'ദിയ കൃഷ്ണ ആനയാണെന്നാണല്ലോ, അവർക്ക് മദമിളകിയപ്പോൾ വിളിച്ച് പറഞ്ഞതാവും'; ബിഗ് ബോസ് സിജോ പറയുന്നു
ദിയ കൃഷ്ണയ്ക്കെതിരെ രൂക്ഷപരിഹാസവുമായി ബിഗ് ബോസ് താരം സിജോ. പൊങ്ങച്ചം വിളിച്ച് പറഞ്ഞ് സ്വന്തം വില കളയുകയാണ് ദിയ കൃഷ്ണയെന്നും തന്റെ പ്രശസ്തിക്ക് മൂല്യം കൽപ്പിക്കാത്തൊരാളാണ് അവരെന്നും സിജോ തുറന്നടിച്ചു. കേക്ക് വിവാദത്തെ കുറിച്ച് വൺ ടു ടോക്ക്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിജോ. താരത്തിന്റെ വാക്കുകളിലേക്ക്
'സിജോയുടെ ദേഹത്ത് കേക്ക് തേച്ചാൽ സിജോ അത് തമാശയായിട്ട് മാത്രമേ എടുക്കൂവെന്നത് നോറയ്ക്ക് അറിയാം. നോറയുടെ പിറന്നാളിന് അവളുടെ മുഖത്ത് ഞാൻ കേക്ക് തേക്കുകയൊക്കെ ചെയ്തിരുന്നു. അന്ന് അവൾ പറഞ്ഞിരുന്നു അതിന് മറുപടി തരുമെന്ന്. വിവാഹത്തിന് വന്ന് അവൾ സ്റ്റേജിൽ കയറിയപ്പോൾ തന്നെ പറഞ്ഞിരുന്നു സിജോ ചേട്ടാ ഞാൻ പ്രതികാരം ചെയ്യുമേ എന്ന് . അപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു, പക്ഷെ എല്ലാ പരിപാടിയും കഴിഞ്ഞേ പാടുള്ളൂ എന്ന് അവളോട് പറഞ്ഞിരുന്നു. പരിപാടി എല്ലാം കഴിഞ്ഞാണ് അവൾ എന്റെ ദേഹത്ത് കേക്ക് തേച്ചത്. ഞാനത് ഫൺ ആയിട്ടാണ് എടുത്തത്. അതുകഴിഞ്ഞ് ഞങ്ങളെ പൂളിലിട്ടൊക്കെ ആഘോഷം നടന്നു. ഞങ്ങൾക്കിടയിലുണ്ടായ സൗഹൃദ നിമിഷങ്ങളിൽ മറ്റൊരാൾ ഇടപെടുമ്പോഴാണ് വിവാദമായത്.

ദിയ കൃഷ്ണയgടെ ഉദ്ദേശം എന്താണെന്ന് മനസിലായില്ല, കേക്ക് വേസ്റ്റ് ചെയ്തതാണോ, അതല്ലല്ലോ പക്ഷെ അവർ അതിൽ പറഞ്ഞത് ലിനുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആ കേക്ക് തേച്ചയാൾ ജീവിച്ചിരിക്കില്ലെന്നാണ്. അതൊക്കെ നടക്കുന്ന കാര്യമാണോ? അവരുടെ ഒരു വീഡിയോ ഞാൻ കണ്ടു, അവർ ആനയാണെന്ന് സങ്കൽപ്പിക്കുന്നു, പ്ടടികൾ പുറത്ത് കുരക്കുന്നു എന്ന മട്ടിൽ. അവർ ആനയാണെങ്കിൽ ആനക്ക് മദമിളകിയാൽ ആന പലതും ചെയ്യുമല്ലോ, അത്തരത്തിൽ അവർക്ക് മദം ഇളകിയപ്പോൾ വിളിച്ച് പറഞ്ഞതായിരിക്കും. നാളെ കേക്ക് കഴിക്കാൻ ആളുണ്ടാകില്ലെന്ന് പറയുന്നതൊക്കെ ധാഷ്ട്യം ആണ്. ഒരു വശത്ത് കൂടി ഉപദേശം കൊടുത്തിട്ട് മറുവശത്ത് സായിയെ അധിക്ഷേപിക്കുകയാണ്. അവരുടെ ഇരട്ടത്താപ്പാണ്.
ഞാൻ വലിയാളാണെന്ന ഭാവമാണ് അവർക്ക്. എപ്പോഴും ഞാൻ സൂപ്പറാണെന്ന് പറഞ്ഞോണ്ടിരിക്കുമ്പോൾ അവരുടെ വിലപോകും. എല്ലാവരും എല്ലാം തികഞ്ഞ ആളൊന്നുമല്ല. അവർ ഫെയിം ഉള്ളവർ തന്നെയാണ്. പക്ഷെ അവർ അതിന്റെ വാല്യു തിരിച്ചറിയുന്നില്ല. ഞാൻ വലിയ എന്തോ സംഭവമാണെന്ന് പൊങ്ങച്ചം പറയുന്നത് എന്തിനാണ്. ഞാൻ ബിഗ് ബോസിൽ വെച്ച് അത്തരത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊക്കെ ആ ഷോയുടെ ഭാഗമാണ്. അല്ലാതെ പൊങ്ങച്ചം പറയേണ്ട കാര്യം എനിക്കില്ല. ബിഗ് ബോസിൽ പങ്കെടുത്തത് കൊണ്ട് നമ്മൾ വലിയ എന്തോ ആയെന്ന് ഞാൻ കരുതുന്നില്ല. അടുത്ത ബിഗ് ബോസ് വരുമ്പോൾ നമ്മളെ ആളുകളെ മറക്കും. ജീവിതത്തിൽ വളരെ അധികം കഷ്ടപ്പാടുകൾ അനുഭവിച്ച ആളാണ് ഞാൻ. അക്കൗണ്ടിൽ വെറും 36 രൂപ മാത്രം ഉണ്ടായിരുന്ന ആളാണ് ഞാൻ. എന്റെ അച്ഛൽ കൽപ്പണിക്കാരനാണ്. അമ്മക്ക് ഒരു ജോലിയും ഇല്ല. നിലനിൽപ്പിന് വേണ്ടിയാണ് ഓരോ കാര്യങ്ങളും ചെയ്ത് തുടങ്ങിയത്. യുട്യൂബ് തുടങ്ങിയപ്പോൾ ആദ്യം ക്ലിക്കായില്ല. പതിയെ ആണ് വരുമാനമൊക്കെ കിട്ടി തുടങ്ങിയത്. കൂടുതൽ ആളുകൾ അറിയുമ്പോൾ എന്റെ ജീവിതം മറ്റൊരു മെച്ചപ്പെട്ട തലത്തിലേക്ക് എത്തുമെന്ന ചിന്ത തന്നെയാണ് ബിഗ് ബോസിലേക്ക് വരാൻ പ്രേരിപ്പിച്ചത്', സിജോ പറഞ്ഞു.












Click it and Unblock the Notifications