'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു', ആരോപണങ്ങൾ
ദിയ കൃഷ്ണയും അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധുവും ജാതീയ അധിക്ഷേപം നടത്തിയെന്ന ആരോപണവുമായി ഒ ബൈ ഓസി സ്ഥാപനത്തിലെ ജീവനക്കാരായ പരാതിക്കാര്‍. മുക്കുവത്തികളായത് കൊണ്ട് മീന്‍ വില്‍ക്കാനുളള നിലവാരമേ ഉളളൂ എന്നതടക്കം അധിക്ഷേപിച്ചതായാണ് ആരോപണം. ദിയ പെരുമാറുന്നത് ജന്മിയെ പോലെയാണ്. മാത്രമല്ല കൃഷ്ണകുമാര്‍ ഡ്രസ്സില്‍ പിടിച്ച് വലിച്ചുവെന്നും പരാതിക്കാര്‍ പറയുന്നു. ദിയയുടെ ഭര്‍ത്താവ് അശ്വിന് എതിരെയും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പരാതിക്കാര്‍ ആരോപണം ഉന്നയിച്ചു.
പരാതിക്കാരുടെ വാക്കുകള്‍ ഇങ്ങനെ: '' ദിയയ്ക്ക് ആവശ്യം ഡോഗിനെ ആണ്. അങ്ങനെ നിക്കണം ആളുകള്‍. ദിയ എന്ത് പറയുന്നോ അത് മാത്രം കേള്‍ക്കുക, നമുക്ക് തിരിച്ചൊരു അഭിപ്രായം ഉണ്ടാകാന്‍ പാടില്ല. രാത്രി 1 മണിക്കും 2 മണിക്കും ഒക്കെ തങ്ങളെ വിളിക്കും. പ്രൊഡക്ട് കൊടുക്കേണ്ടതിനെ കുറിച്ച് സംസാരിക്കും. ദിയയുടെ ഭര്‍ത്താവും വിളിക്കും. രാത്രി വിളിച്ചില്ലെങ്കില്‍ രാവിലെ വഴക്കുണ്ടാക്കും.
പെണ്‍കുട്ടികളുടെ നമ്പറില്‍ രാത്രി 2 മണിക്കും 3 മണിക്കുമൊക്കെ വിളിച്ചിട്ടാണ് അത് പാക്ക് ചെയ്‌തോ ഇത് പാക്ക് ചെയ്‌തോ എന്നൊക്കെ ദിയയുടെ ഭര്‍ത്താവ് ചോദിക്കുന്നത്. ഒരു സമയം കഴിഞ്ഞിട്ടൊക്കെ എന്തിനാണ് ഓഫീസ് കാര്യങ്ങള്‍ക്ക് വിളിക്കുന്നത്. നേരം വെളുക്കാനുളള ക്ഷമ പോലും ഇല്ല. രാത്രി വിളിച്ച് എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കും. പൂവാലന്മാരെ പോലെയാണ് അശ്വിന്‍ സംസാരിക്കുന്നത് എന്നും പരാതിക്കാരി ആരോപിച്ചു.

ദിയയ്ക്ക് പൈസ കൊടുത്ത ശേഷം എല്ലാവരേയും വിളിച്ച് വരുത്തി. തങ്ങളെ ഭീഷണിപ്പെടുത്തി. കൃഷ്ണകുമാര്‍ തങ്ങളുടെ വസ്ത്രത്തില്‍ പിടിച്ച് വലിച്ചു. നന്നായി ചീത്ത വിളിച്ചു. നീയൊക്കെ ഏതറ്റം വരെ പോകും എന്ന് അറിയാം എന്നും നിന്റെ പാര്‍ട്ടിക്കാരെക്കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഇവിടെ ഭരിക്കുന്നവരൊന്നും എന്നെ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല. ഞാന്‍ കേന്ദ്രത്തില്‍ പിടിപാടുളള ആളാണ്. എവിടെ പോയി എങ്ങനെ നിങ്ങളെ അകത്താക്കണം എന്ന് അറിയാം എന്നും കൃഷ്ണകുമാര്‍ പറഞ്ഞുവെന്നും പരാതിക്കാരി ആരോപിക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് പരാതിക്കാരിയുടെ പ്രതികരണം.
നേരത്തെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ജാതി അധിക്ഷേപം അടക്കമുളള ആരോപണങ്ങള്‍ ദിയക്കെതിരെ പരാതിക്കാരി ഉന്നയിച്ചിരുന്നു. '' ദിയയുടേത് ഒരു വല്ലാത്ത സ്വഭാവമാണ്. എന്തിനും ഏതിനും വീട്ടുകാരെ വരെ വലിച്ചിഴയ്ക്കും. നിങ്ങള്‍ ആ ജാതിയില്‍പ്പെട്ടവരാണ്, അതുകൊണ്ടാണ് ഇങ്ങനെയൊക്കെ എന്നും സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തവരാണ് എന്നും ഇവര്‍ കള്‍ച്ചര്‍ ഇല്ലാത്തവരാണ് നമ്മളെ പോലെ അല്ല എന്നൊക്കെ കസ്റ്റമേഴ്‌സിന്റെ അടുത്ത് അധിക്ഷേപിക്കാറുണ്ട്. അതിന്റെയൊക്കെ റെക്കോര്‍ഡ് കിട്ടിയതിന് ശേഷമാണ് ദിയയുമായി പ്രശ്‌നത്തിലായത്.
കൃഷ്ണകുമാറും ദിയയും ദിയയുടെ അമ്മയും ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. '' നീയും നിന്റെ ഭര്‍ത്താവുമൊക്കെ മുക്കുവത്തിയാണെന്ന് പറഞ്ഞു. ഹിന്ദു ആണെന്ന് മറുപടി പറഞ്ഞപ്പോള്‍ ചോദിച്ചത് 'നീ ഏത് ഹിന്ദുവാണ്' എന്നാണ് ചോദിച്ചത്. 'നീയൊക്കെ ക്രിമിനലാണ്' എന്നും പറഞ്ഞു. ''നിനക്കൊക്കെ മീന്‍ വില്‍ക്കേണ്ട നിലവാരമേ ഉളളൂ, നീയൊക്കെ എന്തിനാണ് എന്റെ മോളുടെ ഓഫീസില്‍ വന്നത്' എന്നും നിനക്കൊക്കെ ഈ ഡ്രസ് ഇടാനും ഐ ഫോണ്‍ ഉപയോഗിക്കാനും ഉളള അനുവാദം ആരാണ് തന്നത്, എന്ത് യോഗ്യത ആണ് ഉളളത്' എന്നും ചോദിച്ചതായി പരാതിക്കാര്‍ ആരോപിക്കുന്നു.
'' ദിയയ്ക്ക് പണ്ടത്തെ ജന്മിമാരുടെ മെന്റാലിറ്റി ആണ്. ജാതി വ്യത്യാസം ഉണ്ട്. തങ്ങള്‍ ഓഫീസില്‍ ഇരുന്ന് ആഹാരം കഴിക്കുമ്പോള്‍ ഒരു മണി താഴെ പോയാലും നന്നായി ചീത്ത പറയുമെന്നും ജീവനക്കാര്‍ ആരോപിച്ചു. അതേസമയം ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം ദിയ കൃഷ്ണ തള്ളി. ജാതി കാര്‍ഡ് എന്തിനാണ് ഇറക്കുന്നത് എന്ന് അറിയില്ല. എന്റെ അച്ഛന്‍ നായരും അമ്മ ഈഴവരും ആണ്. താന്‍ ഏത് ജാതിയാണ് എന്ന് പോലും തനിക്ക് അറിയില്ല. വീട്ടില്‍ ആരും ജാതി സംസാരിക്കാറില്ല. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പരാതിക്കാരില്‍ രണ്ട് പേര്‍ വന്നിരുന്നു. ഒരാളെ സ്റ്റേജിലേക്ക് വിളിച്ച് പൂജ ചെയ്യിച്ചു. ജാതി നോക്കുന്ന ആളാണ് താനെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ'' എന്ന് ദിയ പ്രതികരിച്ചു.












Click it and Unblock the Notifications