Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനെട്ടാമത്തെ വയസ്സില്‍ ഒളിച്ചോടി പോയി കെട്ടി: അതിനാല്‍ ഇത്തവണ ചില തീരുമാനമെടുത്തു; ദിവ്യ ശ്രീധർ

എന്തുകൊണ്ടാണ് എല്ലാവരേയും വിളിച്ച് അറിയിച്ച് ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തിയതെന്ന് വ്യക്തമാക്കി സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധരും ക്രിസ് വേണുഗോപാലും. എന്റെ ആദ്യത്തെ കല്യാണം ഒളിച്ചോടലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. വീട്ടുകാരെ ധിക്കരിച്ച് പോയാല്‍ അവർ അനുഭവിക്കട്ടെ എന്ന് പറഞ്ഞ് വിടുകയെ ഉള്ളു. അതിന് ആരേയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പതിനെട്ടാമത്തെ വയസ്സിലാണ് അങ്ങനെ ചെയ്യുന്നത്. കല്യാണം എന്ന രീതിയില്‍ അങ്ങനെ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ പ്രോപ്പറായിട്ടുള്ള വിവാഹം വേണമെന്നുണ്ടായിരുന്നു.

വീട്ടില്‍ വന്ന് ചോദിക്കണം. അവരുടെ സമ്മതത്തോടെയുള്ള വിവാഹമെ നടക്കൂ. യഥാർത്ഥത്തില്‍ ഇക്കാര്യം ആദ്യം പറയുന്നത് എന്റെ വീട്ടില്‍ അല്ല. ഒരു ദിവസം ഏട്ടനും കസിന്‍ സൗമ്യചേച്ചിയും കൂടെ അമ്പലത്തില്‍ കൊണ്ടുപോയി ഏട്ടന്റെ അമ്മയെ പരിചയപ്പെടുത്തുകയായിരുന്നു. ഞാന്‍ സമ്മതിച്ചോ എന്നായിരുന്നു അമ്മയുടെ ചോദ്യം. അതിന് ശേഷമാണ് എന്റെ വീട്ടില്‍ കാര്യം പറയുന്നത്. തുടർന്ന് വീട്ടിലേക്ക് പോയി ജാതകം നോക്കി. ജാതകം നോക്കിയപ്പോള്‍ പറഞ്ഞപ്പോള്‍ ഗുരുവായൂർ അമ്പലത്തില്‍ വെച്ച് കെട്ടാമെന്നായിരുന്നു. അങ്ങനെയാണ് അവിടെ വെച്ച് വിവാഹം നടക്കുന്നത്. അതില്‍ ഏറ്റവും അധികം സന്തോഷം മക്കള്‍ക്കായിരുന്നുവെന്നും ദിവ്യ ശ്രീധർ വ്യക്തമാക്കുന്നു.

divya-sreedhar

ചിലയാളുകളുണ്ട് ജീവിതത്തില്‍ നടക്കുന്ന പല കാര്യങ്ങളും പറയാന്‍ മടിക്കുന്നവർ. എനിക്ക് കുറെ പ്രപ്പോസലുകള്‍ വന്നിരുന്നു. അതില്‍ പ്രായം കുറഞ്ഞവരും കൂടിയവരമുണ്ട്. അതൊന്നും ശാശ്വതം അല്ലെന്ന് എനിക്ക് തന്നെ ബോധ്യമായി. കുറച്ചുകൂടെ പ്രായമുള്ള, പക്വതയുള്ള ആളെ വേണമെന്നായിരുന്നു. എല്ലാത്തിനും ഉപരി മക്കളാണ് എനിക്ക് വലുത്. അവരെ സേഫ് ആക്കണമെന്നതായിരുന്നു ചിന്ത.

വീടോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അവരെയോർത്താണ് ഞാന്‍ കരഞ്ഞത്. എന്റെ ഒരു സുഖത്തിന് വേണ്ടി മക്കളെ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. അവരെ ഞാന്‍ കൂടെ തന്നെ നിർത്തിയിട്ടുണ്ട്. അറുപത് വയസ്സായ ആളാണെങ്കിലും കല്യാണം കഴിക്കാന്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്റെ മക്കളെ നോക്കണമെന്നുള്ളത് മാത്രമായിരുന്നു എന്റെ ചിന്ത. എന്തും ഓപ്പണായി പറയാം എന്നുള്ളതാണ് ഏട്ടനില്‍ കണ്ട ക്വാളിറ്റി. അദ്ദേഹവും ഇങ്ങോട്ട് കാര്യങ്ങള്‍ തുറന്ന് പറയുമെന്നും ദിവ്യ പറയുന്നു.

അതേസമയം ദിവ്യ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോള്‍ നമുക്ക് അസൂയ തോന്നുമെന്നാണ് ക്രിസ് വേണുഗോപാല്‍ പറയുന്നത്. എനിക്ക് ആദ്യം എന്റെ മക്കളാണെന്ന് ഏത് സാഹചര്യത്തിലും ദിവ്യ പറയും. കല്യാണത്തിന്റെ അന്നും പറയുമ്പോള്‍ ആ സ്നേഹം മനസ്സിലാക്കാന്‍ നമുക്ക് കഴിയും. അത്തരത്തില്‍ മക്കളെ സ്നേഹിക്കാന്‍ കഴിയുന്ന ഒരു അമ്മയേയാണ് ഞാന്‍ സ്വന്തമാക്കുന്നത് എന്നതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്.

സ്വന്തം ആരോഗ്യം പോലും നോക്കാതെ തന്നെ കുട്ടികളേയും അഭിനയിക്കുന്ന ക്യാരക്ടറിനേയും സ്നേഹിക്കുന്ന ആളാണ്. ഇതില്‍ കൂടുതലൊന്നും ആവശ്യമില്ല. ആഹാരം നമുക്ക് ഹോട്ടലില്‍ കിട്ടും, സ്നേഹം കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+