Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിയ കരഞ്ഞു, അശ്വിൻ വളരെ സ്വീറ്റാണ്'; പൈസ ചെലഴിച്ചത് ആരെന്നും സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. വീട്ടിലെ വിശേഷങ്ങൾ എല്ലാം തന്നെ ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയുടെ വിവാഹമായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും വൈറലായൊരു സംഭവം. കുടുംബത്തിലെ ആദ്യ വിവാഹമായിട്ടും വളരെ കുറച്ച് പേരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ ചടങ്ങുകളുടെ ഒരുക്കം തൊട്ടുള്ള എല്ലാ വിശേഷങ്ങളും കൃഷ്ണകുമാർ കുടുംബം ആരാധകരുമായി പങ്കിട്ടിരുന്നു.

തന്റെ അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷിനെയാണ് ദിയ കൃഷ്ണ വിവാഹം കഴിച്ചത്. അശ്വിൻ കുടുംബത്തിൽ എത്തിയതിന് ശേഷമുള്ള സന്തോഷകരമായ നിമിഷങ്ങൾ ദിയ പങ്കിടാറുണ്ട്. ഇപ്പോഴിതാ മരുമകനെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ് സിന്ധു കൃഷ്ണ. വിവാഹശേഷം എല്ലാവരും ഒരുമിച്ച് ബാലിയിൽ ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി അശ്വിനെ കുറിച്ച് സിന്ധു സംസാരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.

sidhukrishna

'അശ്വിൻ വളരെ നല്ലൊരു പയ്യനാണ്. ഡൗൺ ടു എർത്താണ്. യാതൊരു ഈഗോയും ഇല്ലാത്ത ആളാണ്. ശരിക്കും നമ്മുടെ 6 പേർക്കൊപ്പം ഏഴാമത് ഒരാൾ കൂടെ ഉണ്ടെന്ന് തോന്നിക്കാത്ത വിധത്തിലാണ് അവൻ. അതിനർത്ഥം തന്നെ അവൻ നമ്മളുമായി നന്നായി സിങ്കാവുന്നു എന്നതാണ്', സിന്ധു പറഞ്ഞു. അശ്വിൻ അഹാനയുമായി ഹൻസികയുമായുമെല്ലാം പെട്ടെന്ന് കൂട്ടായതിനെ കുറിച്ച് നേരത്തേ തന്നെ ദിയ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ബാലിയിൽ വെച്ച് ദിയയും അശ്വിനും സിന്ധുവും കൃഷ്ണകുമാറും ചേർന്ന് കളിച്ചൊരു ഡാൻസ് വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നെ ഐഡിയ ദിയയുടേതായിരുന്നുവെന്ന് പറയുകയാണ് സിന്ധു. 'ഡാൻസ് വീഡിയോ എടുക്കാനുള്ള ഐഡിയ ദിയയുടേതായിരുന്നു. അവളാണ് സ്റ്റെപ്പെല്ലാം പഠിപ്പിച്ചത്. വീഡിയോ നന്നായില്ലെങ്കിൽ ഇടേണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാൽ നന്നായി വന്നു. എനിക്കും വീഡിയോ ഇഷ്ടമായി', താരം പറഞ്ഞു.

ആരാണ് ട്രിപ്പിനെല്ലാം പൈസ ചെലവാക്കുകയെന്ന ചോദ്യത്തിന് എല്ലാവരും എന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഒരു അവസരത്തിൽ ഒരാൾ ചെലവാക്കുമ്പോൾ മറ്റൊരു അവസരത്തിൽ അടുത്താൾ ചെലവാക്കും. ഇത്രേം പേർ യാത്ര ചെയ്യുകയല്ലേ. പിന്നെ കുടുംബത്തിലെ എല്ലാവരും സമ്പാദിക്കുന്നുണ്ടല്ലോ. അതോണ്ട് എല്ലാവരും അവരവരുടെ പങ്ക് എടുക്കും. അതോണ്ട് വലിയ ഭാരം തോന്നില്ല.

ഇഷാനിയുടെ പുതിയ ലുക്കിനെ കുറിച്ചുള്ള ചോദ്യത്തിന് സത്യം പറയണോ കളവ് പറയണോയെന്നായിരുന്നു സിന്ധുവിന്റെ ആദ്യ മറുപടി. സത്യം പറഞ്ഞാൽ ഞാൻ അത്ര സന്തോഷവതിയല്ല. പക്ഷെ അവൾ ഹാപ്പിയാണ്. എനിക്ക് നീളമുള്ള മുടിയാണ് ഇഷ്ടം. ഇതിനേക്കാൾ കുറച്ച് നീളം വേണമായിരുന്നു. പക്ഷെ അവൾ ക്യൂട്ടാണ്', സിന്ധു പറഞ്ഞു.

ദിയയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ അഹാന പങ്കുവെച്ചൊരു വീഡിയോയിൽ സഹോദരിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം താരം അതിവൈകാരികമായി സംസാരിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് സിന്ധുവിന്റെ മറുപടി ഇങ്ങനെ-'അശ്വിൻ പറഞ്ഞത് ഓസിക്ക് ആ വീഡിയോ ഭയങ്കര ഇഷ്ടമായെന്നാണ്. ഓസി കരഞ്ഞത്രേ. ആ റിയാക്ഷൻ ഞാൻ കണ്ടില്ല. പക്ഷെ അശ്വിൻ പറഞ്ഞു, ഓസി കരഞ്ഞു, അവൾക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അവസാനം കരഞ്ഞുവെന്ന്. വിവാഹ ശേഷം ദിയയ്ക്കുണ്ടായ പ്രധാന വ്യത്യാസം അവൾ കൂടുതൽ സമയം നമ്മുക്കൊപ്പം ചെലവഴിക്കുന്നുവെന്നാണ്', സിന്ധു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+