കിളവനെ കല്യാണം കഴിച്ചെന്ന കമന്റ് പ്രശ്നമില്ല: എന്നാല്‍ അങ്ങേയറ്റം വൃത്തികേട് ചോദിച്ചവരുണ്ട്
വിവാഹത്തിന് പിന്നാലെ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകള്‍ സന്തോഷം പങ്കുവെക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. കുറ്റം പറയുന്നവരെ ഞങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. അവർ പറയട്ടെ. ഞങ്ങള്‍ക്കൊരു വിഷയമേയില്ലെന്നും വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് വേണുഗോപാലും പറയുന്നു.
കിളവന്റെ കയ്യില്‍ പൂത്ത കാശ് കാണും, അതുകൊണ്ടാണ് അവള്‍ കെട്ടിയത് എന്നതായിരുന്നു ഒരു കമന്റ്. തുറന്ന് പറയുകയാണെങ്കില്‍ സാധനം പൊങ്ങുന്നുണ്ടോയെന്ന് ചോദിച്ചവരുണ്ട്. ഇതൊക്കെ എങ്ങനെ എഴുതാന്‍ സാധിക്കുന്നുവെന്നാണ് ഞാന്‍ ആലോചിക്കുന്നത്. പിന്നെ എങ്ങനെ ആയാലും ഞങ്ങള്‍ അല്ലേ ജീവിക്കുന്നത്. അതില്‍ നാട്ടുകാർക്ക് ടെന്‍ഷനൊന്നും വേണ്ട. ഞങ്ങള്‍ സുഖമായി ജീവിക്കുമെന്നും ദിവ്യ ശ്രീധർ പറയുന്നു.

ചില കമന്റുകള്‍ എന്നെ ബാധിച്ചിരുന്നു. ഞാന്‍ ഒരു കിളവനെ കല്യാണം കഴിച്ചു എന്ന കമന്റുകള്‍ എനിക്കൊരു പ്രശ്നമുള്ള കാര്യമല്ല. നരയുള്ളതുകൊണ്ട് ഇങ്ങനെയൊക്കെ പറയുമെന്ന് എനിക്കും ഏട്ടനും അറിയാമായിരുന്നു. മുത്തശ്ശന്‍ ഒരു പെണ്ണിനെ അടിച്ചോണ്ടുപോയി കല്യാണം കഴിച്ചു എന്നൊക്കെ പറയുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇത്തരമൊരു കമന്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല.
അതുവരെ വിളിക്കാത്ത ചില വ്യക്തികള്‍ പോലും വിവാഹ വിവരം അറിഞ്ഞ് എന്നെ വിളിച്ചിരുന്നു. നീ നല്ല രീതിയില്‍ ആലോചിച്ചിടാണോ ഈ കല്യാണമെന്നായിരുന്നു അവരുടെ ചോദ്യം. നല്ല രീതിയില്‍ ആലോചിച്ചെന്ന് പറഞ്ഞാലും, ഒരു കാര്യം ആലോചിക്കുമ്പോള്‍ ഒന്നല്ല നിരവധി തവണ ആലോചിക്കണമെന്നാകും വീണ്ടും പറയുക. സ്ത്രീകള്‍ അല്ല, ആണുങ്ങളാണ് ഇത് പറയുന്നത് എന്നതാണാണ് ശ്രദ്ധേയം. അവരും ഈ ഫില്‍ഡിലുള്ളവരാണ്.
ഏട്ടനും വിവാഹ കാര്യം എല്ലാവരോടും പറഞ്ഞിരുന്നില്ല. അതായത് വിവാഹം ഉണ്ടെങ്കിലും ആരാണെന്ന് വ്യക്തമാക്കിയില്ല. പിന്നീട് എന്റെ സെറ്റിലും ഏട്ടന്റെ സെറ്റിലും വന്ന് കാര്യം പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. അപ്പോഴും ചില ആളുകള്‍ക്ക് പ്രശ്നമുണ്ടായിരുന്നു. ഇത്രയും വിദ്യാഭ്യാസമുള്ള ആളെന്തിനാണ് ദിവ്യയെ വിവാഹം ചെയ്യുന്നതെന്നായിരുന്നു അവരുടെ ചോദ്യം. ശരിയാണ് എനിക്ക് വലിയ വിദ്യാഭ്യാസമില്ല. പതിനെട്ടാമത്തെ വയസ്സില്‍ ഒളിച്ചോടി പോയതുകൊണ്ട് വിദ്യാഭ്യാസം എനിക്ക് അവിടെ നിർത്തേണ്ടി വന്നു. അതൊക്കെ കേട്ടപ്പോള്‍ എനിക്ക് വിഷമം വന്നുവെന്നും ദിവ്യ പറയുന്നു.
ഏട്ടന്റെ രൂപം എങ്ങനെയാണോ അതുപോലെ തന്നെ മതി. പ്രപ്പോസല്‍ വന്നപ്പോള്‍ ഞാന്‍ സമ്മതിച്ചത് ഈ രൂപം കണ്ടിട്ടാണ്. പിന്നെ എന്തുകൊണ്ട് ജീവിതാവസാനം വരെ ഈ രൂപം പറ്റില്ല. ആള്‍ക്ക് നല്ല ഹൈറ്റും വെയിറ്റും ഉണ്ട്. അതിനേക്കാള്‍ വലിയ മനസ്സുമുണ്ട്. പല അഭിമുഖത്തിലും പറഞ്ഞ കാര്യമാണ്. ഏട്ടന്റെ കസിനായ സൌമ്യചേച്ചിയാണ് ഇത്തരമൊരു ആലോചന കൊണ്ടുവന്നത്. ആദ്യം കേട്ടപ്പോള്‍ തമാശയാണെന്ന് തോന്നിയിരുന്നുവെന്നും ദിവ്യ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications