനിക്ക് 49 ഉം വയസാണെന്നും പരസ്പരം ഒരു തുണ വേണെന്നതിനാലാണ് വിവാഹം കഴിച്ചതെന്നും ഇനി എന്തൊക്കെ പറഞ്ഞാലും ഇത്തരം അധിക്ഷേപങ്ങളൊന്നും തങ്ങളെ ബാധിക്കാൻ പോകുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇരുവരുടേയും വിവാഹ റിസപ്ഷനും നടന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത പരിപാടിയുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ സന്തോഷവതിയായ ദിവ്യയേയും ക്രിസിനേയും വീഡിയോയിൽ കാണാം. പാട്ടു പാടിയും ഡാൻസ് കളിച്ചുമെല്ലാം തങ്ങളുടെ മനോഹര മുഹൂർത്തങ്ങൾ ഇരുവരും ആഘോഷമാക്കുകയാണ്.
അതിമനോഹരമായാണ് ക്രിസും ദിവ്യയും റിസപ്ഷന് വേണ്ടി അണിഞ്ഞൊരുങ്ങിയത്. നീല കുർത്തയും പാന്റുമായിരുന്നു ക്രിസിന്റെ വേഷം. നീല സാരിയും അതിന് യോജിച്ച ആഭരണങ്ങളുമാണ് ദിവ്യ ധരിച്ചത്. വീഡിയോ വൈറലായതോടെ ചിലർക്ക് അറിയേണ്ടിരുന്നത് ദിവ്യ ധരിച്ച ആഭരണങ്ങളുടെ മൂല്യമാണ്. ലക്ഷങ്ങൾ വിലവരുന്ന ഡയമണ്ടാണോ ദിവ്യ അണിഞ്ഞതെന്നാണ് ചോദ്യം. ഒരിക്കലും അല്ലെന്നും സാധാരണ ഫാൻസി ആഭരണങ്ങളും വെള്ളിയാഭരണവുമാണ് താൻ ധരിച്ചതെന്നും ദിവ്യ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. റിസപ്ഷന് കുടുംബവും സുഹൃത്തുക്കളുമെല്ലാം എത്തിയതോടെ വളരെ സന്തോഷമായെന്നും ഇരുവരും പറഞ്ഞു. വിവാഹം കഴിച്ചതിന് പിന്നാലെ വന്ന സൈബർ അധിക്ഷേപങ്ങൾ ഇപ്പോൾ കുറഞ്ഞുവെന്നും ആളുകൾ തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇരുവരും പ്രതികരിച്ചു.
വിവാഹ റിസപ്ഷനിടെ കണ്ണുനിറഞ്ഞ് നിൽക്കുന്ന ദിവ്യയുടെ വീഡിയോയും പുറത്തുവന്നിരുന്നു. എന്തുകൊണ്ടാണ് വൈകാരികമായിപ്പോയതെന്ന ചോദ്യത്തിന് അതിന് കാരണം എന്താണെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാം എന്നായിരുന്നു ദിവ്യയുടെ മറുപടി. എന്തായാലും പ്രേക്ഷകർ തങ്ങളെ മനസിലാക്കുന്നതിൽ സന്തോഷമാണെന്നും ഇരുവരും പറഞ്ഞു.
18ാം വയസിലായിരുന്നു ദിവ്യയുടെ ആദ്യ വിവാഹം. ദിവ്യയ്ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. 32ാം വയസിലായിരുന്നു ദിവ്യ വിവാഹമോചിതയായത്. പിന്നീട് തനിച്ചായിരുന്നു. തന്റെ ആദ്യ വിവാഹത്തിൽ ഒരുപാട് അനുഭവിച്ചിരുന്നതായിരുന്നു ദിവ്യ വെളിപ്പെടുത്തിയിരുന്നു. ക്രിസ് വേണുഗോപാലും തന്റെ ആദ്യ ബന്ധം പിരിയാനുണ്ടായ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാര്യ വളരെ ടോക്സിക് ആയിരുന്നുവെന്നാണ് ക്രിസ് പറഞ്ഞത്.
തനിക്ക് ഒന്നിനും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വാട്സ് ആപ്പിലെ ഡിപിയിൽ പോലും ഭാര്യ ഇടപെട്ടു എന്നാണ് ക്രിസ് വേണുഗോപാൽ വെളിപ്പെടുത്തിയത്. 'രണ്ട് പേരും ഒരേ ഡിപി തന്നെ ഇടണം. എനിക്ക് ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യണമെങ്കിൽ ആളുടെ കൂടി സമ്മതം ആവശ്യമാണ്. അത് ടോക്സിക്കൊന്നുമല്ല, അതിനേക്കാൾ കൂടുതലായിരുന്നു. എന്തിനാണ് ഇങ്ങനെ പോസ്റ്റിടുന്നത്, ബ്ലോഗ് എഴുതുന്നത്, ഇങ്ങനെ എന്തിന് എഴതി എന്നൊക്കെ ചോദിക്കുന്നത് ഒരു എഴുത്തുകാരൻ എന്ന നിലയിൽ, സോഷ്യൽ മീീഡയ പേഴ്സൺ എന്ന നിലയിൽ , ആർട്ടിസ്റ്റ് എന്ന നിലയിൽ ഒക്കെ ഞാൻ തോറ്റുപോകും', എന്നാണ് ക്രിസ് പറഞ്ഞത്.












Click it and Unblock the Notifications