'തുടക്കത്തിൽ എനിക്കും പ്രശ്‌നമുണ്ടായിരുന്നു', ഞാൻ ഒന്നുരണ്ട് വട്ടം കരഞ്ഞിട്ടുണ്ട്; മനസ്സുതുറന്ന് ദിയ
ഏറെ ആരാധകരുള്ള യൂട്യൂബഴ്സാണ് ദിയയും അശ്വിനും. അടുത്തിടെയാണ് ഇവരുടെ കല്യാണം കഴിഞ്ഞത്. ദിയയും അശ്വിനും ഇപ്പോൾ വാടകയ്ക്ക് എടുത്തിട്ടുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. തങ്ങളുടെ വിശേഷങ്ങൾ ദിയയും അശ്വിനും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തങ്ങൾ നിൽക്കുന്ന ഫ്ലാറ്റിന്റെ ഹോം ടൂറാണ് ദിയയും അശ്വിനും നടത്തിയിരിക്കുന്നത്.
ഹോം ടൂറിനൊപ്പം വിവാഹ സമയത്ത് ഉണ്ടായിരുന്ന ചിന്തകളെക്കുറിച്ചും പറയുന്നുണ്ട്. രണ്ട് മാസമായി ദിയയും അശ്വിനും പുതിയ ഫ്ലാറ്റിലേക്ക് എത്തിയിട്ട്. സ്വന്തമായി ഒരു ഫ്ലാറ്റ് രണ്ട് വർഷത്തിനകം വാങ്ങാനാണ് ദിയയുടെയും അശ്വിന്റെയും ശ്രമം. ഇപ്പോൾ താമസിക്കുന്ന വാടക ഫ്ലാറ്റിൽ കാര്യമായ കുക്കിംഗ് തുടങ്ങിയിട്ടില്ല.

ഇപ്പോൾ തന്നെ ക്ലീനിംഗും മറ്റ് കാര്യങ്ങളുമൊക്കെ തനിച്ചാണ് ചെയ്യുന്നതെന്നും ഇനി കുക്കിംഗ് കൂടെയാവുമ്പോൾ വെറുത്തുപോകുമന്നാണ് ദിയ പറഞ്ഞത്. അങ്ങനെ വെറുത്ത് കുക്ക് ചെയ്യണനം എന്നില്ലെന്നും സഹായത്തിന് ആരെങ്കിലുമൊക്കെ വേണമെന്നും ദിയ പറയുന്നു. കല്യാണം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോൾ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ഇനി ഹാന്റിൽ ചെയ്യണമല്ലോ എന്ന ടെൻഷനും പേടിയും തനിക്കുണ്ടായിരുന്നുവെന്നും തനിക്ക് ആ ഫീൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ കംഫർട്ട് ആണെന്നും അശ്വിൻ പറയുന്നു.
പൊതുവെ അത് എല്ലാവർക്കും ഉണ്ടാവുന്നതാണെന്നും, എന്നാൽ അതിലേക്ക് കടന്ന്, അത് ആസ്വദിച്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നെയെല്ലാം സൂപ്പറാണെന്നും ദിയ പറയുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന ആ പേടിയും കാര്യങ്ങളെല്ലാം പാടെ മാറിയെന്നും അശ്വിൻ പറയുന്നു. പുറമെ കാണിക്കില്ലായിരുന്നുവെങ്കിലും രണ്ട് രണ്ട് പേർക്ക് ആ പേടിയുണ്ടായിരുന്നുവെന്നും ദിയ പറയുന്നു.
എന്നായാലും ഈ സിറ്റുവേഷൻ നമ്മൾ ഫേസ് ചെയ്യണമല്ലോ. തുടക്കത്തിൽ അങ്ങനെയൊക്കെ കാണും എന്നാൽ ഓക്കെയാവുമെന്നും അശ്വിൻ പറയുന്നു. കല്യാണം കഴിഞ്ഞ നാളുകളിൽ താൻ ഒന്നുരണ്ട് വട്ടം കരഞ്ഞിട്ടുണ്ടെന്നും ഹൻസുവിനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് എന്നും കരച്ചിലായിരുന്നുവെന്നും ദിയ പറയുന്നു.
പിന്നീട് അശ്വിന് താനും തനിക്ക് അശ്വിനുമാണ് എന്ന് തിരിച്ചറിഞ്ഞ് ജീവിച്ച് തുടങ്ങുമ്പോൾ അതെല്ലാം മാറി ദിയ പറഞ്ഞു. എല്ലം ഓരോന്നായി സെറ്റ് ചെയ്ത് ജീവിതം ആസ്വദിച്ച് തുടങ്ങുന്നുവെന്നും ഇരുവരും പറഞ്ഞു. പുതിയതായി കല്യാണം കഴിക്കാൻ പോകുന്നവർക്കും തുടക്കത്തിൽ ആ ഫീൽ ഉണ്ടാവുമെന്നും എന്നാൽ ഒക്കെ ശരിയാകുമെന്നും അശ്വിൻ പറയുന്നു.












Click it and Unblock the Notifications